|
കൊച്ചി:
സംസ്‌ഥാനത്ത് നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ ഗുണ്ടാനിയമം
പ്രയോഗിക്കണമെന്നു ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്ന
തൊഴിലാളികള്‍ക്കെതിരേ ശക്‌തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്
ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, കെ. വിനോദ് ചന്ദ്രന്‍
എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു സമാനമാണ് നോക്കുകൂലിയെന്നും ഇതു തടയാന്‍ കഴിയാത്തത് അപമാനകരമാണെന്നും ഭരണഘടനയോടുള്ള അവഹേളനമാണെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സംസ്‌ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവയ്‌ക്കുന്ന പ്രവൃത്തിയാണു നോക്കുകൂലിയെന്നും കോടതി വ്യക്‌തമാക്കി. ഈ സാഹചര്യത്തില്‍ കരുതല്‍തടങ്കല്‍ അടക്കമുള്ള ശക്‌തമായ ക്രിമിനല്‍ നടപടികളിലൂടെ മാത്രമേ സാമൂഹികവിപത്തായ നോക്കുകൂലി ഉന്മൂലനം ചെയ്യാന്‍ സാധിക്കൂവെന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നോക്കുകൂലി വാങ്ങുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിവിധി നിലനില്‍ക്കെയാണ് ഇതു നിര്‍ബാധം തുടരുന്നതെന്നു കോടതി വിലയിരുത്തി. രാഷ്‌ട്രീയ-ബാഹ്യ ഇടപെടലുകള്‍ക്കു വിധേയമാകാതെ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ് ആര്‍ജവം കാട്ടണമെന്നും കോടതി നിര്‍ദേശിച്ചു |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ