2012, ജൂലൈ 8, ഞായറാഴ്‌ച

നിധി വാഗ്ദാനം ചെയ്ത് 100 പവനോളം തട്ടിയ സ്ത്രീകള്‍ പിടിയില്‍

ജാലകം


നിധി വാഗ്ദാനം ചെയ്ത് 100 പവനോളം തട്ടിയ സ്ത്രീകള്‍ പിടിയില്‍
ചാവക്കാട്: നിധി വാഗ്ദാനം ചെയ്ത് തീരദേശത്തെ വീടുകളില്‍നിന്ന് 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത രണ്ട് സ്ത്രീകളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി പൊന്നാക്കാരന്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (44), കടപ്പുറം മുനക്കകടവ് പണ്ടാരി ഹംസയുടെ ഭാര്യ പാത്തുമ്മു (65) എന്നിവരെയാണ് ചാവക്കാട് സി.ഐ കെ. സുദര്‍ശന്‍, എസ്.ഐ കെ. മാധവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പാത്തുമ്മുവിന്റെ മകള്‍ ബുഷറയെ പൊലീസ് അന്വേഷിച്ച് വരുന്നു. ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള സ്ത്രീകളെയാണ് ഇവര്‍ കൂടുതലും കബളിപ്പിച്ചത്. തിളങ്ങുന്ന മത്സ്യരൂപങ്ങളെ മുറിയില്‍ കെട്ടിത്തൂക്കി ഇവക്ക് അമാനുഷിക കഴിവുകളുണ്ടെന്നും ഇതില്‍ വിശ്വാസമര്‍പ്പിച്ചാല്‍ നിധി ലഭ്യമാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആഭരണങ്ങള്‍ ഊരിവാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
താലിമാലകളടക്കം രണ്ട് പവന്‍ മുതല്‍ 18 പവന്‍വരെ ഊരിക്കൊടുത്ത സ്ത്രീകളുണ്ട്. ചാവക്കാട്ടെ വിവിധ സ്ഥാപനങ്ങളില്‍ ഇവര്‍ ആഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ട്. ഒരുമനയൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാത്രം എട്ട് ലക്ഷം രൂപയുടെ ഇടപാട് നടത്തി. പാത്തുമ്മുവിന്റെ മകള്‍ ബുഷറയാണ് കൂടുതല്‍ സ്വര്‍ണം പണയം വെച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഫാത്തിമയുടെ പേരില്‍ രണ്ടും, പാത്തുമ്മുവിന്റെ പേരില്‍ അഞ്ചും പരാതികളാണ് എത്തിയിരുന്നത്. മന്ത്രവാദത്തിനും മറ്റുമാണ് ഇവര്‍ കൂടുതല്‍ സംഖ്യ ചെലവഴിച്ചിരുന്നതത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍