
2013, ജൂലൈ 21, ഞായറാഴ്‌ച
2013, മാർച്ച് 2, ശനിയാഴ്‌ച
മന്ത്രിക്കു കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനം
വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്‌ഥാനത്തെ ഒരു മന്ത്രിയെ
കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗികവസതിയില്‍ കയറി മര്‍ദിച്ചു. മന്ത്രി
ചികിത്സയിലാണെന്നാണു വിവരം. മന്ത്രിയുടെ അഭാവത്തില്‍ പല സുപ്രധാന
വിഷയങ്ങളിലും തീരുമാനമാനമെടുക്കാനാകാത്ത അവസ്‌ഥയിലാണ് അദ്ദേഹം കൈകാര്യം
ചെയ്യുന്ന വകുപ്പുകള്‍.
ആറുമാസമായി മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തും
തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം മന്ത്രിയുടെ ഭാര്യ തന്നെയാണു
കണ്ടുപിടിച്ച് പ്രശ്‌നമാക്കിയതെന്നാണ് അറിയുന്നത്. മന്ത്രിക്കെതിരേ
തെളിവുകളടക്കമുള്ള വിവരങ്ങള്‍ രഹസ്യപോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതു
സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നാണു
സൂചന.മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തു യുവതിയുടെ ആഡംബര ഫ്‌ളാറ്റില്‍ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യ കണ്ടുപിടിക്കുകയായിരുന്നു. മന്ത്രിയും കാമുകിയും സ്‌ഥിരമായി െകെമാറിയ മൊെബെല്‍ സന്ദേശങ്ങള്‍ കണ്ടുപിടിച്ച ഭാര്യ അതെല്ലാം പകര്‍ത്തി കാമുകിയുടെ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നത്രേ.
ഇതേത്തുടര്‍ന്നു കാമുകിയുടെ ഭര്‍ത്താവ് നാട്ടിലെത്തി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്നു. അവിടെ വച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ മര്‍ദിക്കുകയുമായിരുന്നു.
വഴിവിട്ട ബന്ധം കാമുകിയുടെ ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രി ഭാര്യയുമായി വഴക്കിട്ടു. ഇതും െകെയാങ്കളിയില്‍ കലാശിച്ചതായാണ് അറിയുന്നത്.

2013, ഫെബ്രുവരി 26, ചൊവ്വാഴ്ച
മദ്ധ്യതിരുവിതാംകൂറീ - ലെ പ്രവാസികളോടും അവരുടെ കുടുംബത്തിനോടും ഇത്രയും വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?
മദ്ധ്യതിരുവിതാംകൂറീ - ലെ പ്രവാസികളോടും അവരുടെ കുടുംബത്തിനോടും ഇത്രയും
വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?
പത്തനംതിട്ട:
ആറന്മുളയില്‍ 500 ഏക്കര്‍ നിലംനികത്തി നിര്‍മ്മിക്കാന്‍പോകുന്ന
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഉടമസ്‌ഥാവകാശം ഏറ്റെടുക്കാന്‍
റിലയന്‍സ് രംഗത്ത്. പദ്ധതിക്കാവശ്യമായ സ്‌ഥലം ഏറ്റെടുത്തു നല്‍കുക,
നിയമപരമായ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്നിവ മാത്രമാകും കെ.ജി.എസിന്റെ
ജോലി. ദല്ലാള്‍ പണിയിലൂടെ 1000 കോടിയിലധികം രൂപയുടെ ലാഭമാണ് ഇവര്‍
പ്രതീക്ഷിക്കുന്നത്. കെ.ജി.എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന
ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം ഒന്നും വ്യക്ത്മല്ല .
പദ്ധതിയില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും റിയല്‍എസ്‌റ്റേറ്റ്
ബിസിനസുകാരനുമായ റോബര്‍ട്ട് ബധേരയും പങ്കാളിയാണെന്ന ആരോപണം ശക്‌തമാണ്.
എന്നാല്‍ ഇത് സംബന്ധിച്ചുളള തെളിവുകള്‍ വ്യക്‌തമല്ല.
ഒന്നിനും തെളിവില്ല ഒന്നിനും വ്യക്തതയില്ല ........................
വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?
കെ.ജി.എസ്. ദല്ലാള്‍ മാത്രം; ആറന്മുള വിമാനത്താവളം റിലയന്‍സിനുവേണ്ടി
സജിത്ത് പരമേശ്വരന്‍
Story Dated: Tuesday, February 26, 2013 12:21


2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച
സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍
സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍
ക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതി ധര്‍മരാജന്‍. തനിക്കൊപ്പം തന്റെ അംബാസഡര്‍ കാറിലാണ് കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയത്. അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചെലവഴിച്ചു. വണ്ടിപ്പെരിയാര്‍ വഴിയാണ് കുര്യനെ കൊണ്ടുവന്നത്. ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യന്‍ പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞ് സമീപിക്കുന്നതെന്നും ധര്‍മരാജന്‍ പറഞ്ഞു. പെണ്‍കുട്ടി പറയുന്ന ബാജി കുര്യനല്ലെന്നും എലിക്കുളം സ്വദേശിയായ ഒരു പയ്യനാണെന്നും ധര്‍മരാജന്‍ പറയുന്നു.കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍ നിലവില്‍ മൈസൂരില്‍ കാപ്പിത്തോട്ടം വാങ്ങി താമസിച്ചുവരികയാണ്. ധര്‍മരാജനെ ഒളിവിലാണെന്നും കണ്ടെത്താന്‍ കഴിയില്ലെന്നും പോലീസ് പറയുമ്പോഴാണ് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് ധര്‍മരാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ മൂന്നാംപ്രതിയാണ് ധര്‍മരാജന്‍.
കുര്യനെ രക്ഷിക്കാന്‍ സിബി മാത്യുസ് പരിശ്രമിച്ചു. സിബി മാത്യുസിനോട് താന്‍ കുര്യന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ അത് പുറത്തുപറയരുതെന്നാണ് സിബി മാത്യുസ് തന്നോട് നിര്‍ദേശിച്ചത്. കുര്യന്റെ പേര് പറയണമെന്ന് കെ.കെ ജോഷ്വാ ആവശ്യപ്പെട്ടിരുന്നു. പീഡനം നടന്ന ഫെബ്രുവരി 19ന് കുര്യന്‍ പെരുന്നയില്‍ ഉണ്ടായിരുന്നുവെന്ന സുകുമാരന്‍ നായരുടെ മൊഴി കള്ളമാണ്. കുര്യനെ രക്ഷിക്കാനും തങ്ങളെ കുടുക്കാനുമായിരുന്നു കള്ളമൊഴി. കേസില്‍ കുര്യനെ മാത്രം തിരിച്ചറിയല്‍ പരേഡില്‍ നിന്നു ഒഴിവാക്കി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍. കുര്യനെ പെണ്‍കുട്ടിയുടെ മുന്നിലെത്തിച്ചാല്‍ ഇപ്പോഴും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. കേസില്‍ ഉള്‍പ്പെട്ട മറ്റെല്ലാവരും രക്ഷപ്പെട്ടു. താന്‍ മാത്രം അധോഗതിയിലായി. തങ്ങളെന്താ പൊട്ടന്മാരാണോയെന്നും ധര്‍മരാജന്‍ ചോദിക്കുന്നു.
രാജു, ഉഷ എന്നിവര്‍ വഴിയാണ് കോട്ടയത്തുവച്ച് പെണ്‍കുട്ടിയെ തനിക്കു ലഭിച്ചത്. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നും ധര്‍മരാജന്‍ വ്യക്തമാക്കി.
നിയമബന്ധമുള്ള കുടുംബത്തിലെ അംഗമാണ് താന്‍. തന്റെ അച്ഛനും സഹോദരനും നിയമരംഗത്തെ പ്രമുഖരാണ്. കേസില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ താനിപ്പോള്‍ ഒരു മജിസ്‌ട്രേറ്റ് ആകുമായിരുന്നു. പെണ്‍കുട്ടിയെ നേരിട്ടു കണ്ടാല്‍ മാപ്പുചോദിക്കുമെന്നും ധര്‍മരാജന്‍ പറഞ്ഞു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ലേബലുകള്‍
നർമ്മം
(3)