![]() ഇതിനു മുമ്പും ഇത്തരം സന്ദേശങ്ങള്‍ കിട്ടിയിട്ടുള്ള ശ്രീഗണേശ് തട്ടിപ്പുകാരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ തന്ത്രപൂര്‍വ്വം എസ്.എം.എസുകള്‍ക്ക് മറുപടി നല്‍കി. നാട്ടിലെത്തിയാല്‍ കൂടുതല്‍ സംസാരിക്കാമെന്നായിരുന്നു ശ്രീഗണേശിന്റെ സന്ദേശം. തുടര്‍ന്ന് സന്ദേശം അയച്ച ആള്‍ വരുകയാണെങ്കില്‍ കൈയോടെ പിടികൂടാന്‍ റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് പദ്ധതി തയാറാക്കി. മൂന്നുദിവസം മുമ്പ് തോമസ് എന്നയാള്‍ ശ്രീഗണേശിനെ മൊബൈലില്‍ വിളിച്ചു. താന്‍ ഇപ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നില്‍ക്കുകയാണെന്നും ഇത് യു.എന്നിന്റെ പ്രോജക്‌ടാണെന്നും കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ അനുമതി ലോട്ടറിക്കുണ്ടെന്നും അറിയിച്ചു. വലിയ സമ്മാനം അടിച്ചതിന്റെ ആദ്യപടിയായി ഒരു സമ്മാനം വീട്ടില്‍ എത്തിക്കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് മോര്‍ഗണ്‍ മുംബൈയില്‍ നിന്നും ശ്രീഗണേശിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഇയാള്‍ എറണാകുളം സൗത്തില്‍ നിന്ന് ടാക്‌സി കാറില്‍ ശ്രീ ഗണേശിന്റെ വീട്ടിലെത്തി. ഇയാള്‍ വീട്ടിലേക്കു കയറും മുമ്പ് കാറില്‍നിന്ന് ബാഗ് എടുത്ത് പുറത്തു വച്ചു. വിവരമറിഞ്ഞ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും എത്തി. നാട്ടുകാരെ കണ്ട് മോര്‍ഗന്‍ ആദ്യമൊന്നു പതറിയെങ്കിലും ബാഗില്‍നിന്നു കറുത്ത നിറമുളള പേപ്പര്‍ എടുത്ത് ചെറിയ കുപ്പിയില്‍ നിറച്ച ദ്രാവകം അതിനുമുകളില്‍ പുരട്ടിക്കാണിച്ചു. ഇതോടെ ഈ പേപ്പര്‍ മാജിക്കിലെന്നപോലെ ഇംഗ്ലണ്ടിന്റെ കറന്‍സി പൗണ്ടായി മാറി. തട്ടിപ്പു ബോധ്യപ്പെട്ട് ഇടപാടില്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരും റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് മോര്‍ഗനെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല. മോര്‍ഗന്റെ മൊബൈല്‍ ഫോണ്‍ , പാസ്‌പോര്‍ട്ട്, വിസ എന്നിവ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാഗ് പരിശോധിച്ചപ്പോള്‍ വിസയുടെ കാലാവധി ഈ മാസം 11ന് അവസാനിച്ചതായി കണ്ടെത്തി. മറ്റൊരാളുടെ പാസ്‌പോര്‍ട്ടും ഇയാളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി മൊബൈല്‍ വിശദമായി പരിശോധിക്കുന്നതിന് സൈബര്‍ സെല്ലിന് കൈമാറുമെന്ന് കേസ് അന്വേഷിക്കുന്ന സി.ഐ ശ്രീകുമാര്‍ പറഞ്ഞു. | |||||

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ