funny scraps greetings images for orkut, facebook

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടി പറ്റിച്ചെന്ന് ഇരകള്‍

എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ചതായി കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും.
മൊഴി മാറ്റിപ്പറഞ്ഞ ശേഷം വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെ തുടര്‍ന്നാണ് വെളിപ്പെടുത്തുന്നതെന്നും ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട എല്ലാവരെയും സംഘടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ വഴിയില്‍ തടയുക, മന്ത്രിയുടെ പരിപാടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രക്ഷോഭവുമായി മുന്നോട്ടുപോവും. റാഫി എന്ന മുസ്ലിംലീഗ്് പ്രാദേശിക നേതാവാണ് ഇടനിലക്കാരന്‍. റൗഫ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായി മൊഴി മാറ്റിയതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞാല്‍ പണവും വീടും തരാമെന്നായിരുന്നു വാഗ്ദാനം.
പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ മൊഴിമാറ്റിപ്പറഞ്ഞാല്‍ വീടു വയ്ക്കാനും മറ്റും പണം നല്‍കാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അതു ലംഘിച്ചെന്നും ഇരുവരും ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെറീഫാണു തങ്ങളെ സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടു വച്ചുനല്‍കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
അതു വിശ്വസിച്ച് അന്വേഷണ സംഘത്തിനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടി വാഗ്ദാനം പാലിച്ചില്ല. ഇതേത്തുടര്‍ന്നു കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഖേന കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നേരിട്ടു പണം നല്‍കാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന വീടു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല.
ഇനി കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കില്ല. പല തവണ കേസില്‍ തങ്ങളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയാതിരിക്കാന്‍ റൗഫും ഹംസയും ഷരീഫും തങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കി. ഗള്‍ഫിലും കൊണ്ടുപോയിരുന്നു. പീഡനവും വാര്‍ത്തകളും കേസുമൊക്കെയായി തങ്ങളുടെ ജീവിതവും കുടുംബവും തകര്‍ന്നു.
കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തോളം പേര്‍ ഭയംമൂലമോ പണം വാങ്ങിയതിനാലോ ആണ് പുറത്ത് പറയാതിരിക്കുന്നത്. ഐസ്‌ക്രീം അട്ടിമറി കേസ് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിയമപരമായി നീങ്ങുന്നതിന് തടസ്സങ്ങളുണ്ടെന്നും ഇവര്‍ പറയ്യുന്നു ...............
ജാലകം

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

കാബേജ് അച്ചാര്‍ കഴിച്ച് ഏഴ് മരണം



ജപ്പാനിലെ ഹൊക്കെയ്‌ഡൊ ദ്വീപില്‍ കാബേജ് അച്ചാര്‍ കഴിച്ചു ഏഴ് പേര്‍ മരണമടഞ്ഞു. നൂറ്റിമൂന്നുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇകോളി ബാക്ടീരിയ ബാധയാണ് ഭക്ഷ്യബാധയുണ്ടാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭക്ഷ്യവിഷബാധ ദുരന്തമാണിത്.
സ്ത്രീകളും കുട്ടികളുമാണ് ഭക്ഷ്യവിഷബാധയ്ക്കു ഇരയായവരില്‍ അധികവും. സപ്പോര നഗരത്തിലെ ഒരു നഴ്‌സിങ് ഹോമില്‍ ഭക്ഷണത്തിനൊപ്പം നല്‍കിയ അച്ചാര്‍ കഴിച്ചാണ് ആറ് മുതിര്‍ന്ന സ്ത്രീകള്‍ മരിച്ചത്.



ചൈനീസ് കാബേജ് ഉപയോഗിച്ച് പ്രാദേശിക കമ്പനി നിര്‍മിച്ച അച്ചറിലാണ് വിഷാംശം കണ്‌ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാധാരണ മാംസാഹാരത്തില്‍ നിന്നും കടല്‍വിഭവങ്ങളില്‍ നിന്നുമാണ് ഭക്ഷ്യബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
ജാലകം
>

IndiBlogger - The Largest Indian Blogger Community

ലേബലുകള്‍