
ചോക്ലേറ്റ്, ടെറാ ചിപ്‌സ്, ഫ്രഞ്ച് ഫ്രൈ....ഇതൊന്നും തെരേസ വൈഡ്‌നെര്‍ എന്ന 45 കാരിയെ കൊതിപ്പിക്കില്ല. എന്നാല്‍, ഒരു പാറക്കഷണം കണ്ടാല്‍ തെരേസയുടെ വായില്‍ ഒരു കപ്പലോടിക്കാനുളള വെളളം നിറയും. ഇത്, മണ്ണില്‍ പുതഞ്ഞുകിടക്കുന്നതാണെങ്കില്‍ ഏറെ നന്ന്!
ബ്രിട്ടണിലെ ബെഡ്‌ഫോര്‍ഡ് സ്വദേശിയാണ് രണ്ട് മക്കളുടെ അമ്മയായ തെരേസ. ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി പാറക്കഷണങ്ങള്‍ കൊതിയോടെ തിന്നുന്നു. കാരണം ചോദിച്ചാല്‍ അതിന്റെ മണ്ണിന്റെ മണവും രുചിയും തന്നെ ഭ്രമിപ്പിക്കുന്നു എന്നാവും ഇവരുടെ മറുപടി. മണ്ണിന്റെ കൊതിപ്പിക്കുന്ന രുചി നഷ്‌ടമാവാതിരിക്കാന്‍ അവര്‍ അത് കഴുകാറില്ല. ചിലപ്പോള്‍ അതിലെ അഴുക്ക് ഊതിക്കളയും അത്ര തന്നെ. ചില സമയത്ത് പാറ ചെറു കഷണങ്ങളാക്കിയാവും ഇവര്‍ ചവച്ചരച്ച് തിന്നുന്നത്!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ