പത്രക്കാരുടെ ഹൗസിങ് കുംഭകോണം ചൂടുപിടിക്കുന്നു
ചിലരെങ്കിലും ഈ ചോദ്യം ഇടക്കിടെ ചോദിക്കാറുണ്ട്. വായ്പയെടുത്താല്‍ അത് പത്രക്കാരനായും പോലിസായാലും തിരിച്ചടച്ചേ മതിയാകൂ. എന്നാല്‍ കേരളത്തിലെ തലമുതിര്‍ന്നവരും അല്ലാത്തവരുമായ 54 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതൊന്നും ബാധകമല്ല. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിലേക്ക് ഇവര്‍ തിരിച്ചടയ്ക്കാനുള്ളത് 19.37 കോടി രൂപയാണ്. തിരിച്ചടയ്ക്കാത്തതിനാല്‍ നിയമനടപടി നേരിടുമെന്ന പേടിയൊന്നും ഇവര്‍ക്കില്ല. പകരം ഇതെങ്ങനെയെങ്കിലും സര്‍ക്കാറിനെ കൊണ്ട് എഴുതിതള്ളിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി ഇവര്‍ രംഗത്ത് സജീവവുമാണ്.

തിരുവനന്തപുരം ജേര്‍ണലിസ്റ്റ് കോളനിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുമായി ദ സണ്‍ഡേ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട്
മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള നല്ലൊരു ഉദാഹരണം കൂടിയാണ്.
കേരളഹൗസിങ്‌ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത
മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റുമായാണ് ഞായാറാഴ്ച എക്‌സ്പ്രസ്
പുറത്തിറങ്ങിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മലയാള
മനോരമയില്‍ നിന്ന് 11 പേരും രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയില്‍ നിന്ന്
അഞ്ചു പേരും ലിസ്റ്റിലുണ്ട്.
ഡെക്കാന്‍ ക്രോണിക്കിള്‍ കേരള റസിഡന്റ്
എഡിറ്റര്‍ ജോണ്‍ മേരി, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി പി ജെയിംസ്,
മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, വീക്ഷണം റസിഡന്റ് എഡിറ്റര്‍ ജെ
അജിത് കുമാര്‍ എന്നിവരാണ് ലിസ്റ്റിലെ പ്രബലന്മാര്‍. വായ്പ
തിരിച്ചടയ്ക്കാത്തവര്‍ക്കെതിരേ ഹൗസിങ് ബോര്‍ഡ് കാലാകാലങ്ങളില്‍
നടപടികള്‍ക്ക് മുതിരാറുണ്ടെങ്കില്‍ ഭരിയ്ക്കുന്നവര്‍ അതിന്
അനുവദിക്കാറില്ലെന്നതാണ് സത്യം. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാറിന്റെ രാഷ്ട്രീയ
നേതൃത്വത്തിനും മാധ്യമപ്രവര്‍ത്തകരുടെ ലോണ്‍ എഴുതിതള്ളണമെന്ന നിലപാടാണ്
ഉള്ളത്.
പൊതുഖജനാവിലേക്കുള്ള പണം ചില മിടുക്കന്മാര്‍ ഇത്തരത്തില്‍
അടിച്ചുമാറ്റുന്നതിനെതിരേ പൊതുവികാരം ഉയരേണ്ടതുണ്ട്. വണ്‍ ടൈം
സെറ്റില്‍മെന്റിന്റെ ഭാഗമായി പലിശയെല്ലാം ഇളവ് ചെയ്തുകൊടുത്ത് കൊണ്ട്
സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന നീക്കവും ഈ മാധ്യമ ധാഷ്ട്യത്തിനു മുന്നില്‍
തോല്‍ക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ