2012, ജൂലൈ 8, ഞായറാഴ്‌ച

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ചെരുപ്പേറും തോക്ക് ചൂണ്ടലും


ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ചെരുപ്പേറും തോക്ക് ചൂണ്ടലും
 ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ചെരുപ്പേറും തോക്ക് ചൂണ്ടലും. ജോര്‍ദാനിലെ ഒരു ചാനല്‍ചര്‍ച്ചയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എം പിയും മുന്‍ എം പിയുമാണ് സിറിയന്‍ പ്രശ്‌നത്തിനു മേല്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടിയത്.
മുഹമ്മദ് ഷബാബക്കും മന്‍സൂര്‍ സെയ്ഫ് മൊറാദുമാണ് ചാനല്‍ സ്റ്റുഡിയോയില്‍ ഏറ്റുമുട്ടിയത്. സിറിയന്‍ സൈന്യത്തിന്റെ ചാരനാണ്, വഞ്ചകനാണ്, മൊസാദ് ചാരനാണ് എന്നിങ്ങനെ പരസ്പരം ഉന്നയിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
മൊറാദിനു നേരെ ചെരുപ്പെറിഞ്ഞ് ഷബാബക്കാണ് കയ്യാങ്കളിക്ക് തുടക്കമിട്ടത്. കലിയടങ്ങാതെ തോക്ക് ചൂണ്ടാനും ഷബാബക്ക് മുതിര്‍ന്നു.
ജാലകം
ഇരുവരെയും ശാന്തരാക്കി പറഞ്ഞുവിടാന്‍ വാര്‍ത്താവതാരകന് ശരിക്കും കഷ്ടപ്പെടേണ്ടി വന്നു.

1 അഭിപ്രായം:

  1. ഇതില്‍ വലിയ കാര്യമൊന്നുമില്ല. നമ്മുടെ നാട്ടില്‍ കുറച്ചു മുന്പ് ഒരു മാധ്യമാപ്രവര്തകനെ ഒരു രാഷ്ട്രീയ നേതാവ് കൈവേച്ച്ചില്ലേ?

    മറുപടിഇല്ലാതാക്കൂ

>

Follow by Email

ലേബലുകള്‍