2013 ജൂലൈ 21, ഞായറാഴ്‌ച
2013 മാർച്ച് 2, ശനിയാഴ്‌ച
മന്ത്രിക്കു കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനം
വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്‌ഥാനത്തെ ഒരു മന്ത്രിയെ
കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗികവസതിയില്‍ കയറി മര്‍ദിച്ചു. മന്ത്രി
ചികിത്സയിലാണെന്നാണു വിവരം. മന്ത്രിയുടെ അഭാവത്തില്‍ പല സുപ്രധാന
വിഷയങ്ങളിലും തീരുമാനമാനമെടുക്കാനാകാത്ത അവസ്‌ഥയിലാണ് അദ്ദേഹം കൈകാര്യം
ചെയ്യുന്ന വകുപ്പുകള്‍.
ആറുമാസമായി മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തും
തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം മന്ത്രിയുടെ ഭാര്യ തന്നെയാണു
കണ്ടുപിടിച്ച് പ്രശ്‌നമാക്കിയതെന്നാണ് അറിയുന്നത്. മന്ത്രിക്കെതിരേ
തെളിവുകളടക്കമുള്ള വിവരങ്ങള്‍ രഹസ്യപോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതു
സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നാണു
സൂചന.മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തു യുവതിയുടെ ആഡംബര ഫ്‌ളാറ്റില്‍ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യ കണ്ടുപിടിക്കുകയായിരുന്നു. മന്ത്രിയും കാമുകിയും സ്‌ഥിരമായി െകെമാറിയ മൊെബെല്‍ സന്ദേശങ്ങള്‍ കണ്ടുപിടിച്ച ഭാര്യ അതെല്ലാം പകര്‍ത്തി കാമുകിയുടെ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നത്രേ.
ഇതേത്തുടര്‍ന്നു കാമുകിയുടെ ഭര്‍ത്താവ് നാട്ടിലെത്തി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്നു. അവിടെ വച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയെ മര്‍ദിക്കുകയുമായിരുന്നു.
വഴിവിട്ട ബന്ധം കാമുകിയുടെ ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രി ഭാര്യയുമായി വഴക്കിട്ടു. ഇതും െകെയാങ്കളിയില്‍ കലാശിച്ചതായാണ് അറിയുന്നത്.
2013 ഫെബ്രുവരി 26, ചൊവ്വാഴ്ച
മദ്ധ്യതിരുവിതാംകൂറീ - ലെ പ്രവാസികളോടും അവരുടെ കുടുംബത്തിനോടും ഇത്രയും വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?
മദ്ധ്യതിരുവിതാംകൂറീ - ലെ പ്രവാസികളോടും അവരുടെ കുടുംബത്തിനോടും ഇത്രയും
വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?
പത്തനംതിട്ട:
ആറന്മുളയില്‍ 500 ഏക്കര്‍ നിലംനികത്തി നിര്‍മ്മിക്കാന്‍പോകുന്ന
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഉടമസ്‌ഥാവകാശം ഏറ്റെടുക്കാന്‍
റിലയന്‍സ് രംഗത്ത്. പദ്ധതിക്കാവശ്യമായ സ്‌ഥലം ഏറ്റെടുത്തു നല്‍കുക,
നിയമപരമായ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്നിവ മാത്രമാകും കെ.ജി.എസിന്റെ
ജോലി. ദല്ലാള്‍ പണിയിലൂടെ 1000 കോടിയിലധികം രൂപയുടെ ലാഭമാണ് ഇവര്‍
പ്രതീക്ഷിക്കുന്നത്. കെ.ജി.എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന
ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം ഒന്നും വ്യക്ത്മല്ല .
പദ്ധതിയില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും റിയല്‍എസ്‌റ്റേറ്റ്
ബിസിനസുകാരനുമായ റോബര്‍ട്ട് ബധേരയും പങ്കാളിയാണെന്ന ആരോപണം ശക്‌തമാണ്.
എന്നാല്‍ ഇത് സംബന്ധിച്ചുളള തെളിവുകള്‍ വ്യക്‌തമല്ല.
ഒന്നിനും തെളിവില്ല ഒന്നിനും വ്യക്തതയില്ല ........................
വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?
കെ.ജി.എസ്. ദല്ലാള്‍ മാത്രം; ആറന്മുള വിമാനത്താവളം റിലയന്‍സിനുവേണ്ടി
സജിത്ത് പരമേശ്വരന്‍
Story Dated: Tuesday, February 26, 2013 12:21
2013 ഫെബ്രുവരി 11, തിങ്കളാഴ്‌ച
സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍
സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍
ക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതി ധര്‍മരാജന്‍. തനിക്കൊപ്പം തന്റെ അംബാസഡര്‍ കാറിലാണ് കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയത്. അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചെലവഴിച്ചു. വണ്ടിപ്പെരിയാര്‍ വഴിയാണ് കുര്യനെ കൊണ്ടുവന്നത്. ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യന്‍ പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞ് സമീപിക്കുന്നതെന്നും ധര്‍മരാജന്‍ പറഞ്ഞു. പെണ്‍കുട്ടി പറയുന്ന ബാജി കുര്യനല്ലെന്നും എലിക്കുളം സ്വദേശിയായ ഒരു പയ്യനാണെന്നും ധര്‍മരാജന്‍ പറയുന്നു.കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍ നിലവില്‍ മൈസൂരില്‍ കാപ്പിത്തോട്ടം വാങ്ങി താമസിച്ചുവരികയാണ്. ധര്‍മരാജനെ ഒളിവിലാണെന്നും കണ്ടെത്താന്‍ കഴിയില്ലെന്നും പോലീസ് പറയുമ്പോഴാണ് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് ധര്‍മരാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ മൂന്നാംപ്രതിയാണ് ധര്‍മരാജന്‍.
കുര്യനെ രക്ഷിക്കാന്‍ സിബി മാത്യുസ് പരിശ്രമിച്ചു. സിബി മാത്യുസിനോട് താന്‍ കുര്യന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ അത് പുറത്തുപറയരുതെന്നാണ് സിബി മാത്യുസ് തന്നോട് നിര്‍ദേശിച്ചത്. കുര്യന്റെ പേര് പറയണമെന്ന് കെ.കെ ജോഷ്വാ ആവശ്യപ്പെട്ടിരുന്നു. പീഡനം നടന്ന ഫെബ്രുവരി 19ന് കുര്യന്‍ പെരുന്നയില്‍ ഉണ്ടായിരുന്നുവെന്ന സുകുമാരന്‍ നായരുടെ മൊഴി കള്ളമാണ്. കുര്യനെ രക്ഷിക്കാനും തങ്ങളെ കുടുക്കാനുമായിരുന്നു കള്ളമൊഴി. കേസില്‍ കുര്യനെ മാത്രം തിരിച്ചറിയല്‍ പരേഡില്‍ നിന്നു ഒഴിവാക്കി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍. കുര്യനെ പെണ്‍കുട്ടിയുടെ മുന്നിലെത്തിച്ചാല്‍ ഇപ്പോഴും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. കേസില്‍ ഉള്‍പ്പെട്ട മറ്റെല്ലാവരും രക്ഷപ്പെട്ടു. താന്‍ മാത്രം അധോഗതിയിലായി. തങ്ങളെന്താ പൊട്ടന്മാരാണോയെന്നും ധര്‍മരാജന്‍ ചോദിക്കുന്നു.
രാജു, ഉഷ എന്നിവര്‍ വഴിയാണ് കോട്ടയത്തുവച്ച് പെണ്‍കുട്ടിയെ തനിക്കു ലഭിച്ചത്. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നും ധര്‍മരാജന്‍ വ്യക്തമാക്കി.
നിയമബന്ധമുള്ള കുടുംബത്തിലെ അംഗമാണ് താന്‍. തന്റെ അച്ഛനും സഹോദരനും നിയമരംഗത്തെ പ്രമുഖരാണ്. കേസില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ താനിപ്പോള്‍ ഒരു മജിസ്‌ട്രേറ്റ് ആകുമായിരുന്നു. പെണ്‍കുട്ടിയെ നേരിട്ടു കണ്ടാല്‍ മാപ്പുചോദിക്കുമെന്നും ധര്‍മരാജന്‍ പറഞ്ഞു.
2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച
ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടി പറ്റിച്ചെന്ന് ഇരകള്‍
എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം
പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട്
അട്ടിമറിച്ചതായി കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും.
മൊഴി
മാറ്റിപ്പറഞ്ഞ ശേഷം വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെ തുടര്‍ന്നാണ്
വെളിപ്പെടുത്തുന്നതെന്നും ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.
പീഡിപ്പിക്കപ്പെട്ട എല്ലാവരെയും സംഘടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ വഴിയില്‍
തടയുക, മന്ത്രിയുടെ പരിപാടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രക്ഷോഭവുമായി
മുന്നോട്ടുപോവും. റാഫി എന്ന മുസ്ലിംലീഗ്് പ്രാദേശിക നേതാവാണ്
ഇടനിലക്കാരന്‍. റൗഫ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായി
മൊഴി മാറ്റിയതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞാല്‍ പണവും വീടും
തരാമെന്നായിരുന്നു വാഗ്ദാനം.
പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ മൊഴിമാറ്റിപ്പറഞ്ഞാല്‍ വീടു വയ്ക്കാനും മറ്റും പണം നല്‍കാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അതു ലംഘിച്ചെന്നും ഇരുവരും ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെറീഫാണു തങ്ങളെ സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടു വച്ചുനല്‍കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
അതു വിശ്വസിച്ച് അന്വേഷണ സംഘത്തിനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടി വാഗ്ദാനം പാലിച്ചില്ല. ഇതേത്തുടര്‍ന്നു കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഖേന കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നേരിട്ടു പണം നല്‍കാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന വീടു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല.
ഇനി കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കില്ല. പല തവണ കേസില്‍ തങ്ങളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയാതിരിക്കാന്‍ റൗഫും ഹംസയും ഷരീഫും തങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കി. ഗള്‍ഫിലും കൊണ്ടുപോയിരുന്നു. പീഡനവും വാര്‍ത്തകളും കേസുമൊക്കെയായി തങ്ങളുടെ ജീവിതവും കുടുംബവും തകര്‍ന്നു.
കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തോളം പേര്‍ ഭയംമൂലമോ പണം വാങ്ങിയതിനാലോ ആണ് പുറത്ത് പറയാതിരിക്കുന്നത്. ഐസ്‌ക്രീം അട്ടിമറി കേസ് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിയമപരമായി നീങ്ങുന്നതിന് തടസ്സങ്ങളുണ്ടെന്നും ഇവര്‍ പറയ്യുന്നു ...............

2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച
കാബേജ് അച്ചാര്‍ കഴിച്ച് ഏഴ് മരണം
സ്ത്രീകളും കുട്ടികളുമാണ് ഭക്ഷ്യവിഷബാധയ്ക്കു ഇരയായവരില്‍ അധികവും. സപ്പോര നഗരത്തിലെ ഒരു നഴ്‌സിങ് ഹോമില്‍ ഭക്ഷണത്തിനൊപ്പം നല്‍കിയ അച്ചാര്‍ കഴിച്ചാണ് ആറ് മുതിര്‍ന്ന സ്ത്രീകള്‍ മരിച്ചത്.
ചൈനീസ് കാബേജ് ഉപയോഗിച്ച് പ്രാദേശിക കമ്പനി നിര്‍മിച്ച അച്ചറിലാണ് വിഷാംശം കണ്‌ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാധാരണ മാംസാഹാരത്തില്‍ നിന്നും കടല്‍വിഭവങ്ങളില്‍ നിന്നുമാണ് ഭക്ഷ്യബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
2012 ഓഗസ്റ്റ് 4, ശനിയാഴ്‌ച
2012 ഓഗസ്റ്റ് 2, വ്യാഴാഴ്‌ച
2012 ജൂലൈ 31, ചൊവ്വാഴ്ച
ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു
വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ കൂടി
മരിച്ചു. കോട്ടയം സ്വദേശി പ്രൊഫസര്‍ വര്‍ഗ്ഗീസാണ് മരിച്ചത്. സാല്‍വെ
കഫെയില്‍ നിന്ന് കഴിച്ച ഷവര്‍മ യില്‍
നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വര്‍ഗ്ഗീസ്. ഇദ്ദേഹത്തിന്റെ
മകനും ചികിത്സയില്‍ കഴിയുകയാണ്.
സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മയില്‍
നിന്ന് വാങ്ങിക്കഴിച്ച ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി നേരത്തെ
ബാംഗ്ലൂരില്‍ മരിച്ചിരുന്നു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ്
മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ്
മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി
ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍
ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ളൂരില്‍ മരിയ്ക്കുകയായിരുന്നു.
ഇതേ
ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും
കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍
പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ്
സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ
കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണമാവും
വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ്
ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും
ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം. ഭക്ഷണത്തില്‍ മായംചേര്‍ത്തി
വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എവിടെയാണ് പിഴച്ചതെന്ന്
അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും
മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2012 ജൂലൈ 27, വെള്ളിയാഴ്‌ച
സിപിഎം -ന് ഒരു ഭാവി വാഗ്ദാനം !!!!!!!!!!!!
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ കേസെടുക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കണം. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുക്കാന്‍ തയ്യാറാവണം- ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
കണ്ണൂരിലെ ഒരു സിപിഎം നേതാവിന്റെ മകന്‍ പാര്‍ട്ടി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അശ്ലീല ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം നേതാവിന്റെ മകന് നേരിട്ടു ബന്ധമുള്ള കേസായിട്ടും അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനു പകരം കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണവും സജീവമായിരുന്നു.
കണ്ണൂരിലെ കൊളത്തൂരിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂറിലെ പ്ലസ് ടുവിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വീഡിയോ പുറത്തായതോടെ പരാതി നല്‍കുന്നതില്‍ നിന്നും കുട്ടിയുടെ പിതാവിനെ സിപിഎം വിലക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് നേതാവിന്റെ മകന്റെ കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് സൂചനകളുണ്ട്. മഹിള കോണ്‍ഗ്രസ് നേരിട്ടിറങ്ങിയതിനാല്‍ പ്രശ്‌നം രാഷ്ട്രീയമായ ഏറ്റുമുട്ടലാകാനുള്ള സാധ്യതയുണ്ട്. ഇതോടെ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ നിര്‍ബന്ധിതരാകും.
2012 ജൂലൈ 26, വ്യാഴാഴ്‌ച
യുവാക്കളുടെ മൂക്കിടിച്ചു തകര്‍ത്ത ധീരയുവതി
മാല മോഷ്‌ടിക്കാനെത്തിയ യുവാക്കളുടെ മൂക്കിടിച്ചു തകര്‍ത്തു
കടമ്പനാട്: വിജനമായ വഴിയിലൂടെ പോയ യുവതിയുടെ മാല എളുപ്പത്തില്‍
മോഷ്‌ടിക്കാമെന്നു കരുതിയ യുവാക്കള്‍ പെണ്‍കരുത്തില്‍ മൂക്ക് ചതഞ്ഞ്
രക്ഷപ്പെട്ടു. തെക്കേചാങ്കൂരില്‍ ബീനയാണ് ബൈക്കിലെത്തിയ
മോഷ്‌ടാക്കള്‍ക്ക് മുന്നില്‍ 'ഉണ്ണിയാര്‍ച്ച'യായത്.
ഇന്നലെ ഉച്ചയ്‌ക്ക് 12.45 ന് കടമ്പനാട് ജംഗ്‌ഷനുസമീപം കനാല്‍റോഡിലായിരുന്നു സംഭവം. ബീന, ഭര്‍ത്താവ് ബിജുവിന്റെ വീട്ടില്‍നിന്നു തന്റെ വീട്ടിലേക്കു മകനുമൊത്ത് കനാല്‍റോഡിലൂടെ നടന്നുപോകുകയായിരുന്നു. പിന്നാലെ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ടുവന്ന യുവാവ് ബീനയുടെ കഴുത്തില്‍ കിടന്ന അഞ്ചരപവന്റെ മാല വലിച്ച് പൊട്ടിച്ച് എതിര്‍വശത്തുകൂടി ബൈക്കിലെത്തിയ യുവാവിന്റെ പിന്‍സീറ്റിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു.
ഇതിനിടെ ബീന മാലമോഷ്‌ടാവിന്റെ മുഖത്തിടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിച്ച മാല റോഡിലുപേക്ഷിച്ച് മോഷ്‌ടാക്കള്‍ ബൈക്കില്‍ പാഞ്ഞുപോയി. കൂടെയുണ്ടായിരുന്ന നാലുവയസുകാരന്‍ മകന്‍ അലമുറയിട്ടു കരഞ്ഞു. ഇതുകേട്ട് സമീപത്തെ കടക്കാരന്‍ അനില്‍കുമാര്‍ സംഭവസ്‌ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാക്കള്‍ കടന്നുകളഞ്ഞു. കറുത്ത ബൈക്കിലാണ് മോഷ്‌ടാക്കള്‍ എത്തിയത്. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ വ്യക്‌തമല്ല.

2012 ജൂലൈ 25, ബുധനാഴ്ച
2012 ജൂലൈ 24, ചൊവ്വാഴ്ച
എനിയ്ക്കും അച്ചനു പഠിക്കണം
|
| അഭയക്കേസ്: തെളിവുണ്ടെന്നു സി.ബി.ഐ.: മാര്‍ കുന്നശേരിക്കെതിരേയും സി.ബി.ഐ. റിപ്പോര്‍ട്ട് | |||
| തിരുവനന്തപുരം:
അഭയക്കേസില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍,
സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്കെതിരേ ശാസ്‌ത്രീയമായ തെളിവുണ്ടെന്ന്
സി.ബി.ഐ. കോടതിയെ അറിയിച്ചു. ഇവരെ പ്രതി ചേര്‍ത്താണു കേസ് അന്വേഷണം നടന്നത്. ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്‌റ്റര്‍ ലൗസിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ഇവരെ സഹായിച്ചിരുന്നുവെന്നും സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ബി.സി.എം. കോളജ് പ്രഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സി.ബി.ഐ. റിപ്പോര്‍ട്ട് തയാറാക്കിയത്. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കാലത്ത് അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റില്‍ ത്രേസ്യാമ്മ സിസ്‌റ്റര്‍ സെഫിയുടെ മുറിയിലാണ് താമസിച്ചിരുന്നത്. സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി. അഞ്ചു നിലകളുള്ള പയസ് ടെന്‍ത് കോണ്‍വെന്റിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സെല്ലാര്‍ റൂമിലാണ് സിസ്‌റ്റര്‍ ലൗസിയും സിസ്‌റ്റര്‍ സെഫിയും താമസിച്ചിരുന്നത്. രാത്രി 10.30നു ശേഷം ഈ മുറിയിലേക്കു മറ്റാര്‍ക്കും കടന്നു ചെല്ലാനാകില്ല. അഭയ ഈ മുറിയില്‍ വെള്ളം കുടിക്കാന്‍ രാത്രി ചെന്നപ്പോള്‍ സെഫിയെയും ഫാ. തോമസ് കോട്ടൂരിനെയും ഫാ. ജോസ് പൂതൃക്കയിലിനെയും കണ്ടിരുന്നു. 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറില്‍ സിസ്‌റ്റര്‍ അഭയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ ശക്‌തമായ തെളിവുകളുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികള്‍ തള്ളണമെന്നും സി.ബി.ഐ. സീനിയര്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും ജോമോന്‍ പുത്തന്‍പുരയ്‌ക്കലും അഡ്വ. നാഗരാജുവും നല്‍കിയ തുടരന്വേഷണ ഹര്‍ജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നതിനു സി.ബി.ഐ. കോടതി സെപ്‌റ്റംബറിലേക്കു മാറ്റി. |
2012 ജൂലൈ 23, തിങ്കളാഴ്‌ച
പെണ്‍കരുത്തിന്റെ പ്രതീകം ഈ വീരപുത്രി
ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വനിതയുടെ ജീവിതം ഒരു മാതൃകയാണ്;
സ്‌ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും. അവരുടെ ജീവിതം മുഴുവന്‍
രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.
മരണത്തിലും അവര്‍ ആ ശീലം തുടര്‍ന്നു. മരിച്ച ഉടനെ അവരുടെകണ്ണുകള്‍ ദാനം
ചെയ്‌തു. ക്യാപ്‌റ്റന്‍ ലക്ഷ്‌മിയുടെ ആഗ്രഹപ്രകാരം മൃതദേഹം കാണ്‍പൂര്‍
മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കും.
മലയാളി അടിവേരുകളുള്ള ലക്ഷ്‌മി 1914 ഒക്ടോബര്‍ 24ന് പഴയ
മദിരാശിയില്‍ ആണ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും എംഎല്‍എയും
എംപിയുമെല്ലാം ആയിരുന്ന അമ്മു സ്വാമിനാഥന്റെ മകളാണ് ലക്ഷ്‌മി. പിതാവ്
പ്രശസ്‌ത് അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്‍.
പാവപ്പെട്ടവര്‍ക്കായി ആതുരസേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ ജീവിത വഴിയായി വൈദ്യശാസ്‌ത്രം തിരഞ്ഞെടുക്കുന്നത്. ഉപരിപഠനത്തിനാണ് ഡോ. ലക്ഷ്‌മി 1940ല്‍ സിങ്കപ്പൂരില്‍ എത്തിയത്. അവിടെ പാവപ്പെട്ടവര്‍ക്കായി ക്ലിനിക്ക് തുറന്നാണ് അവര്‍ ആതുരസേവനം തുടങ്ങുന്നത്. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കാണ് അന്ന് ഡോ.ലക്ഷ്‌മിയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെട്ടത്.
1942ല്‍ ജപ്പാന്‍ സിംഗപ്പൂരിനെ ബ്രിട്ടനില്‍ നിന്നും പിടിച്ചടക്കിയപ്പോള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിച്ച ഡോക്ടര്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി കുറച്ച് കാലം തടവില്‍ കിടന്നു. 1943ലെ സുഭാഷ് ചന്ദ്രബോസിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനം ലക്ഷ്‌മിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവിലെത്തിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഒരു വനിതാ സേന രൂപികരിക്കുന്നതിനെ കുറിച്ച് നേതാജി ആലോചിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഝാന്‍സി റാണി റെജിമെന്റ് എന്നറിയപ്പെട്ട ഈ വനിതാ സേനയുടെ നായക സ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുത്തത് ഈ പൊന്നാനിക്കാരിയെയായിരുന്നു.
അതോടെ ഡോക്ടര്‍ ലക്ഷ്‌മി ക്യാപ്‌റ്റന്‍ ലക്ഷ്‌മിയായി. വനിതകള്‍ മാത്രമായി ഇങ്ങനെയൊരു സേന ഏഷ്യയില്‍ തന്നെ അതാദ്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട് ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ബ്രിട്ടീഷ് സേനയ്‌ക്കെതിരെ യുദ്ധം ചെയ്‌തിട്ടുണ്ട് ക്യാപ്‌റ്റന്റെ നേതൃത്വത്തില്‍ ഈ വനിതാ ശക്തി.
1947ല്‍ ഐഎന്‍എയില്‍ തന്റെ സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സെഗളിനെ വിവാഹം കഴിച്ച ക്യാപ്‌റ്റന്‍ കാണ്‍പൂരിലെ സാധാരണക്കാര്‍ക്കിടയില്‍ ആതുരസേവനത്തില്‍ ഏര്‍പ്പെട്ടു. പതിയെ ഇടുതുപക്ഷ രാഷ്ട്രീയ ആശയങ്ങളോട് അടുത്ത ക്യാപ്‌റ്റന്‍ 1971ല്‍ സിപിഎം അംഗമായി.
പാര്‍ട്ടിയെ പ്രതിനിധാകരിച്ച് രാജ്യസഭാംഗമാവുകയും ചെയ്‌തു. 2002ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എപിജെ അബ്ദുല്‍ കലാമിനെതിരായി ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
മരിണമടയുന്നതിന്റെ കുറച്ചു നാളുകള്‍ക്ക് മുമ്പുവരെ കാണ്‍പൂരിലെ പാവപ്പെട്ടവരെ ചികിത്സിച്ച്, ഒരു ആശ്വാസവും തണലുമായി അവര്‍ക്കിടയില്‍ത്തന്നെ ഉണ്ടായിരുന്നു അവരുടെ പ്രിയപ്പെട്ട മമ്മീജി.
തന്റെ നീണ്ട 97 വര്‍ഷത്തെ ജീവിതത്തിലെ ഓരോ മിടിപ്പും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സമര്‍പ്പിച്ച ഈ ധീര, വിപ്ലവ വനിതയുടെ ജീവ ചരിത്രം നമുക്കോരോരുത്തര്‍ക്കും കരുത്തു പകരട്ടെ.

2012 ജൂലൈ 22, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ലേബലുകള്‍
നർമ്മം
(3)