ജനപ്രതിനിധികളില്‍ 31 ശതമാനം പേരും ക്രിമിനലുകള്‍

രാജ്യത്തെ 31 ശതമാനം എംഎല്‍എമാരും എംപിമാരും ക്രിമിനല്‍ കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ടവര്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദ്ദേശ പത്രിക
സമര്‍പ്പിച്ച രേഖകളിലാണ് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ഉള്ളത്. നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയാണ് ഈ
വിവരങ്ങള്‍ ക്രോഡീകരിച്ച് പുറത്തുവിട്ടത്.
രാജ്യത്തെ 4835 എം പിമാരിലും എം എല്‍ എമാരിലും 1448 പേര്‍ക്കെതിരെ
ക്രിമിനല്‍ കേസുകള്‍ നിലനിര്‍ക്കുന്നു. ഇവരില്‍ 641പേര്‍ ബലാല്‍സംഘം,
കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, കളവ്, കൊള്ള എന്നീ
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്. വരുന്ന രാഷ്ട്രപതി
തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന വോട്ടുകളില്‍ 31 ശതമാനവും
കളങ്കിതമാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതല്‍ കളങ്കിത വോട്ടുകള്‍ ജാര്‍ഖണ്ഡില്‍ നിന്നായിരിക്കും. 74
ശതമാനം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ജാര്‍ഖണ്ഡ്, ബീഹാര്‍,
മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ കേരളം നാലാമതാണ്.
കേരളത്തില്‍ 48 ശതമാനം സാമാജികരും ക്രിമിനല്‍ കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ ക്രിമിനലുകളായ
നേതാക്കള്‍ ഗുണ്ടായിസം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കേസുകളില്‍
പ്രതിചേര്‍ക്കപ്പെടുമ്പോള്‍ കേരളത്തിലെ ഭൂരിഭാഗം പേരും കേസില്‍
ഉള്‍പ്പെട്ടിട്ടുള്ളത് സമരത്തിന്റെ പേരിലാണ്.
ലോക്‌സഭയില്‍ 51 ശതമാനവും രാജ്യസഭയില്‍ 65 ശതമാനം എം പിമാരും
കോടിപതികളാണ്. ഗോവയാണ് കോടിപതികളായ എം എല്‍ എമാരുടെ പട്ടികയില്‍ ഒന്നാമത്.
92 ശതമാനം. കേരളത്തില്‍ ഇത് 72 ശതമാനം. ഏറ്റവും കൂടുതലും ഏറ്റവും
കുറവുമുള്ള ജനപ്രതിനിധികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍
ഇടംപിടിച്ചിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ