2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടി പറ്റിച്ചെന്ന് ഇരകള്‍

എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ചതായി കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും.
മൊഴി മാറ്റിപ്പറഞ്ഞ ശേഷം വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെ തുടര്‍ന്നാണ് വെളിപ്പെടുത്തുന്നതെന്നും ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട എല്ലാവരെയും സംഘടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ വഴിയില്‍ തടയുക, മന്ത്രിയുടെ പരിപാടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രക്ഷോഭവുമായി മുന്നോട്ടുപോവും. റാഫി എന്ന മുസ്ലിംലീഗ്് പ്രാദേശിക നേതാവാണ് ഇടനിലക്കാരന്‍. റൗഫ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായി മൊഴി മാറ്റിയതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞാല്‍ പണവും വീടും തരാമെന്നായിരുന്നു വാഗ്ദാനം.
പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ മൊഴിമാറ്റിപ്പറഞ്ഞാല്‍ വീടു വയ്ക്കാനും മറ്റും പണം നല്‍കാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അതു ലംഘിച്ചെന്നും ഇരുവരും ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെറീഫാണു തങ്ങളെ സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടു വച്ചുനല്‍കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
അതു വിശ്വസിച്ച് അന്വേഷണ സംഘത്തിനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടി വാഗ്ദാനം പാലിച്ചില്ല. ഇതേത്തുടര്‍ന്നു കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഖേന കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നേരിട്ടു പണം നല്‍കാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന വീടു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല.
ഇനി കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കില്ല. പല തവണ കേസില്‍ തങ്ങളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയാതിരിക്കാന്‍ റൗഫും ഹംസയും ഷരീഫും തങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കി. ഗള്‍ഫിലും കൊണ്ടുപോയിരുന്നു. പീഡനവും വാര്‍ത്തകളും കേസുമൊക്കെയായി തങ്ങളുടെ ജീവിതവും കുടുംബവും തകര്‍ന്നു.
കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തോളം പേര്‍ ഭയംമൂലമോ പണം വാങ്ങിയതിനാലോ ആണ് പുറത്ത് പറയാതിരിക്കുന്നത്. ഐസ്‌ക്രീം അട്ടിമറി കേസ് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിയമപരമായി നീങ്ങുന്നതിന് തടസ്സങ്ങളുണ്ടെന്നും ഇവര്‍ പറയ്യുന്നു ...............
ജാലകം

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

കാബേജ് അച്ചാര്‍ കഴിച്ച് ഏഴ് മരണംജപ്പാനിലെ ഹൊക്കെയ്‌ഡൊ ദ്വീപില്‍ കാബേജ് അച്ചാര്‍ കഴിച്ചു ഏഴ് പേര്‍ മരണമടഞ്ഞു. നൂറ്റിമൂന്നുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇകോളി ബാക്ടീരിയ ബാധയാണ് ഭക്ഷ്യബാധയുണ്ടാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭക്ഷ്യവിഷബാധ ദുരന്തമാണിത്.
സ്ത്രീകളും കുട്ടികളുമാണ് ഭക്ഷ്യവിഷബാധയ്ക്കു ഇരയായവരില്‍ അധികവും. സപ്പോര നഗരത്തിലെ ഒരു നഴ്‌സിങ് ഹോമില്‍ ഭക്ഷണത്തിനൊപ്പം നല്‍കിയ അച്ചാര്‍ കഴിച്ചാണ് ആറ് മുതിര്‍ന്ന സ്ത്രീകള്‍ മരിച്ചത്.ചൈനീസ് കാബേജ് ഉപയോഗിച്ച് പ്രാദേശിക കമ്പനി നിര്‍മിച്ച അച്ചറിലാണ് വിഷാംശം കണ്‌ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാധാരണ മാംസാഹാരത്തില്‍ നിന്നും കടല്‍വിഭവങ്ങളില്‍ നിന്നുമാണ് ഭക്ഷ്യബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
ജാലകം

2012, ജൂലൈ 31, ചൊവ്വാഴ്ച

ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു

 Shawarma Food Poison One More Dead

വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു. കോട്ടയം സ്വദേശി പ്രൊഫസര്‍ വര്‍ഗ്ഗീസാണ് മരിച്ചത്. സാല്‍വെ കഫെയില്‍ നിന്ന് കഴിച്ച ഷവര്‍മ യില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വര്‍ഗ്ഗീസ്. ഇദ്ദേഹത്തിന്റെ മകനും ചികിത്സയില്‍ കഴിയുകയാണ്.
സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മയില്‍ നിന്ന് വാങ്ങിക്കഴിച്ച ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി നേരത്തെ ബാംഗ്ലൂരില്‍ മരിച്ചിരുന്നു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ളൂരില്‍ മരിയ്ക്കുകയായിരുന്നു.
ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണമാവും വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം. ഭക്ഷണത്തില്‍ മായംചേര്‍ത്തി വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജാലകം

2012, ജൂലൈ 27, വെള്ളിയാഴ്‌ച

സിപിഎം -ന് ഒരു ഭാവി വാഗ്ദാനം !!!!!!!!!!!!


 പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ കേസെടുക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കണം. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുക്കാന്‍ തയ്യാറാവണം- ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
കണ്ണൂരിലെ ഒരു സിപിഎം നേതാവിന്റെ മകന്‍ പാര്‍ട്ടി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അശ്ലീല ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം നേതാവിന്റെ മകന് നേരിട്ടു ബന്ധമുള്ള കേസായിട്ടും അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനു പകരം കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണവും സജീവമായിരുന്നു.
കണ്ണൂരിലെ കൊളത്തൂരിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂറിലെ പ്ലസ് ടുവിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വീഡിയോ പുറത്തായതോടെ പരാതി നല്‍കുന്നതില്‍ നിന്നും കുട്ടിയുടെ പിതാവിനെ സിപിഎം വിലക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് നേതാവിന്റെ മകന്റെ കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് സൂചനകളുണ്ട്. മഹിള കോണ്‍ഗ്രസ് നേരിട്ടിറങ്ങിയതിനാല്‍ പ്രശ്‌നം രാഷ്ട്രീയമായ ഏറ്റുമുട്ടലാകാനുള്ള സാധ്യതയുണ്ട്. ഇതോടെ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ നിര്‍ബന്ധിതരാകും.
ജാലകം

2012, ജൂലൈ 26, വ്യാഴാഴ്‌ച

യുവാക്കളുടെ മൂക്കിടിച്ചു തകര്‍ത്ത ധീരയുവതി

     മാല മോഷ്‌ടിക്കാനെത്തിയ    യുവാക്കളുടെ മൂക്കിടിച്ചു തകര്‍ത്തുകടമ്പനാട്‌: വിജനമായ വഴിയിലൂടെ പോയ യുവതിയുടെ മാല എളുപ്പത്തില്‍ മോഷ്‌ടിക്കാമെന്നു കരുതിയ യുവാക്കള്‍ പെണ്‍കരുത്തില്‍ മൂക്ക്‌ ചതഞ്ഞ്‌ രക്ഷപ്പെട്ടു. തെക്കേചാങ്കൂരില്‍ ബീനയാണ്‌ ബൈക്കിലെത്തിയ മോഷ്‌ടാക്കള്‍ക്ക്‌ മുന്നില്‍ 'ഉണ്ണിയാര്‍ച്ച'യായത്‌.

ഇന്നലെ ഉച്ചയ്‌ക്ക് 12.45 ന്‌ കടമ്പനാട്‌ ജംഗ്‌ഷനുസമീപം കനാല്‍റോഡിലായിരുന്നു സംഭവം. ബീന, ഭര്‍ത്താവ്‌ ബിജുവിന്റെ വീട്ടില്‍നിന്നു തന്റെ വീട്ടിലേക്കു മകനുമൊത്ത്‌ കനാല്‍റോഡിലൂടെ നടന്നുപോകുകയായിരുന്നു. പിന്നാലെ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടുവന്ന യുവാവ്‌ ബീനയുടെ കഴുത്തില്‍ കിടന്ന അഞ്ചരപവന്റെ മാല വലിച്ച്‌ പൊട്ടിച്ച്‌ എതിര്‍വശത്തുകൂടി ബൈക്കിലെത്തിയ യുവാവിന്റെ പിന്‍സീറ്റിലേക്ക്‌ ചാടിക്കയറാന്‍ ശ്രമിച്ചു.

ഇതിനിടെ ബീന മാലമോഷ്‌ടാവിന്റെ മുഖത്തിടിച്ച്‌ വീഴ്‌ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിച്ച മാല റോഡിലുപേക്ഷിച്ച്‌ മോഷ്‌ടാക്കള്‍ ബൈക്കില്‍ പാഞ്ഞുപോയി. കൂടെയുണ്ടായിരുന്ന നാലുവയസുകാരന്‍ മകന്‍ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ട്‌ സമീപത്തെ കടക്കാരന്‍ അനില്‍കുമാര്‍ സംഭവസ്‌ഥലത്തേക്ക്‌ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാക്കള്‍ കടന്നുകളഞ്ഞു. കറുത്ത ബൈക്കിലാണ്‌ മോഷ്‌ടാക്കള്‍ എത്തിയത്‌. ബൈക്ക്‌ ഓടിച്ചയാള്‍ ഹെല്‍മറ്റ്‌ ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യക്‌തമല്ല. ജാലകം

2012, ജൂലൈ 24, ചൊവ്വാഴ്ച

എനിയ്ക്കും അച്ചനു പഠിക്കണം

അഭയക്കേസ്‌: തെളിവുണ്ടെന്നു സി.ബി.ഐ.: മാര്‍ കുന്നശേരിക്കെതിരേയും സി.ബി.ഐ. റിപ്പോര്‍ട്ട്‌


തിരുവനന്തപുരം: അഭയക്കേസില്‍ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്കെതിരേ ശാസ്‌ത്രീയമായ തെളിവുണ്ടെന്ന്‌ സി.ബി.ഐ. കോടതിയെ അറിയിച്ചു.


ഇവരെ പ്രതി ചേര്‍ത്താണു കേസ്‌ അന്വേഷണം നടന്നത്‌. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരിക്ക്‌ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെ അന്തേവാസി സിസ്‌റ്റര്‍ ലൗസിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും ഇവരെ സഹായിച്ചിരുന്നുവെന്നും സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


കോട്ടയം ബി.സി.എം. കോളജ്‌ പ്രഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കാലത്ത്‌ അഭയ താമസിച്ചിരുന്ന പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ ത്രേസ്യാമ്മ സിസ്‌റ്റര്‍ സെഫിയുടെ മുറിയിലാണ്‌ താമസിച്ചിരുന്നത്‌.


സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക്‌ സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി.


അഞ്ചു നിലകളുള്ള പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സെല്ലാര്‍ റൂമിലാണ്‌ സിസ്‌റ്റര്‍ ലൗസിയും സിസ്‌റ്റര്‍ സെഫിയും താമസിച്ചിരുന്നത്‌. രാത്രി 10.30നു ശേഷം ഈ മുറിയിലേക്കു മറ്റാര്‍ക്കും കടന്നു ചെല്ലാനാകില്ല. അഭയ ഈ മുറിയില്‍ വെള്ളം കുടിക്കാന്‍ രാത്രി ചെന്നപ്പോള്‍ സെഫിയെയും ഫാ. തോമസ്‌ കോട്ടൂരിനെയും ഫാ. ജോസ്‌ പൂതൃക്കയിലിനെയും കണ്ടിരുന്നു.


1992 മാര്‍ച്ച്‌ 27നാണ്‌ കോണ്‍വെന്റിലെ കിണറില്‍ സിസ്‌റ്റര്‍ അഭയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്‌. പ്രതികള്‍ക്കെതിരേ ശക്‌തമായ തെളിവുകളുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികള്‍ തള്ളണമെന്നും സി.ബി.ഐ. സീനിയര്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ജോമോന്‍ പുത്തന്‍പുരയ്‌ക്കലും അഡ്വ. നാഗരാജുവും നല്‍കിയ തുടരന്വേഷണ ഹര്‍ജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ്‌ വീണ്ടും പരിഗണിക്കുന്നതിനു സി.ബി.ഐ. കോടതി സെപ്‌റ്റംബറിലേക്കു മാറ്റി. 
ജാലകം

ഫേസ് ബുക്കില്‍ അത്മഹത്യ കുറിപ്പ് എഴുതി കമിതാക്കളുടെ അത്മഹത്യ


ജാലകം

2012, ജൂലൈ 23, തിങ്കളാഴ്‌ച

പെണ്‍കരുത്തിന്റെ പ്രതീകം ഈ വീരപുത്രി

ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വനിതയുടെ ജീവിതം ഒരു മാതൃകയാണ്‌; സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും. അവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. മരണത്തിലും അവര്‍ ആ ശീലം തുടര്‍ന്നു. മരിച്ച ഉടനെ അവരുടെകണ്ണുകള്‍ ദാനം ചെയ്‌തു. ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ ആഗ്രഹപ്രകാരം മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടുകൊടുക്കും.
captain lakshmi woman social service cpm womanhood

മലയാളി അടിവേരുകളുള്ള ലക്ഷ്‌മി 1914 ഒക്ടോബര്‍ 24ന്‌ പഴയ മദിരാശിയില്‍ ആണ്‌ ജനിച്ചത്‌. സ്വാതന്ത്ര്യ സമര സേനാനിയും എംഎല്‍എയും എംപിയുമെല്ലാം ആയിരുന്ന അമ്മു സ്വാമിനാഥന്റെ മകളാണ്‌ ലക്ഷ്‌മി. പിതാവ്‌ പ്രശസ്‌ത്‌ അഭിഭാഷകനായിരുന്ന ഡോ. എസ്‌ സ്വാമിനാഥന്‍.
പാവപ്പെട്ടവര്‍ക്കായി ആതുരസേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യശാസ്‌ത്രം തിരഞ്ഞെടുക്കുന്നത്‌. ഉപരിപഠനത്തിനാണ്‌ ഡോ. ലക്ഷ്‌മി 1940ല്‍ സിങ്കപ്പൂരില്‍ എത്തിയത്‌. അവിടെ പാവപ്പെട്ടവര്‍ക്കായി ക്ലിനിക്ക്‌ തുറന്നാണ്‌ അവര്‍ ആതുരസേവനം തുടങ്ങുന്നത്‌. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കാണ്‌ അന്ന്‌ ഡോ.ലക്ഷ്‌മിയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെട്ടത്‌.
1942ല്‍ ജപ്പാന്‍ സിംഗപ്പൂരിനെ ബ്രിട്ടനില്‍ നിന്നും പിടിച്ചടക്കിയപ്പോള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിച്ച ഡോക്ടര്‍ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ പിടിയിലായി കുറച്ച്‌ കാലം തടവില്‍ കിടന്നു. 1943ലെ സുഭാഷ്‌ ചന്ദ്രബോസിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം ലക്ഷ്‌മിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിലെത്തിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഒരു വനിതാ സേന രൂപികരിക്കുന്നതിനെ കുറിച്ച്‌ നേതാജി ആലോചിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്‌. ഝാന്‍സി റാണി റെജിമെന്റ്‌ എന്നറിയപ്പെട്ട ഈ വനിതാ സേനയുടെ നായക സ്ഥാനത്തേക്ക്‌ അദ്ദേഹം തിരഞ്ഞെടുത്തത്‌ ഈ പൊന്നാനിക്കാരിയെയായിരുന്നു.
അതോടെ ഡോക്ടര്‍ ലക്ഷ്‌മി ക്യാപ്‌റ്റന്‍ ലക്ഷ്‌മിയായി. വനിതകള്‍ മാത്രമായി ഇങ്ങനെയൊരു സേന ഏഷ്യയില്‍ തന്നെ അതാദ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട്‌ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന്‌ ബ്രിട്ടീഷ്‌ സേനയ്‌ക്കെതിരെ യുദ്ധം ചെയ്‌തിട്ടുണ്ട്‌ ക്യാപ്‌റ്റന്റെ നേതൃത്വത്തില്‍ ഈ വനിതാ ശക്തി.
1947ല്‍ ഐഎന്‍എയില്‍ തന്റെ സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സെഗളിനെ വിവാഹം കഴിച്ച ക്യാപ്‌റ്റന്‍ കാണ്‍പൂരിലെ സാധാരണക്കാര്‍ക്കിടയില്‍ ആതുരസേവനത്തില്‍ ഏര്‍പ്പെട്ടു. പതിയെ ഇടുതുപക്ഷ രാഷ്ട്രീയ ആശയങ്ങളോട്‌ അടുത്ത ക്യാപ്‌റ്റന്‍ 1971ല്‍ സിപിഎം അംഗമായി.
പാര്‍ട്ടിയെ പ്രതിനിധാകരിച്ച്‌ രാജ്യസഭാംഗമാവുകയും ചെയ്‌തു. 2002ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ എപിജെ അബ്ദുല്‍ കലാമിനെതിരായി ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
മരിണമടയുന്നതിന്റെ കുറച്ചു നാളുകള്‍ക്ക്‌ മുമ്പുവരെ കാണ്‍പൂരിലെ പാവപ്പെട്ടവരെ ചികിത്സിച്ച്‌, ഒരു ആശ്വാസവും തണലുമായി അവര്‍ക്കിടയില്‍ത്തന്നെ ഉണ്ടായിരുന്നു അവരുടെ പ്രിയപ്പെട്ട മമ്മീജി.
തന്റെ നീണ്ട 97 വര്‍ഷത്തെ ജീവിതത്തിലെ ഓരോ മിടിപ്പും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമര്‍പ്പിച്ച ഈ ധീര, വിപ്ലവ വനിതയുടെ ജീവ ചരിത്രം നമുക്കോരോരുത്തര്‍ക്കും കരുത്തു പകരട്ടെ.
ജാലകം

2012, ജൂലൈ 21, ശനിയാഴ്‌ച

സണ്‍ഫിലിം നിരോധനം പണക്കാര്‍ക്ക് ബാധകമല്ല?

 Sun Film Ban Not The Rich


ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മറയാവുന്നതും മറ്റ് സുരക്ഷാ പ്രശ്നങ്ങളെയും മുന്‍ നിര്‍ത്തിയാണ് കാറുകളില്‍ സണ്‍ഫിലിം പരിധിയില്‍ കവിഞ്ഞ അളവില്‍ പതിക്കുന്നത് സുപ്രീം കോടതി നിരോധിച്ചത്. ഏപ്രില്‍ മാസം 27നാണ് നിരോധനം നിലവില്‍ വന്നത്. സംഗതി നടപ്പിലാക്കുന്നതിന് രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ കാറുടമകള്‍ക്ക് സമയം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, എല്ലാ കുറുടമകളും തങ്ങളുടെ കാറിലെ സണ്‍ഫിലിം നീക്കം ചെയ്തുവോ എന്നന്വേഷിച്ച് നിരത്തിലിറങ്ങിയാല്‍ രസകരമായ ഒരു വസ്തുത ശ്രദ്ധയില്‍ പെടും. ചെറുകാറുകള്‍ സ്വന്തമായുള്ള ഇടത്തരക്കാര്‍ മാത്രമാണ് സുപ്രീം കോടതി നിരോധനത്തെ അനുസരിച്ച് സണ്‍ഫിലിമുകള്‍ നീക്കം ചെയ്തിട്ടുള്ളത്.
സണ്‍ഫിലിം നിര്‍മാതാക്കള്‍ ഫയല്‍ ചെയ്ത ഒരു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ഇക്കാര്യം കണ്ടെത്തുകയും ചെയ്തു. രാജ്യത്തെ വിഐപികളും പണച്ചാക്കുകളും ഇതുവരെ സണ്‍ഫിലിം നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ല! മധ്യവര്‍ഗ്ഗക്കാര്‍ മാത്രമാണ് സണ്‍ഫിലിം നീക്കം ചെയ്തിട്ടുള്ളത് എന്ന് സുപ്രീം കോടതി കണ്ടെത്തി.
വിഐപികള്‍ നിയമങ്ങളിലെ ലൂപ്‍ഹോളുകളിലൂടെ രക്ഷപ്പെടുന്ന പതിവ് ഇക്കാര്യത്തിലും ആവര്‍ത്തിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരമാളുകള്‍ റോഡ് ആക്സിഡന്‍റുകള്‍ക്കും മറ്റും കാരണക്കാരായാലും നിയമം അവര്‍ക്കുവേണ്ടി വഴിമാറാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ പ്രവര്‍ത്തനം രാജ്യത്തെ പൊലീസ് സേനകളുടെ കണ്‍മുമ്പിലൂടെ നടുറോഡില്‍ പാഞ്ഞുപോകുമ്പോളും അവര്‍ക്ക് നടപടിയെടിക്കാന്‍ ധൈര്യമില്ല. പണികിട്ടും എന്നതു തന്നെയാണ് കാരണം. പൊതുവില്‍ ട്രാഫിക് പൊലീസ് വലികൂടിയ എസ്‍യുവികളെയും ആഡംബര സെഡാനുകളെയും കൈകാട്ടി നിര്‍ത്താറില്ല. ഇവരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കു നേരെ കണ്ണടച്ചുപിടിക്കുകയാണ് പൊലീസിന്‍റെ രീതി.
ജാലകം

2012, ജൂലൈ 20, വെള്ളിയാഴ്‌ച

2012, ജൂലൈ 19, വ്യാഴാഴ്‌ച

ഇന്ത്യക്കാര്‍ മരുന്നു പരീക്ഷണത്തിനു വിധേയം ആകുന്നു , ലക്ഷങ്ങള്‍ പ്രതിഫലം

ഇന്ത്യക്കാര്‍ മരുന്നു പരീക്ഷണത്തിനു വിധേയം ആകുന്നു , ലക്ഷങ്ങള്‍ പ്രതിഫലം

ജാലകം

മൊബൈല്‍ ലോട്ടറിയടിച്ചതായി പറഞ്ഞ്‌ പണം തട്ടാന്‍ ശ്രമം; വിദേശി അറസ്‌റ്റില്‍

                                                                                                        ബി.എം.ഡബ്ല്യു. കാറും 75,000 പൗണ്ടും ലോട്ടറി അടിച്ചതായി എസ്‌.എം.എസ്‌. അയച്ചു തട്ടിപ്പിനു ശ്രമിച്ച വിദേശി അറസ്‌റ്റില്‍. സാംബിയക്കാരനായ സില്‍വസ്‌റ്റര്‍ മോര്‍ഗന്‍(42) ആണ്‌ അറസ്‌റ്റിലായത്‌. പെരിങ്ങനാട്‌ മലമേക്കര ഐശ്വര്യയില്‍ ഉദയഭാനുവിന്റെ മകന്‍ ശ്രീഗണേശിന്റെ മൊബൈലിലേക്കാണു സന്ദേശമയച്ചു തട്ടിപ്പു നടത്താന്‍ ശ്രമിച്ചത്‌.

ഇതിനു മുമ്പും ഇത്തരം സന്ദേശങ്ങള്‍ കിട്ടിയിട്ടുള്ള ശ്രീഗണേശ്‌ തട്ടിപ്പുകാരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ തന്ത്രപൂര്‍വ്വം എസ്‌.എം.എസുകള്‍ക്ക്‌ മറുപടി നല്‍കി.

നാട്ടിലെത്തിയാല്‍ കൂടുതല്‍ സംസാരിക്കാമെന്നായിരുന്നു ശ്രീഗണേശിന്റെ സന്ദേശം. തുടര്‍ന്ന്‌ സന്ദേശം അയച്ച ആള്‍ വരുകയാണെങ്കില്‍ കൈയോടെ പിടികൂടാന്‍ റസിഡന്‍സ്‌ അസോസിയേഷനുമായി ചേര്‍ന്ന്‌ പദ്ധതി തയാറാക്കി.

മൂന്നുദിവസം മുമ്പ്‌ തോമസ്‌ എന്നയാള്‍ ശ്രീഗണേശിനെ മൊബൈലില്‍ വിളിച്ചു. താന്‍ ഇപ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നില്‍ക്കുകയാണെന്നും ഇത്‌ യു.എന്നിന്റെ പ്രോജക്‌ടാണെന്നും കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ അനുമതി ലോട്ടറിക്കുണ്ടെന്നും അറിയിച്ചു. വലിയ സമ്മാനം അടിച്ചതിന്റെ ആദ്യപടിയായി ഒരു സമ്മാനം വീട്ടില്‍ എത്തിക്കുമെന്നും അറിയിച്ചു.

തുടര്‍ന്നാണ്‌ മോര്‍ഗണ്‍ മുംബൈയില്‍ നിന്നും ശ്രീഗണേശിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടത്‌. ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഇയാള്‍ എറണാകുളം സൗത്തില്‍ നിന്ന്‌ ടാക്‌സി കാറില്‍ ശ്രീ ഗണേശിന്റെ വീട്ടിലെത്തി. ഇയാള്‍ വീട്ടിലേക്കു കയറും മുമ്പ്‌ കാറില്‍നിന്ന്‌ ബാഗ്‌ എടുത്ത്‌ പുറത്തു വച്ചു. വിവരമറിഞ്ഞ്‌ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും എത്തി. നാട്ടുകാരെ കണ്ട്‌ മോര്‍ഗന്‍ ആദ്യമൊന്നു പതറിയെങ്കിലും ബാഗില്‍നിന്നു കറുത്ത നിറമുളള പേപ്പര്‍ എടുത്ത്‌ ചെറിയ കുപ്പിയില്‍ നിറച്ച ദ്രാവകം അതിനുമുകളില്‍ പുരട്ടിക്കാണിച്ചു. ഇതോടെ ഈ പേപ്പര്‍ മാജിക്കിലെന്നപോലെ ഇംഗ്ലണ്ടിന്റെ കറന്‍സി പൗണ്ടായി മാറി.

തട്ടിപ്പു ബോധ്യപ്പെട്ട്‌ ഇടപാടില്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്ന്‌ നാട്ടുകാര്‍ അറിയിച്ചതോടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന്‌ നാട്ടുകാരും റസിഡന്റസ്‌ അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന്‌ മോര്‍ഗനെ ഓടിച്ചിട്ട്‌ പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ്‌ തയാറായില്ല. മോര്‍ഗന്റെ മൊബൈല്‍ ഫോണ്‍ , പാസ്‌പോര്‍ട്ട്‌, വിസ എന്നിവ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ബാഗ്‌ പരിശോധിച്ചപ്പോള്‍ വിസയുടെ കാലാവധി ഈ മാസം 11ന്‌ അവസാനിച്ചതായി കണ്ടെത്തി.

മറ്റൊരാളുടെ പാസ്‌പോര്‍ട്ടും ഇയാളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്‌. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന്‌ ഇരയായിട്ടുണ്ടോ എന്ന്‌ കണ്ടെത്തുന്നതിനായി മൊബൈല്‍ വിശദമായി പരിശോധിക്കുന്നതിന്‌ സൈബര്‍ സെല്ലിന്‌ കൈമാറുമെന്ന്‌ കേസ്‌ അന്വേഷിക്കുന്ന സി.ഐ ശ്രീകുമാര്‍ പറഞ്ഞു.


ജാലകം
ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍