2012, ജൂലൈ 12, വ്യാഴാഴ്‌ച

ഒരു മീറ്ററോളം ഉയരത്തില്‍ അപൂര്‍വ്വയിനം പൂച്ചെടി

അപൂര്‍വ്വയിനം പൂച്ചെടി


വാഴക്കുളത്ത്‌ പൂത്തുലഞ്ഞ അപൂര്‍വ്വയിനം പൂച്ചെടി വിസ്മയമാകുന്നു. വാഴക്കുളം പറമുണ്ടയില്‍ ജോര്‍ജ്ജ്‌ - മേരിക്കുഞ്ഞ്‌ ദമ്പതികള്‍ നട്ടുവളര്‍ത്തിയ അപൂര്‍വ്വയിനം പൂച്ചെടിയാണ്‌ കാണികള്‍ക്ക്‌ വിസ്മയമാകുന്നത്‌. കാഴ്ചയില്‍ കന്നാരയോട്‌ സാദൃശ്യം തോന്നുന്ന ചെടിയില്‍ ഒരു മീറ്ററോളം ഉയരത്തില്‍ മുട്ടപോലെ തോന്നിക്കുന്ന വെളുത്ത പൂക്കളാണ്‌ ആരിലും കൗതുകമുണര്‍ത്തുന്നത്‌. മുകളിലേക്ക്‌ ചെല്ലുംതോറും പുതിയ പൂക്കള്‍ക്കായി മൊട്ടുകള്‍ വളര്‍ന്നിട്ടുണ്ട്‌. വൈകുന്നേരത്തോടെ വിടരുന്ന പൂക്കള്‍ താഴേക്ക്‌ തൂങ്ങിയ രീതിയിലാണ്‌. പൂക്കള്‍ക്ക്‌ സുഗന്ധമില്ലെങ്കിലും തേനീച്ചകള്‍ കൂട്ടമായെത്തുന്നുണ്ടെന്ന്‌ ജോര്‍ജ്ജ്‌ - മേരിക്കുഞ്ഞ്‌ ദമ്പതികള്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പ്‌ കൊണ്ടുവന്ന പേരറിയാത്ത ഇനം ചെടി നട്ട്‌ ജൈവവളപ്രയോഗം നടത്തിയാണ്‌ പരിപാലിച്ചിരുന്നതെന്ന്‌ മേരിക്കുഞ്ഞ്‌ പറഞ്ഞു. ഒന്നരവര്‍ഷത്തെ വളര്‍ച്ച ശേഷമാണ്‌ പേരറിയാത്ത ഈ പൂച്ചെടി പുഷ്പിച്ചത്‌. അടുത്ത പ്രദേശത്തൊന്നും കാണാന്‍ കഴിയാത്ത ഈ പൂച്ചെടി കാണാന്‍ വാഴക്കുളം ടൗണില്‍ പോലീസ്‌ സ്റ്റേഷന്റെ മുന്‍വശത്തെ പറമുണ്ടയില്‍ വീട്ടില്‍ അനവധി ആളുകളാണ്‌ എത്തുന്നത്‌.
ജാലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍