മാല മോഷ്‌ടിക്കാനെത്തിയ യുവാക്കളുടെ മൂക്കിടിച്ചു തകര്‍ത്തു
കടമ്പനാട്: വിജനമായ വഴിയിലൂടെ പോയ യുവതിയുടെ മാല എളുപ്പത്തില്‍
മോഷ്‌ടിക്കാമെന്നു കരുതിയ യുവാക്കള്‍ പെണ്‍കരുത്തില്‍ മൂക്ക് ചതഞ്ഞ്
രക്ഷപ്പെട്ടു. തെക്കേചാങ്കൂരില്‍ ബീനയാണ് ബൈക്കിലെത്തിയ
മോഷ്‌ടാക്കള്‍ക്ക് മുന്നില്‍ 'ഉണ്ണിയാര്‍ച്ച'യായത്.
ഇന്നലെ ഉച്ചയ്‌ക്ക് 12.45 ന് കടമ്പനാട് ജംഗ്‌ഷനുസമീപം കനാല്‍റോഡിലായിരുന്നു സംഭവം. ബീന, ഭര്‍ത്താവ് ബിജുവിന്റെ വീട്ടില്‍നിന്നു തന്റെ വീട്ടിലേക്കു മകനുമൊത്ത് കനാല്‍റോഡിലൂടെ നടന്നുപോകുകയായിരുന്നു. പിന്നാലെ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടുവന്ന യുവാവ് ബീനയുടെ കഴുത്തില്‍ കിടന്ന അഞ്ചരപവന്റെ മാല വലിച്ച് പൊട്ടിച്ച് എതിര്‍വശത്തുകൂടി ബൈക്കിലെത്തിയ യുവാവിന്റെ പിന്‍സീറ്റിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു.
ഇതിനിടെ ബീന മാലമോഷ്‌ടാവിന്റെ മുഖത്തിടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിച്ച മാല റോഡിലുപേക്ഷിച്ച് മോഷ്‌ടാക്കള്‍ ബൈക്കില്‍ പാഞ്ഞുപോയി. കൂടെയുണ്ടായിരുന്ന നാലുവയസുകാരന്‍ മകന്‍ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ട് സമീപത്തെ കടക്കാരന്‍ അനില്‍കുമാര്‍ സംഭവസ്‌ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാക്കള്‍ കടന്നുകളഞ്ഞു. കറുത്ത ബൈക്കിലാണ് മോഷ്‌ടാക്കള്‍ എത്തിയത്. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യക്‌തമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ