2012, ജൂലൈ 14, ശനിയാഴ്‌ച

തിലകന്‍ കുടുംബത്തെ 'ഷവര്‍മ' കുടുക്കിവഴുതക്കാട്ടെ ഹോട്ടലില്‍ നിന്ന് കഴിച്ച ഷവര്‍മ നടന്‍  തിലകന്റെ മകന്‍ ഷോബി തിലകനേയും കുടുംബത്തേയും ആശുപത്രി കിടക്കയിലെത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ വഴുതക്കാട്ടെ ഹോട്ടല്‍ സാല്‍വയില്‍ നിന്നാണ് ഷോബിയും കുടുംബവും ഷവര്‍മ വാങ്ങിയത്.
ഇത് ഇവര്‍ വീട്ടില്‍ വച്ച് കഴിച്ചു. കഴിച്ചവര്‍ക്കെല്ലാം നിര്‍ത്താതെ ശര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഇവര്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. ഷോബി തിലകന്‍, ഭാര്യ ശ്രീലേഖ, മക്കളായ ദേവയാനി, ദേവനന്ദന്‍ എന്നിവര്‍ ഇപ്പോഴും ഇവിടെ ചികിത്സയില്‍ കഴിയുകയാണ്.
പഴകിയ ഭക്ഷണം നല്‍കിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഷോബി തിലകന്‍ പറയുന്നു. ഷോബി നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ കട തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ കടയില്‍ നിന്നും ചൊവ്വാഴ്ച ഷവര്‍മ വാങ്ങിയ മറ്റൊരാളും ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷിബുവിന്റെ പരാതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ഡി ശ്രീകുമാര്‍ പറഞ്ഞു.
ജാലകം

1 അഭിപ്രായം:

  1. ഗള്‍ഫിലെ ഒരു പ്രത്യേക തരം ഭക്ഷണമായ ഇതിനെ ഇന്ന് കേരളം നെഞ്ചിലേറ്റി കൊണ്ട് നടക്കുന്നു. മിക്ക കടകളിലും പുറത്തു നിന്ന് പൊടിയും മറ്റും എളുപ്പം വന്നു ചേരാവുന്ന തരത്തിലാണ് ഇതിന്റെ
    തയ്യാറാക്കല്‍ നടക്കുന്നത്. ഗള്‍ഫിലെ ഭക്ഷണം എന്തോ ഒരു പ്രത്യേക സംഭവമാണെന്ന മട്ടില്‍ ഇതിനു പ്രചാരവും കിട്ടുന്നു. എന്നാല്‍ ഇതില്‍ മനുഷ്യന് വേണ്ടതിലും കൂടുതല്‍ കലോറി ഉണ്ടോ ഇല്ലയോ എന്നൊന്നും ആരും ആലോചിക്കുന്നില്ല.
    എല്ലാം വാരിവലിച്ചു തിന്നുന്ന മലയാളി ഇവിടെയും പതിവ് തെറ്റിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ

>

Follow by Email

ലേബലുകള്‍