funny scraps greetings images for orkut, facebook

2012, ജൂലൈ 7, ശനിയാഴ്‌ച

കരുതിയിരിക്കുക, നിങ്ങളുടെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടാം

ജാലകം

മാസം ഒന്‍പതിന് ലോകത്തെ 35ലക്ഷത്തോളം വരുന്ന കമ്പ്യൂട്ടറുകളുടെ ഇന്റര്‍നെറ്റുമായുള്ള ബന്ധം വിഛേദിക്കപ്പെടും.

 



മാസം ഒന്‍പതിന് ലോകത്തെ 35ലക്ഷത്തോളം വരുന്ന കമ്പ്യൂട്ടറുകളുടെ ഇന്റര്‍നെറ്റുമായുള്ള ബന്ധം വിഛേദിക്കപ്പെടും. കമ്പ്യൂട്ടറുകളില്‍ കടന്നുകയറിയ ഡിഎന്‍എസ് ചെയ്ഞ്ചര്‍ എന്ന വില്ലന്‍ വൈറസാണത്രെ വരാന്‍ പോകുന്ന ഇന്റര്‍നെറ്റ് ബ്‌ളോക്കിന് കാരണം. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് ഈ അപകടകാരിയായ വൈറസ് ആദ്യമായി എഫ് ബി ഐയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഡൊമൈന്‍ നെയിം സിസ്റ്റം(ഡിഎന്‍എസ്) സെര്‍വ്വറുകളെ കടന്നാക്രമിക്കുന്ന വൈറസ് കമ്പ്യൂട്ടറുകളെ തെറ്റായ ഡിഎന്‍സുകളിലേക്കും വഴിതിരിച്ചുവിടും. ഡിഎന്‍എസ് ചെയ്ഞ്ചര്‍ വൈറസിന്റെ ആക്രമണത്തെ മറിക്കടക്കാന്‍ നിലവിലുള്ള ഡിഎന്‍എസ് സെര്‍വ്വറുകള്‍ക്ക് പകരം ആള്‍ട്ടര്‍നേറ്റ് സെര്‍വ്വറുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഈ സെര്‍വ്വര്‍ വരുന്ന ഒന്‍പതിന് രാത്രി 12മണിയോടെ ഷട്ട് ഡൗണ്‍ ചെയ്യും. അതുമൂലം വൈറസ് ബാധയുള്ള പിസികള്‍ക്ക് പകരം സ്ഥാപിക്കുന്ന സെര്‍വ്വറുമായുള്ള ബന്ധം നഷ്ടപ്പെടും. അതിനുമുമ്പെ എല്ലാ കമ്പ്യൂട്ടര്‍ ഉപയോക്താക്കളും തങ്ങളുടെ സിസ്റ്റത്തില്‍ വില്ലന്‍ വൈറസ് കടന്നുകൂടിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ഉണ്ടെങ്കില്‍ സിസ്റ്റം റിസ്‌റ്റോര്‍ ചെയ്യണമെന്നും കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പറയുന്നു.
വൈറസ് കടന്നുകൂടിയ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം മറ്റേതെങ്കിലും സ്‌റ്റോറേജ് ഡിവൈസിലേക്ക് മാറ്റിവെക്കണമെന്നും എഫ് ബി ഐ നിര്‍ദേശിക്കുന്നു.
കമ്പ്യൂട്ടര്‍ വൈറസുകള്‍ കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പതിവായി സിസ്റ്റത്തെ വൈറസ് സ്‌കാന്‍ ചെയ്യാന്‍ വിധേയമാക്കണമെന്നും കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

>

IndiBlogger - The Largest Indian Blogger Community

ലേബലുകള്‍