2015, ഏപ്രിൽ 28, ചൊവ്വാഴ്ച

കേടുള്ളപല്ല് കൊണ്ടുവരു... നല്ല പല്ല് എടുത്തുനല്‍കും

കേടായ പല്ലിനു പകരം മറ്റൊരു പല്ല് പറിച്ചു മാറ്റിയ ഡോക്ടര്‍ക്കെതിരേ യുവതിയുടെ പരാതി. പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മുഹമ്മദ്ഷാന്റെ ഭാര്യ ഹസീന (27)യാണ് പരാതിക്കാരി. അസഹ്യമായ പല്ലുേവദനയെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ 22ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദന്ത വിഭാഗത്തിലെത്തു കയും തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം പിന്നീട് 25നു  പല്ലുകള്‍ എടുത്തു മാറ്റുന്നതിന് ദന്തല്‍ വിഭാഗത്തിലെത്തണമെന്നും ഡോക്ടര്‍ ഹസീനയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് 25നു എത്തിയ ഇവരുടെ  കേടായ പല്ലിനു പകരം മറ്റൊരു പല്ല്് എടുക്കുകയായിരുന്നത്രേ.

   പല്ലെടുക്കുന്ന വേദന അറിയാതിരിക്കാന്‍ മോണകള്‍ കുത്തിവയ്പിലൂടെ മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നുരാത്രി മരവിപ്പ് മാറിയപ്പോള്‍ വീണ്ടും കേടായ ഇടതുവശം താഴത്തെ പല്ലിനു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി. എന്നാല്‍ തിങ്കളാഴ്ച ഒപി യില്‍ കാണിക്കാന്‍ അത്യാഹിതത്തിലുള്ളവര്‍ പറഞ്ഞു.

എന്നാല്‍, ഇന്നലെ ഇവര്‍ വീണ്ടും സഹോദരന്‍ സുഹൈലുമായി ദന്തല്‍ വിഭാഗത്തില്‍ എത്തിയെങ്കിലും മാറ്റിയെടുത്ത പല്ല് പിന്നീടായാലും എടുത്തു മാറ്റേണ്ടതാണെന്നാണ് ദന്തല്‍വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ക്ഷുഭിത ഭാവത്തോടെ ഇവരെ അറിയിച്ചതത്രേ. തുടര്‍ന്ന് ഇവര്‍ ആശുപത്രി സൂപ്രണ്ടിനും,  അമ്പലപ്പുഴ പോലീസിനും പരാതി നല്കുകയായിരുന്നു.


ജാലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

>

Follow by Email

ലേബലുകള്‍