2012, ജൂലൈ 16, തിങ്കളാഴ്‌ച

ഷവര്‍മയില്‍ നിന്ന് വിഷബാധ; വിദ്യാര്‍ഥി മരിച്ചു Student Died Bangalore With Food Poisoning


 തിരുവനന്തപുരത്തുനിന്ന് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി ബാംഗ്ലൂരില്‍ മരിച്ചു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന് ബസില്‍ വച്ചുതന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വഴുതക്കാട്ടുള്ള സാല്‍വെ കഫെയില്‍ നിന്നാണ് ് ഷവര്‍മ വാങ്ങിയത്.കലശലായ വയറുവേദനയും ഛര്‍ദ്ദിയുമായാണ് ബാംഗ്ലൂര്‍ ജെ.സി റോഡിലെ മുറിയിലെത്തിയത്.
വിവരം വിളിച്ചറിയിച്ച സജിന്‍ വയറിന് സുഖമില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഛര്‍ദ്ദിയും വയറിളക്കവും മൂലം ഗുരുതരാവസ്ഥയിലായ സജിനെ പിറ്റേന്ന് അബോധാവസ്ഥയിലാണ് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് സജിന്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്നിനാണ് സംസ്‌കാരം.
ബാംഗ്ലൂര്‍ െ്രെകസ്റ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സജിന്‍ അതുമായി ബന്ധപ്പെട്ട അഡ്‌വാന്‍സ്ഡ് കോഴ്‌സില്‍ ചേരുന്നതിനാണ് കഴിഞ്ഞ ദിവസം ബാംഗ്‌ളൂരിലെത്തിയത്. മസ്‌കറ്റില്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ നാട്ടിലെത്തിയിട്ടുണ്ട്.
സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ വാങ്ങിക്കഴിച് തിലകന്‍  കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റഇ രുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഹോട്ടലിന് ലൈസന്‍സില്ലെന്നും അധികൃതര്‍ കണ്ടെത്തി. ഉടമ അബ്ദുള്‍ ഖാദറിനെയും ഹോട്ടലില്‍ കോഴിയെത്തിച്ച സുബൈറിനെയും അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.
ജാലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍