2012, ജൂലൈ 21, ശനിയാഴ്‌ച

സണ്‍ഫിലിം നിരോധനം പണക്കാര്‍ക്ക് ബാധകമല്ല?

 Sun Film Ban Not The Rich


ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മറയാവുന്നതും മറ്റ് സുരക്ഷാ പ്രശ്നങ്ങളെയും മുന്‍ നിര്‍ത്തിയാണ് കാറുകളില്‍ സണ്‍ഫിലിം പരിധിയില്‍ കവിഞ്ഞ അളവില്‍ പതിക്കുന്നത് സുപ്രീം കോടതി നിരോധിച്ചത്. ഏപ്രില്‍ മാസം 27നാണ് നിരോധനം നിലവില്‍ വന്നത്. സംഗതി നടപ്പിലാക്കുന്നതിന് രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ കാറുടമകള്‍ക്ക് സമയം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, എല്ലാ കുറുടമകളും തങ്ങളുടെ കാറിലെ സണ്‍ഫിലിം നീക്കം ചെയ്തുവോ എന്നന്വേഷിച്ച് നിരത്തിലിറങ്ങിയാല്‍ രസകരമായ ഒരു വസ്തുത ശ്രദ്ധയില്‍ പെടും. ചെറുകാറുകള്‍ സ്വന്തമായുള്ള ഇടത്തരക്കാര്‍ മാത്രമാണ് സുപ്രീം കോടതി നിരോധനത്തെ അനുസരിച്ച് സണ്‍ഫിലിമുകള്‍ നീക്കം ചെയ്തിട്ടുള്ളത്.
സണ്‍ഫിലിം നിര്‍മാതാക്കള്‍ ഫയല്‍ ചെയ്ത ഒരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ഇക്കാര്യം കണ്ടെത്തുകയും ചെയ്തു. രാജ്യത്തെ വിഐപികളും പണച്ചാക്കുകളും ഇതുവരെ സണ്‍ഫിലിം നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല! മധ്യവര്‍ഗ്ഗക്കാര്‍ മാത്രമാണ് സണ്‍ഫിലിം നീക്കം ചെയ്തിട്ടുള്ളത് എന്ന് സുപ്രീം കോടതി കണ്ടെത്തി.
വിഐപികള്‍ നിയമങ്ങളിലെ ലൂപ്‍ഹോളുകളിലൂടെ രക്ഷപ്പെടുന്ന പതിവ് ഇക്കാര്യത്തിലും ആവര്‍ത്തിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരമാളുകള്‍ റോഡ് ആക്സിഡന്‍റുകള്‍ക്കും മറ്റും കാരണക്കാരായാലും നിയമം അവര്‍ക്കുവേണ്ടി വഴിമാറാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ പ്രവര്‍ത്തനം രാജ്യത്തെ പൊലീസ് സേനകളുടെ കണ്‍മുമ്പിലൂടെ നടുറോഡില്‍ പാഞ്ഞുപോകുമ്പോളും അവര്‍ക്ക് നടപടിയെടിക്കാന്‍ ധൈര്യമില്ല. പണികിട്ടും എന്നതു തന്നെയാണ് കാരണം. പൊതുവില്‍ ട്രാഫിക് പൊലീസ് വലികൂടിയ എസ്‍യുവികളെയും ആഡംബര സെഡാനുകളെയും കൈകാട്ടി നിര്‍ത്താറില്ല. ഇവരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടച്ചുപിടിക്കുകയാണ് പൊലീസിന്‍റെ രീതി.
ജാലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍