അവാര്‍ഡിന് പരിഗണിക്കുന്നു 

ജൂറിയ്ക്ക് കൃഷ്ണനും രാധയും കാണേണ്ടി വരും
കൃഷ്ണനും രാധയും കാണേണ്ടി വന്നത് ഒരു ശിക്ഷയായി
കരുതേണ്ടി വന്നവരാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും. കണ്ടവരില്‍ പലരും
തെറിവിളിച്ചാണ് തിയറ്റര്‍ വിട്ടതും. ഈ സിനിമ ഒരു പരീക്ഷണ ചിത്രമാണെന്നും
സിനിമ കണ്ട് തിയറ്റര്‍ തല്ലിതകര്‍ക്കരുതെന്ന് ബോര്‍ഡ് നിരന്നതും
മറക്കാറായിട്ടില്ല.
എന്നാലിപ്പോള്‍ കൃഷ്ണനും രാധയും
അതീവ ശ്രദ്ധയോടെ കാണേണ്ട ഗതികേട് വന്നിരിയ്ക്കുകയാണ് ഒരു
കൂട്ടമാളുകള്‍ക്ക്. വേറെയാര്‍ക്കുമല്ല ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്
നിര്‍ണയ കമ്മിറ്റിയ്ക്കാണ് സന്തോഷ് പണ്ഡിറ്റിന്റെ 'സൂപ്പര്‍ഹിറ്റ് ചിത്രം'
കണ്ട് മാര്‍ക്കിടേണ്ടി വരിക. ഫീച്ചര്‍ വിഭാഗത്തിലാണ് ഈ ചിത്രം
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ ഏഴ് മുതല്‍ക്കാണ് കമ്മിറ്റിയ്ക്ക്
മുമ്പാകെ സ്‌ക്രീനിംഗ് ആരംഭിച്ചത്.പ്രണയം, മൗനം, നായിക, ചാപ്പ കുരിശ്,
ആദിമധ്യാന്തം, ദി ട്രയിന്‍, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങള്‍ ജൂറി
കണ്ടുകഴിഞ്ഞു. തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ
ജൂറിയാണ് സിനിമകള്‍ കാണുന്നത്. ഈ മാസം 19നോ 20നോ
പുരസ്‌കാരപ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃഷ്ണനും
രാധയ്ക്കും എന്തെങ്കിലും പുരസ്‌കാരം കിട്ടുമെന്ന് പണ്ഡിറ്റ് പോലും
പ്രതീക്ഷിയ്ക്കുന്നുണ്ടാവില്ല. ഇനിയിപ്പോള്‍ മികച്ച പരീക്ഷണ സിനിമയെന്നോ
ക്ഷമ പരീക്ഷിച്ച ചിത്രമെന്നോ വല്ല വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവാര്‍ഡ്
കൊടുക്കുമോയെന്നാണ് അറിയേണ്ടത്
nice review but why blame pandit
മറുപടിഇല്ലാതാക്കൂrest of the old filmmaking botherhood is not any better except they have big budgets