2012, ജൂലൈ 31, ചൊവ്വാഴ്ച

ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു

 Shawarma Food Poison One More Dead

വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു. കോട്ടയം സ്വദേശി പ്രൊഫസര്‍ വര്‍ഗ്ഗീസാണ് മരിച്ചത്. സാല്‍വെ കഫെയില്‍ നിന്ന് കഴിച്ച ഷവര്‍മ യില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വര്‍ഗ്ഗീസ്. ഇദ്ദേഹത്തിന്റെ മകനും ചികിത്സയില്‍ കഴിയുകയാണ്.
സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മയില്‍ നിന്ന് വാങ്ങിക്കഴിച്ച ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി നേരത്തെ ബാംഗ്ലൂരില്‍ മരിച്ചിരുന്നു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ളൂരില്‍ മരിയ്ക്കുകയായിരുന്നു.
ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണമാവും വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം. ഭക്ഷണത്തില്‍ മായംചേര്‍ത്തി വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജാലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍