
തിരുവനന്തപുരം
വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ഒരാള്‍ മരിച്ചതിനെ
തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ പരിശോധന നടക്കുകയാണ്.
പലയിടങ്ങളിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്ന പല ഹോട്ടലില്‍ പരിശോധനയെ തുടര്‍ന്ന് പൂട്ടിച്ചിട്ടുണ്ട്.
ജൂലായ്
10ന് വഴുതക്കാട്ടുള്ള 'സാല്‍വെ കഫെ'യില്‍ നിന്ന് ഷവര്‍മ കഴിച്ച സജിന്‍
മാത്യു റോയ്(21) ആണ് മരിച്ചത്. സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ
വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും
ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം 'സാല്‍വെ കഫെ' ഉടമ അബ്ദുള്‍ ഖാദര്‍ കീഴടങ്ങി. മ്യൂസിയം കോളേജ്
പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ