സ്‌ത്രീ പീഡനക്കേസില്‍ പെട്ടയാള്‍ അറസ്‌റ്റ് ചെയ്യാനെത്തിയ വനിതാ എസ്.ഐയെ പൂട്ടിയിട്ടു പോലീസിനെ വെട്ടിച്ചു കടന്നു. വടകര തിരുവള്ളൂര്‍ വെള്ളൂക്കര അമ്പലത്തിങ്കല്‍ മുഹമ്മദ് ഫൈസലാണു എസ്.ഐ: അനിതാ കുമാരി, എ.എസ്.ഐ. ചന്ദ്രഭാനു എന്നിവരെ വെട്ടിച്ചു മുങ്ങിയത്. ഫൈസലിനു മുങ്ങാന്‍ വഴിയൊരുക്കിയതിന് അയല്‍വാസി അബ്‌ദുള്‍ സലാമിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണു ഫൈസലിനെതിരേ അറസ്‌റ്റ് വാറന്റുള്ളത്. വാറന്റുമായി വീട്ടിലെത്തിയ പോലീസിനെ ഫൈസലിന്റെ വീട്ടിലുണ്ടായിരുന്നവര്‍ തടഞ്ഞു. ഗള്‍ഫിലായിരുന്ന ഫൈസല്‍ നാട്ടിലെത്തിയെന്നറിഞ്ഞാണു പോലീസ് എത്തിയത്. വീടിനകത്തു കയറിയ വനിതാ എസ്.ഐയെയും എ.എസ്.ഐയെയും വീട്ടിലുണ്ടായിരുന്നവര്‍ പൂട്ടിയിട്ടു. സംഭവം കണ്ട് ജീപ്പിനടുത്തുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ പ്രേമന്‍ ഓടിയെത്തി വാതില്‍ തുറന്നു. തുടര്‍ന്നാണു സലാമിനെ അറസ്‌റ്റ് ചെയ്‌തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണു കേസ്. സലാമിനെ കോടതി പിന്നീടു റിമാന്‍ഡ് ചെയ്‌തു. വേറെയും കേസുകളില്‍ പ്രതിയാണു പോലീസിനെ വെട്ടിച്ചു കടന്ന ഫൈസല്‍. | ||

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ