2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

ഒന്നാം ക്ലാസിലെ പയ്യനെകൊണ്ട് ടീച്ചര് പൊറുതി മുട്ടി

ഒന്നാം ക്ലാസിലെ പയ്യനെകൊണ്ട് ടീച്ചര് പൊറുതി മുട്ടി. ഇങ്ങനെയും ഉണ്ടോ ഒരു വികൃതി ? സഹികെട്ട് അവനെയും കൂട്ടി പ്രിന്സിപ്പലിന്റെ അടുത്തു ചെന്നു.
പ്രിന്സിപ്പല് : എന്താ പ്രശ്നം ?
കുട്ടി : എന്റെ ചേച്ചി മൂന്നാം ക്ലാസില് ആണ്. ഞാന് ചെച്ചിയെക്കാള് മിടുക്കന് ആയതു കൊണ്ട് എന്നെ നാലാം ക്ലാസില് ഇരുത്തണം
ഇവനെ ഒന്ന് ഇരുത്തണം എന്ന് കരുതി പ്രിന്സിപ്പല് നാലാം ക്ലാസിലെ കുട്ടികള് അറിയേണ്ട കാര്യങ്ങള് ചോദിക്കാന് തുടങ്ങി. എല്ലാത്തിനും മണി മണിപോലെ ഉത്തരം. പ്രിന്സിപ്പലിന് മതിയായി.
"എന്നാപ്പിന്നെ ഇവനെ നാലാം ക്ലാസിലേക്ക് മാറ്റിയാലോ ?"ടീച്ചര് "ഞാനും കുറച്ചു ചോദ്യങ്ങള് ചോദിക്കാം. മറുപടി പറയുമോ എന്ന് നോക്കട്ടെ"
പ്രിന്സിപ്പല് സമ്മതിച്ചു.
ടീച്ചര് "പശുവിനു നാലും എനിക്ക് രണ്ടും ഉള്ളത് ഏതു അവയവം ?"
കുട്ടി :"കാലുകള്"
ടീച്ചര് : നിന്റെ നിക്കറിനുള്ളില് ഉള്ളത് എന്നാല് എനിക്ക് ഇല്ലാത്തത് എന്താ ?"
പ്രിന്സിപ്പലിന്റെ മുഖം ചുവന്നു. എന്തുവാടെ ഇതൊക്കെ എന്ന മട്ടില്.
കുട്ടി " പോക്കറ്റ്"
ടീച്ചര് : C വച്ചു തുടങ്ങുന്ന വാക്ക്. T യില് അവസാനിക്കും. പുറത്തു രോമം. അകത്തു മധുരമുള്ള വെള്ളം"
കുട്ടി : COCONUT
ടീച്ചര് : കട്ടിയുള്ളത്.. പിങ്ക നിറത്തില് അകത്തേക്ക് പോകും. വെളുത്തു മൃദുവായി പുറത്തു വരും . അത് എന്താ ?"
പ്രിന്സിപ്പലിന് ആകെ പരവേശം..
കുട്ടി : ബബിള് ഗം
ടീച്ചര് : ഒരു മനുഷ്യന് നിന്ന് കൊണ്ട് ചെയ്യുന്നത്. സ്ത്രീ ഇരുന്നു കൊണ്ട് ചെയ്യുന്നത്. പട്ടി മൂന്നുകാലില് നിന്ന് കൊണ്ട് ചെയ്യുന്നത് എന്താ ?
പ്രിന്സിപ്പലിന് മൂത്ര ശങ്ക.. കുട്ടിയ്ക്ക് സംശയം ഇല്ല.
കുട്ടി : ഷേക്ക് ഹാന്ഡ്
ടീച്ചര് : നീ ഒരു നീണ്ട കോല് എന്റെ ഉള്ളില് കയറ്റും. എന്നെ താഴെ കെട്ടിയിട്ടിട്ടു പൊക്കും. നീ നനയുന്നതിനു മുന്പ് ഞാന് നനയും.. എന്താ ?
പ്രിന്സിപ്പലിന് തല കറങ്ങുന്നത് പോലെ.
കുട്ടി : കൂടാരം.
ടീച്ചര് :നീ ഒരു വിരല് എന്റെയുള്ളില് കയറ്റും. നിനക്ക് ബോറടിക്കുമ്പോള് എന്റെ ചുറ്റും പരതും. വിരലിട്ടു കറക്കും. ഏറ്റവും മിടുക്കന് എന്നെ ആദ്യം സ്വന്തമാക്കും.
പ്രിന്സ്സിപ്പല് ഒരു ഗ്ലാസ് വെള്ളം കുടിച്ചു.. ദാഹം അടങ്ങുന്നില്ല. ഒരു ഗ്ലാസ് കൂടി. ഈശ്വരാ ഇതെന്തു പരീക്ഷണം ?
കുട്ടിയുടെ ഉത്തരം : മോതിരം
ടീച്ചര് : ഞാന് പല വലുപ്പത്തില് ഉണ്ട്. സുഖമില്ലാത്തപ്പോള് ഞാന് ഒലിക്കും.. വലിക്കുമ്പോഴും ചീറ്റുംപോഴും നല്ല സുഖം തോന്നും.
കുട്ടി : മൂക്ക്
ടീച്ചര് : ഷാഫ്റ്റ് കമ്പി പോലെ. അറ്റം കൂര്ത്തത്.
കുട്ടി : അമ്പ്
ടീച്ചര് : F ഇല് തുടങ്ങി K യില് അവസാനിക്കുന്ന വാക്ക്. മൊത്തം ചൂടും ബഹളവും
കുട്ടി : FIRETRUCK
ടീച്ചര് : F ഇല് തുടങ്ങി K യില് അവസാനിക്കുന്ന വേറൊരു വാക്ക്. ഇത് ഇല്ലെങ്കില് പിന്നെ വിരല് തന്നെ വേണ്ടിവരും..
കുട്ടി : FORK
ടീച്ചര് : ആണുങ്ങള്ക്കെല്ലാം ഉള്ളത്. ചിലത് കൂടുതല് നീണ്ടത്. പോപ്പ് ഇത് ഉപയോഗിക്കില്ല. കല്യാണം കഴിഞ്ഞാല് ആണുങ്ങള് ഇത് ഭാര്യമാര്ക്ക് കൊടുക്കും. എന്താ ?
പ്രിന്സിപ്പല് ടീച്ചറിനെ ദയനീയമായി നോക്കി..
കുട്ടി : കുടുംബപ്പേര്.
ടീച്ചര് പ്രിന്സിപ്പലിനെ നോക്കി പറഞ്ഞു. ഒരു ചോദ്യം കൂടി മാത്രം സാര്..
ടീച്ചര് : ആണുങ്ങളുടെ ഒരു അവയവം. എല്ല് ഇല്ല. മൊത്തം മസിലുകള്. ധാരാളം ഞരമ്പുകള്. പമ്പ് ചെയ്യുന്നതിനു ഇഷ്ടപ്പെടുന്നു. പ്രേമിക്കുന്നത് ഇതിലൂടെയാണ്. എന്താ?
കുട്ടി : ഹൃദയം
ടീച്ചര് : ഇവനെ നാലാം ക്ലാസില് അല്ല IIT എന്ട്രന്സ് നു ഇരുത്തണ്ട മുതലാ..

പ്രിന്സിപ്പല് : ഞാന് ഒന്നാം ക്ലാസില് പോണോ ടീച്ചര് ? എന്റെ ഉത്തരങ്ങള് എല്ലാം തെറ്റി.ജാലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു
>

Follow by Email

ലേബലുകള്‍