funny scraps greetings images for orkut, facebook

2012, ജൂലൈ 4, ബുധനാഴ്‌ച

'ആദ്യം കോലം കത്തിക്കാന്‍ പഠിക്ക്‌ എന്നിട്ടാകാം സമരം..'

ജാലകം പത്തനംതിട്ട: കത്തിക്കാനുള്ള കോലവുംകരുതി പ്രതിഷേധം ആളിക്കത്തിക്കാനെത്തിയ കെ.എസ്‌.യു പ്രവര്‍ത്തകരുടെ ഉടുമുണ്ടിനും അടിവസ്‌ത്രത്തിനും തീപിടിച്ചു. അഞ്ച്‌ മിനിറ്റ്‌ സെന്‍ട്രല്‍ ജംഗ്‌ഷനില്‍ നടത്തിയ തീക്കളിക്കൊടുവില്‍ രണ്ടു കെ.എസ്‌.യു. പ്രവര്‍ത്തകര്‍ക്ക്‌ പൊള്ളലേല്‍ക്കുകയും മുന്നു പ്രവര്‍ത്തകരുടെ ഉടുമുണ്ടും അടിവസ്‌ത്രവും കത്തിനശിക്കുകയും ചെയ്‌തു.


എം.ജി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കണമെന്നും വി.സി. തല്‍സ്‌ഥാനം രാജി വയ്‌ക്കണമെന്നും ആവശ്യപെട്ട്‌ കെ.എസ്‌.യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ്‌ തീക്കളിയായത്‌.


നഗരത്തെ വിറപ്പിച്ച്‌ മുദ്രവാക്യം വിളിച്ച്‌ കോലം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന്‌ രണ്ടു പേര്‍ക്ക്‌ പൊള്ളലേല്‍ക്കുകയായിരുന്നു. കെ.എസ്‌.യു.ജില്ലാ സെക്രട്ടറി ശ്രീനാഥ്‌, ജില്ലാ കമ്മറ്റി അംഗം വിഷ്‌ണു പനയ്‌ക്കല്‍ എന്നിവര്‍ക്കാണ്‌ പൊള്ളലേറ്റത്‌. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നലെ ഉച്ചയ്‌ക്ക് 12 ന്‌ ഡി.സി.സി ഓഫീസില്‍നിന്നു വൈസ്‌ ചാന്‍സലറുടെകോലവുമായി ആരംഭിച്ച പ്രകടനം സെന്‍ട്രല്‍ ജംഗ്‌ഷനിലെത്തി. പ്രവര്‍ത്തകര്‍ വി.സിയുടെ കോലം നിലത്തിട്ടു ചവിട്ടുകയും കത്തിക്കാനായി പെട്രോളൊഴിക്കുകയും ചെയ്യുന്നതിനിടയില്‍ ആവേശം മൂത്ത ഒരു പ്രവര്‍ത്തകന്‍ കോലത്തിനു തീ കൊടുക്കുകയായിരുന്നു.


നിമിഷനേരംകൊണ്ട്‌ തീ ആളിപടര്‍ന്നു. കോലത്തിലേക്ക്‌ പെട്രോളൊഴിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകന്റെ കൈയിലേക്കും കുപ്പിയിലേക്കും തീ പടര്‍ന്നതോടെ ഇയാള്‍ പ്രാണരക്ഷാര്‍ഥം കുപ്പി അടുത്തുനിന്ന പ്രവര്‍ത്തകരുടെ ദേഹത്തേക്ക്‌ വലിച്ചെറിഞ്ഞു.


കൂടെയുണ്ടായിരുന്ന എല്ലാ പ്രവര്‍ത്തകരുടെയും വസ്‌ത്രങ്ങളിലേക്ക്‌ നിമിഷനേരം കൊണ്ട്‌ തീ പടര്‍ന്നു പിടിച്ചു. തീ പിടിച്ച മുണ്ടുകള്‍ റോഡിലേക്കും മറ്റും പറിച്ചെറിഞ്ഞുകൊണ്ട്‌ പ്രവര്‍ത്തകര്‍ നാലുപാടുംചിതറി ഓടി. ഈ സമത്ത്‌ വഴിയരുകില്‍ പാര്‍ക്ക്‌ ചെയ്‌്തിരുന്ന ബൈക്കിന്റെ ടയറിലും തീ പടര്‍ന്നു പിടിച്ചു. ജംഗ്‌ഷനിലുള്ള കടക്കാര്‍ ഉടന്‍ തന്നെ തീ അണച്ചതുകൊണ്ട്‌ ബൈക്ക്‌ അഗ്നിക്കിരയായില്ല. ചില പ്രവര്‍ത്തകര്‍ തീയുമായി അടുത്തുള്ള കടകളിലേക്ക്‌ ഓടിക്കയറിയത്‌ പരിഭ്രാന്തി പരത്തി.


ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ഇവരുടെ മേല്‍ പടര്‍ന്നു കയറിയ തീ അണച്ചതുകൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി.


അഗ്നിബാധയുടെ കാരണമറിയാതെ ജനം അന്തിച്ചുനിന്നു. കെ.എസ്‌.യു. പ്രവര്‍ത്തകരുടെ മാര്‍ച്ചാണെന്ന കാരണത്താല്‍ അനിഷ്‌ട സംഭവങ്ങളുണ്ടാകില്ലെന്ന്‌ മുന്‍കൂട്ടികണ്ട്‌ പോലീസുകാര്‍ അകമ്പടി പോയിരുന്നില്ല. സംഭവമറിഞ്ഞ്‌ ഓടിയെത്തിയ പോലീസുകാര്‍ കെ.എസ്‌.യുക്കാരോട്‌ ഒരു ഉപദേശവും കൊടുത്താണ്‌ പറഞ്ഞയച്ചത.്‌


'ആദ്യം കോലം കത്തിക്കാന്‍ പഠിക്ക്‌ എന്നിട്ടാകാം സമരം. അല്ലെങ്കില്‍ എസ്‌.എഫ്‌.ഐക്കാരുടെ കോലം കത്തിക്കലിന്റെ സിഡി കാണ്‌..'


മുണ്ടും ഷര്‍ട്ടും കത്തി പിറന്നപടി നിന്ന കെ.എസ്‌.യു. പ്രവര്‍ത്തകര്‍ അടുത്തുള്ള കടയില്‍നിന്നു വാങ്ങിയ വസ്‌ത്രങ്ങള്‍ക്ക്‌ അമിത ചാര്‍ജ്‌ വാങ്ങിയെന്നാരോപിച്ച്‌് അടുത്ത സമരത്തിന്‌ ഒരുങ്ങുകയാണ്‌.

4 അഭിപ്രായങ്ങൾ:

  1. വയ്യാത്ത പട്ടി കയ്യാല കേറാന്‍ നോക്കിയാല്‍ ഇങ്ങനിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. 'ആദ്യം കോലം കത്തിക്കാന്‍ പഠിക്ക്‌ എന്നിട്ടാകാം സമരം. അല്ലെങ്കില്‍ എസ്‌.എഫ്‌.ഐക്കാരുടെ കോലം കത്തിക്കലിന്റെ സിഡി കാണ്‌..'
    :)

    മറുപടിഇല്ലാതാക്കൂ
  3. മുണ്ടു കത്തിയ ഫോട്ടോ കൂടി ഒന്നു പോസ്റ്റാമായിരുന്നു... വെറുതെ കൊതിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ

>

IndiBlogger - The Largest Indian Blogger Community

ലേബലുകള്‍