2013, മാർച്ച് 2, ശനിയാഴ്‌ച

മന്ത്രിക്കു കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനം

mangalam malayalam online newspaperവിവാഹേതര ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ സംസ്‌ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ്‌ ഔദ്യോഗികവസതിയില്‍ കയറി മര്‍ദിച്ചു. മന്ത്രി ചികിത്സയിലാണെന്നാണു വിവരം. മന്ത്രിയുടെ അഭാവത്തില്‍ പല സുപ്രധാന വിഷയങ്ങളിലും തീരുമാനമാനമെടുക്കാനാകാത്ത അവസ്‌ഥയിലാണ്‌ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍.

ആറുമാസമായി മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം മന്ത്രിയുടെ ഭാര്യ തന്നെയാണു കണ്ടുപിടിച്ച്‌ പ്രശ്‌നമാക്കിയതെന്നാണ്‌ അറിയുന്നത്‌. മന്ത്രിക്കെതിരേ തെളിവുകളടക്കമുള്ള വിവരങ്ങള്‍ രഹസ്യപോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ ഉടന്‍ സമര്‍പ്പിക്കുമെന്നാണു സൂചന.
മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തു യുവതിയുടെ ആഡംബര ഫ്‌ളാറ്റില്‍ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യ കണ്ടുപിടിക്കുകയായിരുന്നു. മന്ത്രിയും കാമുകിയും സ്‌ഥിരമായി െകെമാറിയ മൊെബെല്‍ സന്ദേശങ്ങള്‍ കണ്ടുപിടിച്ച ഭാര്യ അതെല്ലാം പകര്‍ത്തി കാമുകിയുടെ വിദേശത്തുള്ള ഭര്‍ത്താവിന്‌ അയച്ചുകൊടുക്കുകയായിരുന്നത്രേ.
ഇതേത്തുടര്‍ന്നു കാമുകിയുടെ ഭര്‍ത്താവ്‌ നാട്ടിലെത്തി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്നു. അവിടെ വച്ച്‌ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും കാമുകിയുടെ ഭര്‍ത്താവ്‌ മന്ത്രിയെ മര്‍ദിക്കുകയുമായിരുന്നു.
വഴിവിട്ട ബന്ധം കാമുകിയുടെ ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രി ഭാര്യയുമായി വഴക്കിട്ടു. ഇതും െകെയാങ്കളിയില്‍ കലാശിച്ചതായാണ്‌ അറിയുന്നത്‌.
ജാലകം

തങ്കപ്പനല്ല്ലെടാ ... പോന്നപ്പനടാ....

തങ്കപ്പനല്ല്ലെടാ ... 

പോന്നപ്പനടാ....  


ജാലകം
ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍