മൂത്രംകുടിപ്പിക്കലിനെ അനുകൂലിച്ച് സ്വാമി അഗ്നിവേശ്
മൂത്രം കുടിപ്പിയ്ക്കലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധമുയരുമ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡനെ അനുകൂലിച്ച് അഗ്നിവേശ് രംഗത്തെത്തിയിരിക്കുന്നത്. അവിവേകികളുടെ കൂട്ടമാണ് സംഭവം വിവാദമാക്കിയത്. കുട്ടിയുടെ മാതാപിതാക്കളും മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കൂട്ടത്തില്‍പ്പെടും.
തനിക്ക് പ്രായപൂര്‍ത്തിയാവുന്നത് വരെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. പല പുസ്തകങ്ങളിലും വിവരിച്ചിരിക്കുന്ന നാട്ടുവൈദ്യമായ സ്വമൂത്ര ചികിത്സ അടിയന്തരാവസ്ഥക്കാലത്ത് ജയിലായപ്പോള്‍ താന്‍ പരീക്ഷിച്ചു എന്നും അതിന് പ്രയോജനമുണ്ടായി എന്നും അഗ്‌നിവേശ് പറഞ്ഞു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചികിത്സയ്ക്ക് വിധേയമായതെന്നാണ് എനിയ്ക്ക് അറിവ് ലഭിച്ചിരിയ്ക്കുന്നത്. ഇതില്‍ യാതൊരു വിധ പ്രേരണയും ചുമത്തിയിട്ടില്ല. വാര്‍ഡന്റെ ഉപദേശപ്രകാരം നടന്ന ചികിത്സയെ കുട്ടിയുടെ മാതാപിതാക്കളും മാധ്യമങ്ങളും ചേര്‍ന്ന് വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, ഹരിയാന മുന്‍ മുഖ്യമന്ത്രി ദേവി ലാല്‍ തുടങ്ങിയവര്‍ സ്വമൂത്ര ചികിത്സ നടത്തിയിട്ടുളളവരാണെന്നും അഗ്‌നിവേശ് ചൂണ്ടിക്കാണിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ