2012, ജൂലൈ 3, ചൊവ്വാഴ്ച

യാത്രക്കാരനെ തേളുകുത്തി, വിമാനം 30 മിനിറ്റ്‌ വൈകി!

ജാലകം ചെന്നൈ: ഒരു വിമാനയാത്ര മുടക്കാന്‍ ഒരു തേള്‍ വിചാരിച്ചാല്‍ മതി! ഞായറാഴ്‌ച ചെന്നൈയില്‍ നിന്ന്‌ ബഹ്‌റിനിലേക്കുളള ഗള്‍ഫ്‌ എയര്‍ വിമാനം 30 മിനിറ്റ്‌ വൈകി. കാരണം ഒരു തേളാണ്‌. വിമാനം പറന്നുയരാന്‍ തയാറെടുക്കുമ്പോഴാണ്‌ വിദ്യാസാഗര്‍ എന്ന യാത്രക്കാരനെ തേള്‍ കുത്തിയതും വിമാനം പിടിച്ചിട്ടതും.

ബഹ്‌റിനില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിയാണ്‌ വിമാനത്തില്‍ വച്ച്‌ തേളിന്റെ ആക്രമണത്തിനിരയായത്‌. വിമാനം ടാക്‌സി വേയിലെത്തിയപ്പോള്‍ ഇയാള്‍ക്ക്‌ വലതു കൈയില്‍ നല്ല വേദന അനുഭവപ്പെട്ടു. ഒരു തേള്‍ ഷര്‍ട്ടിനുളളില്‍ നിന്ന്‌ വെളിയില്‍ വരികയും ചെയ്‌തു. തേള്‍ വിദ്യാസാഗറിന്റെ തളളവിരലിലും ഒരു കുത്ത്‌ നല്‍കി. ഇതോടെ യാത്രക്കാര്‍ ചേര്‍ന്ന്‌ തേളിനെ കൊല്ലുകയും ചെയ്‌തു.

തേളിന്റെ കുത്തേറ്റ വിദ്യാസാഗറിനെയും കൊണ്ട്‌ യാത്രചെയ്യാന്‍ വിമാന ജോലിക്കാര്‍ തയാറായില്ല. ഉടന്‍ തന്നെ പൈലറ്റിനെ വിവരം അറിയിച്ച്‌ വിമാനം തിരികെ ബേയിലെത്തിച്ചു. വിദ്യാസാഗറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. ചികിത്സ കഴിഞ്ഞ്‌ വിദ്യാസാഗര്‍ തിങ്കളാഴ്‌ചയാണ്‌ ബഹ്‌റിനിലേക്ക്‌ പോയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

>

Follow by Email

ലേബലുകള്‍