സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍
ക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍
പീഡിപ്പിച്ചുവെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതി ധര്‍മരാജന്‍.
തനിക്കൊപ്പം തന്റെ അംബാസഡര്‍ കാറിലാണ് കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍
എത്തിയത്. അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചെലവഴിച്ചു.
വണ്ടിപ്പെരിയാര്‍ വഴിയാണ് കുര്യനെ കൊണ്ടുവന്നത്. ജേക്കബ് സ്റ്റീഫന്‍
വഴിയാണ് കുര്യന്‍ പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞ് സമീപിക്കുന്നതെന്നും
ധര്‍മരാജന്‍ പറഞ്ഞു. പെണ്‍കുട്ടി പറയുന്ന ബാജി കുര്യനല്ലെന്നും എലിക്കുളം
സ്വദേശിയായ ഒരു പയ്യനാണെന്നും ധര്‍മരാജന്‍ പറയുന്നു.
കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍
നിലവില്‍ മൈസൂരില്‍ കാപ്പിത്തോട്ടം വാങ്ങി താമസിച്ചുവരികയാണ്. ധര്‍മരാജനെ
ഒളിവിലാണെന്നും കണ്ടെത്താന്‍ കഴിയില്ലെന്നും പോലീസ് പറയുമ്പോഴാണ് ഒരു
ചാനലില്‍ പ്രത്യക്ഷപ്പെട്ട് ധര്‍മരാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
കേസില്‍ മൂന്നാംപ്രതിയാണ് ധര്‍മരാജന്‍.
കുര്യനെ രക്ഷിക്കാന്‍ സിബി മാത്യുസ് പരിശ്രമിച്ചു. സിബി മാത്യുസിനോട്
താന്‍ കുര്യന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ അത് പുറത്തുപറയരുതെന്നാണ്
സിബി മാത്യുസ് തന്നോട് നിര്‍ദേശിച്ചത്. കുര്യന്റെ പേര് പറയണമെന്ന് കെ.കെ
ജോഷ്വാ ആവശ്യപ്പെട്ടിരുന്നു. പീഡനം നടന്ന ഫെബ്രുവരി 19ന് കുര്യന്‍
പെരുന്നയില്‍ ഉണ്ടായിരുന്നുവെന്ന സുകുമാരന്‍ നായരുടെ മൊഴി കള്ളമാണ്.
കുര്യനെ രക്ഷിക്കാനും തങ്ങളെ കുടുക്കാനുമായിരുന്നു കള്ളമൊഴി. കേസില്‍
കുര്യനെ മാത്രം തിരിച്ചറിയല്‍ പരേഡില്‍ നിന്നു ഒഴിവാക്കി. രാഷ്ട്രീയ
സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍. കുര്യനെ പെണ്‍കുട്ടിയുടെ
മുന്നിലെത്തിച്ചാല്‍ ഇപ്പോഴും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. കേസില്‍
ഉള്‍പ്പെട്ട മറ്റെല്ലാവരും രക്ഷപ്പെട്ടു. താന്‍ മാത്രം അധോഗതിയിലായി.
തങ്ങളെന്താ പൊട്ടന്മാരാണോയെന്നും ധര്‍മരാജന്‍ ചോദിക്കുന്നു.
രാജു, ഉഷ എന്നിവര്‍ വഴിയാണ് കോട്ടയത്തുവച്ച് പെണ്‍കുട്ടിയെ തനിക്കു
ലഭിച്ചത്. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍
ഉണ്ടായിരുന്നുവെന്നും ധര്‍മരാജന്‍ വ്യക്തമാക്കി.
നിയമബന്ധമുള്ള കുടുംബത്തിലെ അംഗമാണ് താന്‍. തന്റെ അച്ഛനും സഹോദരനും
നിയമരംഗത്തെ പ്രമുഖരാണ്. കേസില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ താനിപ്പോള്‍
ഒരു മജിസ്‌ട്രേറ്റ് ആകുമായിരുന്നു. പെണ്‍കുട്ടിയെ നേരിട്ടു കണ്ടാല്‍
മാപ്പുചോദിക്കുമെന്നും ധര്‍മരാജന്‍ പറഞ്ഞു.