പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ കേസെടുക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കണം. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുക്കാന്‍ തയ്യാറാവണം- ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
കണ്ണൂരിലെ ഒരു സിപിഎം നേതാവിന്റെ മകന്‍ പാര്‍ട്ടി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അശ്ലീല ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം നേതാവിന്റെ മകന് നേരിട്ടു ബന്ധമുള്ള കേസായിട്ടും അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനു പകരം കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണവും സജീവമായിരുന്നു.
കണ്ണൂരിലെ കൊളത്തൂരിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂറിലെ പ്ലസ് ടുവിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വീഡിയോ പുറത്തായതോടെ പരാതി നല്‍കുന്നതില്‍ നിന്നും കുട്ടിയുടെ പിതാവിനെ സിപിഎം വിലക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് നേതാവിന്റെ മകന്റെ കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് സൂചനകളുണ്ട്. മഹിള കോണ്‍ഗ്രസ് നേരിട്ടിറങ്ങിയതിനാല്‍ പ്രശ്‌നം രാഷ്ട്രീയമായ ഏറ്റുമുട്ടലാകാനുള്ള സാധ്യതയുണ്ട്. ഇതോടെ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ നിര്‍ബന്ധിതരാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ