funny scraps greetings images for orkut, facebook

2012 ജൂലൈ 18, ബുധനാഴ്‌ച

എറണാകുളത്ത് ഷവര്‍മയ്ക്ക് നിരോധനം

 Dead Chicken Supply Hotels Bars    എറണാകുളം ജില്ലയില്‍ ഷവര്‍മ വില്‍പ്പന ഒരാഴ്ചത്തേക്ക് തടഞ്ഞു. ചീഫ് ഫുഡ് ഇന്‍സ്‌പെക്ടറുടെ ഉത്തരവിന്‍മേലാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ പരിശോധന നടക്കുകയാണ്. പലയിടങ്ങളിലും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്ന പല  ഹോട്ടലില്‍ പരിശോധനയെ തുടര്‍ന്ന് പൂട്ടിച്ചിട്ടുണ്ട്.
ജൂലായ് 10ന് വഴുതക്കാട്ടുള്ള 'സാല്‍വെ കഫെ'യില്‍ നിന്ന് ഷവര്‍മ കഴിച്ച സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.  അതേസമയം 'സാല്‍വെ കഫെ' ഉടമ അബ്ദുള്‍ ഖാദര്‍ കീഴടങ്ങി. മ്യൂസിയം കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.



ജാലകം

2012 ജൂലൈ 17, ചൊവ്വാഴ്ച

നോക്കുകൂലിക്കാര്‍ക്കെതിരേ ഗുണ്ടാനിയമം





കൊച്ചി: സംസ്‌ഥാനത്ത്‌ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ ഗുണ്ടാനിയമം പ്രയോഗിക്കണമെന്നു ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കെതിരേ ശക്‌തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, കെ. വിനോദ്‌ ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.

സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു സമാനമാണ്‌ നോക്കുകൂലിയെന്നും ഇതു തടയാന്‍ കഴിയാത്തത്‌ അപമാനകരമാണെന്നും ഭരണഘടനയോടുള്ള അവഹേളനമാണെന്നും ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

സംസ്‌ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കംവയ്‌ക്കുന്ന പ്രവൃത്തിയാണു നോക്കുകൂലിയെന്നും കോടതി വ്യക്‌തമാക്കി. ഈ സാഹചര്യത്തില്‍ കരുതല്‍തടങ്കല്‍ അടക്കമുള്ള ശക്‌തമായ ക്രിമിനല്‍ നടപടികളിലൂടെ മാത്രമേ സാമൂഹികവിപത്തായ നോക്കുകൂലി ഉന്മൂലനം ചെയ്യാന്‍ സാധിക്കൂവെന്നു ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.

നോക്കുകൂലി വാങ്ങുന്നത്‌ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിവിധി നിലനില്‍ക്കെയാണ്‌ ഇതു നിര്‍ബാധം തുടരുന്നതെന്നു കോടതി വിലയിരുത്തി. രാഷ്‌ട്രീയ-ബാഹ്യ ഇടപെടലുകള്‍ക്കു വിധേയമാകാതെ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസ്‌ ആര്‍ജവം കാട്ടണമെന്നും കോടതി നിര്‍ദേശിച്ചു
ജാലകം

പാറ തിന്നാന്‍ എന്തു രസം...!

 


ചോക്ലേറ്റ്‌, ടെറാ ചിപ്‌സ്, ഫ്രഞ്ച്‌ ഫ്രൈ....ഇതൊന്നും തെരേസ വൈഡ്‌നെര്‍ എന്ന 45 കാരിയെ കൊതിപ്പിക്കില്ല. എന്നാല്‍, ഒരു പാറക്കഷണം കണ്ടാല്‍ തെരേസയുടെ വായില്‍ ഒരു കപ്പലോടിക്കാനുളള വെളളം നിറയും. ഇത്‌, മണ്ണില്‍ പുതഞ്ഞുകിടക്കുന്നതാണെങ്കില്‍ ഏറെ നന്ന്‌!

ബ്രിട്ടണിലെ ബെഡ്‌ഫോര്‍ഡ്‌ സ്വദേശിയാണ്‌ രണ്ട്‌ മക്കളുടെ അമ്മയായ തെരേസ. ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി പാറക്കഷണങ്ങള്‍ കൊതിയോടെ തിന്നുന്നു. കാരണം ചോദിച്ചാല്‍ അതിന്റെ മണ്ണിന്റെ മണവും രുചിയും തന്നെ ഭ്രമിപ്പിക്കുന്നു എന്നാവും ഇവരുടെ മറുപടി. മണ്ണിന്റെ കൊതിപ്പിക്കുന്ന രുചി നഷ്‌ടമാവാതിരിക്കാന്‍ അവര്‍ അത്‌ കഴുകാറില്ല. ചിലപ്പോള്‍ അതിലെ അഴുക്ക്‌ ഊതിക്കളയും അത്ര തന്നെ. ചില സമയത്ത്‌ പാറ ചെറു കഷണങ്ങളാക്കിയാവും ഇവര്‍ ചവച്ചരച്ച്‌ തിന്നുന്നത്‌!
ജാലകം

അറസ്‌റ്റിനെത്തിയ വനിതാ എസ്‌.ഐയെ പൂട്ടിയിട്ടു പീഡനക്കേസ്‌ പ്രതി കടന്നു



സ്‌ത്രീ പീഡനക്കേസില്‍ പെട്ടയാള്‍ അറസ്‌റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌.ഐയെ പൂട്ടിയിട്ടു പോലീസിനെ വെട്ടിച്ചു കടന്നു. വടകര തിരുവള്ളൂര്‍ വെള്ളൂക്കര അമ്പലത്തിങ്കല്‍ മുഹമ്മദ്‌ ഫൈസലാണു എസ്‌.ഐ: അനിതാ കുമാരി, എ.എസ്‌.ഐ. ചന്ദ്രഭാനു എന്നിവരെ വെട്ടിച്ചു മുങ്ങിയത്‌. ഫൈസലിനു മുങ്ങാന്‍ വഴിയൊരുക്കിയതിന്‌ അയല്‍വാസി അബ്‌ദുള്‍ സലാമിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണു ഫൈസലിനെതിരേ അറസ്‌റ്റ് വാറന്റുള്ളത്‌. വാറന്റുമായി വീട്ടിലെത്തിയ പോലീസിനെ ഫൈസലിന്റെ വീട്ടിലുണ്ടായിരുന്നവര്‍ തടഞ്ഞു.

ഗള്‍ഫിലായിരുന്ന ഫൈസല്‍ നാട്ടിലെത്തിയെന്നറിഞ്ഞാണു പോലീസ്‌ എത്തിയത്‌. വീടിനകത്തു കയറിയ വനിതാ എസ്‌.ഐയെയും എ.എസ്‌.ഐയെയും വീട്ടിലുണ്ടായിരുന്നവര്‍ പൂട്ടിയിട്ടു. സംഭവം കണ്ട്‌ ജീപ്പിനടുത്തുണ്ടായിരുന്ന പോലീസ്‌ ഡ്രൈവര്‍ പ്രേമന്‍ ഓടിയെത്തി വാതില്‍ തുറന്നു. തുടര്‍ന്നാണു സലാമിനെ അറസ്‌റ്റ് ചെയ്‌തത്‌.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണു കേസ്‌. സലാമിനെ കോടതി പിന്നീടു റിമാന്‍ഡ്‌ ചെയ്‌തു. വേറെയും കേസുകളില്‍ പ്രതിയാണു പോലീസിനെ വെട്ടിച്ചു കടന്ന ഫൈസല്‍.

ജാലകം

2012 ജൂലൈ 16, തിങ്കളാഴ്‌ച

ഷവര്‍മയില്‍ നിന്ന് വിഷബാധ; വിദ്യാര്‍ഥി മരിച്ചു



 Student Died Bangalore With Food Poisoning


 തിരുവനന്തപുരത്തുനിന്ന് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി ബാംഗ്ലൂരില്‍ മരിച്ചു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന് ബസില്‍ വച്ചുതന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വഴുതക്കാട്ടുള്ള സാല്‍വെ കഫെയില്‍ നിന്നാണ് ് ഷവര്‍മ വാങ്ങിയത്.കലശലായ വയറുവേദനയും ഛര്‍ദ്ദിയുമായാണ് ബാംഗ്ലൂര്‍ ജെ.സി റോഡിലെ മുറിയിലെത്തിയത്.
വിവരം വിളിച്ചറിയിച്ച സജിന്‍ വയറിന് സുഖമില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഛര്‍ദ്ദിയും വയറിളക്കവും മൂലം ഗുരുതരാവസ്ഥയിലായ സജിനെ പിറ്റേന്ന് അബോധാവസ്ഥയിലാണ് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് സജിന്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്നിനാണ് സംസ്‌കാരം.
ബാംഗ്ലൂര്‍ െ്രെകസ്റ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സജിന്‍ അതുമായി ബന്ധപ്പെട്ട അഡ്‌വാന്‍സ്ഡ് കോഴ്‌സില്‍ ചേരുന്നതിനാണ് കഴിഞ്ഞ ദിവസം ബാംഗ്‌ളൂരിലെത്തിയത്. മസ്‌കറ്റില്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ നാട്ടിലെത്തിയിട്ടുണ്ട്.
സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ വാങ്ങിക്കഴിച് തിലകന്‍  കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റഇ രുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഹോട്ടലിന് ലൈസന്‍സില്ലെന്നും അധികൃതര്‍ കണ്ടെത്തി. ഉടമ അബ്ദുള്‍ ഖാദറിനെയും ഹോട്ടലില്‍ കോഴിയെത്തിച്ച സുബൈറിനെയും അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.
ജാലകം

'മന്‍മോഹന്‍ സിംഗ്‌-ഇന്ത്യയുടെ രക്ഷകനോ സോണിയയുടെ വളര്‍ത്തു നായയോ?'





ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ ബ്രിട്ടീഷ്‌ പത്രമായ 'ദ ഇന്‍ഡിപെന്‍ഡന്റിന്റെ' ഓണ്‍ലൈന്‍ എഡീഷന്റെ വക കടുത്ത അധിക്ഷേപം. രാവിലെ, 'മന്‍മോഹന്‍ സിംഗ്‌-ഇന്ത്യയുടെ രക്ഷകനോ സോണിയയുടെ വളര്‍ത്തു നായയോ?' എന്ന തലക്കെട്ടോടെയാണ്‌ പത്രത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. മണിക്കൂറുകള്‍ക്ക്‌ ശേഷം വാര്‍ത്തയുടെ തലക്കെട്ട്‌ 'മന്‍മോഹന്‍ സിംഗ്‌: ഇന്ത്യയുടെ രക്ഷകനോ സോണിയയുടെ പാവയോ? എന്നാക്കി മാറ്റി. പിന്നീട്‌ വീണ്ടും തലക്കെട്ട്‌ പഴയതു തന്നെയായി. എന്നാല്‍, 12:10 ഓടെ തലക്കെട്ട്‌ ടൈംസ്‌ മാഗസിന്റെ വിമര്‍ശനത്തിനൊപ്പം 'മന്‍മോഹന്‍ സിംഗ്‌-ഇന്ത്യയുടെ രക്ഷകനോ പ്രതീക്ഷക്കൊത്ത്‌ ഉയരാത്തവനോ?' എന്ന രീതിയിലാക്കി.
ജാലകം

2012 ജൂലൈ 15, ഞായറാഴ്‌ച

ഇന്ത്യയുട് സിംഹഗര്‍ജനങ്ങള്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ലാ !!!!!!!!!! ആരെയും!‍!!!!!


  





 കൃഷ്‌ണമേനോന്‍ മാര്‍ഗിലെ 6എ വസതിയില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി രണ്ടാം ബാല്യത്തിലെന്നോണം ഓര്‍മകള്‍ അലട്ടാത്ത ലോകത്താണ്‌. നിയന്ത്രിത സന്ദര്‍ശകരെ നോക്കി, കുഞ്ഞുങ്ങളെപ്പോലെ പല്ലില്ലാമോണ കാട്ടി ചിരിക്കും... ഒരിക്കല്‍ ലോകം കാതോര്‍ത്തിരുന്ന ആ മഹാവാഗ്മിയുടെ നിതാന്തമൗനത്തിനു മുന്നില്‍ സന്ദര്‍ശകരുടെ ഹൃദയം നുറുങ്ങും.

എല്‍.കെ. അദ്വാനിയെപ്പോലെ അടുപ്പമുള്ള നേതാക്കളെ അടല്‍ജിക്കു തിരിച്ചറിയാമെന്നു ബി.ജെ.പി. അവകാശപ്പെടുമ്പോഴും ആ മസ്‌തിഷ്‌കത്തില്‍നിന്നു ഭൂതകാലത്തെ മറവിരോഗം പാടേ മായ്‌ച്ചുകളഞ്ഞെന്നതാണു സത്യം. വളര്‍ത്തുമകളുടെ ഭര്‍ത്താവ്‌ രഞ്‌ജന്‍ ഭട്ടാചാര്യയാണ്‌ അദ്ദേഹത്തോടൊപ്പമുള്ളത്‌. ഞാന്‍ രാഷ്‌ട്രീയത്തെ വിട്ടെങ്കിലും രാഷ്‌ട്രീയം എന്നെ വിടുന്നില്ലെന്നു പറഞ്ഞ നേതാവിന്റെ വിദൂരസ്‌മൃതികളില്‍പ്പോലും രാഷ്‌ട്രീയം കടന്നുവരുന്നില്ല. വാജ്‌പേയിയുടെ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെയും കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയേയും മറവിയുടെ മാറാല മൂടിയിരിക്കുന്നു, എന്നേയ്‌ക്കുമായി.

കവികളിലെ നേതാവെന്നും നേതാക്കളിലെ കവിയെന്നും വിഖ്യാതനായ വാജ്‌പേയിയുടെ പ്രസംഗങ്ങള്‍പോലും കവിത തുളുമ്പുന്നതായിരുന്നു. എതിരാളികള്‍ക്ക്‌ കുറിക്കുകൊള്ളുന്ന അസ്‌ത്രങ്ങളും. 'അന്‌ധേരാ ഛഡേഗാ, സൂരജ്‌ ഉഠേഗാ, കമല്‍ ഖിലേഗാ' (അന്ധകാരം നീങ്ങും, സൂര്യനുദിക്കും, താമര വിരിയും)- ഒരിക്കല്‍ ബി.ജെ.പി. അധികാരത്തില്‍ വരുമെന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള വാജ്‌പേയിയുടെ പ്രഖ്യാപനം പ്രസിദ്ധമാണ്‌. 1980 ഏപ്രില്‍ ആറിനു ഡല്‍ഹിയില്‍, ബി.ജെ.പിയുടെ പ്രഥമ സ്‌ഥാപകദിനത്തിലായിരുന്നു അത്‌. ബി.ജെ.പിയുടെ വളര്‍ച്ച ആരും സ്വപ്‌നത്തില്‍പ്പോലും കാണാത്ത നാളുകളിലെ ആ പ്രവചനം അണികള്‍ക്ക്‌ ആവേശമായി. പിന്നീട്‌ അതു യാഥാര്‍ഥ്യമാകുകയും ചെയ്‌തു.

വാക്കുകള്‍കൊണ്ട്‌ ജനലക്ഷങ്ങളെ ത്രസിപ്പിച്ച വാജ്‌പേയിയുടെ പ്രസംഗശൈലിയും താളാത്മകമായിരുന്നു. വാചകങ്ങള്‍ക്കിടയില്‍ നിമിഷങ്ങള്‍ നീളുന്ന മൗനം. പാതിയടഞ്ഞ കണ്ണുകളുമായി ആകാശത്തേക്കു തല ചരിച്ചുനിന്ന്‌, അന്തരീക്ഷത്തില്‍നിന്നു വാക്കുകള്‍ വലിച്ചെടുത്ത്‌ വീണ്ടും സദസിലേക്ക്‌ എറിയുകയായിരുന്നു പതിവ്‌. അര്‍ധവിരാമത്തിനുശേഷം വരുന്ന വാക്‌പ്രവാഹത്തിലാണ്‌ പ്രതിയോഗികള്‍ക്കുനേരേയുള്ള ആയുധം ഒളിപ്പിച്ചിരിക്കുന്നത്‌ എന്നറിയാവുന്ന പത്രപ്രവര്‍ത്തകര്‍ അടുത്ത നിമിഷത്തിനായി കാതുകൂര്‍പ്പിച്ചു. പ്രായമേറിയതിനൊപ്പം വാചകങ്ങള്‍ക്കിടയിലെ മൗനത്തിന്റെ ആഴം നീണ്ടു. വരികള്‍ക്കിടയിലുളള മൗനം മഹാമൗനത്തിനു വഴി മാറുകയാണെന്ന്‌ ആരും അന്നു കരുതിയില്ല.

2006 അവസാനം ലഖ്‌നൗവില്‍ നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയുടെ സമാപനവേളയിലായിരുന്നു വാജ്‌പേയിയുടെ വിടവാങ്ങല്‍ പ്രസംഗം. ഡല്‍ഹിയിലേക്കുള്ള പാത ലഖ്‌നൗവിലൂടെയാണെന്നു സൂചിപ്പിച്ചാണ്‌ അന്നദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്‌. ഇന്നിപ്പോള്‍ അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിമാര്‍ രാജിവച്ചൊഴിയുമ്പോഴും ജയിലില്‍ അടയ്‌ക്കപ്പെടുമ്പോഴും കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ബി.ജെ.പിക്കു സാധിക്കാതിരിക്കുമ്പോള്‍, നരേന്ദ്രമോഡിയും സഞ്‌ജയ്‌ ജോഷിയും കൊമ്പു കോര്‍ക്കുമ്പോള്‍, ദേശീയനേതൃത്വത്തെ യെദിയൂരപ്പ വരച്ചവരയില്‍ നിര്‍ത്തുമ്പോള്‍... വാജ്‌പേയിയുടെ വാക്കുകള്‍ക്കായി ജനകോടികള്‍ വെറുതേ കാതോര്‍ക്കുന്നു. ജന്മദിനാശംസയര്‍പ്പിച്ച്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വാജ്‌പേയിയെ ഭീഷ്‌മപിതാമഹനോടാണ്‌ ഉപമിച്ചത്‌.

അടിയന്തരാവസ്‌ഥയോടുള്ള പുച്‌ഛം മുഖത്തു പ്രകടിപ്പിച്ച്‌, കൂച്ചുവിലങ്ങണിഞ്ഞ ഒറ്റയാനെപ്പോലെ, 1976-ല്‍ അറസ്‌റ്റ് വരിച്ച ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെയും മറവിരോഗം കീഴടക്കി.

വാജ്‌പേയിയേയും ഫെര്‍ണാണ്ടസിനെയും ശുശ്രൂഷിക്കുന്നത്‌ ഒരേ ഹോസ്‌പിറ്റല്‍ ഏജന്‍സിയാണ്‌. ഫെര്‍ണാണ്ടസ്‌ പൂര്‍ണമായും കിടപ്പിലാണ്‌. നെഞ്ചില്‍ ഘടിപ്പിച്ച കുഴല്‍വഴി ദ്രവരൂപത്തിലാണു ഭക്ഷണം നല്‍കുന്നത്‌.

മൂന്നു ദശാബ്‌ദത്തിലേറെ അകന്നുനിന്ന ഭാര്യ ലീല കബീറാണ്‌ അദ്ദേഹത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്‌. അനുകൂല കോടതിവിധി നേടി ആഴ്‌ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ കാണാന്‍ ജോര്‍ജിന്റെ സഹോദരന്‍ എത്തും.

മറവിരോഗം ബാധിച്ച മറ്റൊരു നേതാവ്‌ മുന്‍ വാര്‍ത്താവിതരണമന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയാണ്‌. പ്രതിഭാ പാട്ടീലിനെ രാഷ്‌ട്രപതിയാക്കാന്‍ അക്ഷീണം പ്രയത്നിച്ച അദ്ദേഹം പുതിയ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ അറിയുന്നതേയില്ല. സഹപ്രവര്‍ത്തകനും സുഹൃത്തുമായ പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രപതി പദവി ഉറപ്പിച്ചപ്പോഴും റെയ്‌സിനാ ഹില്ലില്‍നിന്ന്‌ ഏറെ അകലെയല്ലാത്ത അപ്പോളോ ആശുപത്രിയിലാണ്‌ ദാസ്‌ മുന്‍ഷി.

സ്വയം ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല. 34 വര്‍ഷം നീണ്ട ബംഗാള്‍ ഭരണത്തില്‍നിന്ന്‌ ഇടതുപക്ഷം പടിയിറങ്ങിയത്‌ സി.പി.എമ്മിന്റെ പഴയ പ്രതിയോഗി അറിഞ്ഞില്ല. തനിക്കു പകരം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഭാര്യ ദീപാ ദാസ്‌ മുന്‍ഷി കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അങ്കം വെട്ടുന്നതും അദ്ദേഹത്തിന്‌ അജ്‌ഞാതം. 2009-ല്‍ ഡല്‍ഹിയിലെ തണുപ്പുകാലത്താണ്‌ ദാസ്‌ മുന്‍ഷിയില്‍നിന്ന്‌ ഓര്‍മ വിടപറഞ്ഞത്‌.

ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ (എയിംസ്‌) ചികിത്സയ്‌ക്കുശേഷം ജര്‍മനിയില്‍ സ്‌റ്റെം സെല്‍ തെറാപ്പി ചെയ്‌തെങ്കിലും പ്രയോജനപ്പെട്ടില്ല. അപ്പോളോ ആശുപത്രിയിലെ മുറിയില്‍ പാര്‍ലമെന്റ്‌ നടപടി ക്രമങ്ങള്‍ മാത്രമല്ല ഫുട്‌ബോള്‍ കളി നടക്കുമ്പോഴും ടിവി ഓണാക്കാറുണ്ട്‌. 20 വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ അപ്പോഴെല്ലാം നിസംഗത മാത്രം. 
ജാലകം

മാധ്യമപ്രവര്‍ത്തകനെന്താ കൊമ്പുണ്ടോ?



 പത്രക്കാരുടെ ഹൗസിങ് കുംഭകോണം ചൂടുപിടിക്കുന്നു

 ചിലരെങ്കിലും ഈ ചോദ്യം ഇടക്കിടെ ചോദിക്കാറുണ്ട്. വായ്പയെടുത്താല്‍ അത് പത്രക്കാരനായും പോലിസായാലും തിരിച്ചടച്ചേ മതിയാകൂ. എന്നാല്‍ കേരളത്തിലെ തലമുതിര്‍ന്നവരും അല്ലാത്തവരുമായ 54 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതൊന്നും ബാധകമല്ല. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിലേക്ക് ഇവര്‍ തിരിച്ചടയ്ക്കാനുള്ളത് 19.37 കോടി രൂപയാണ്. തിരിച്ചടയ്ക്കാത്തതിനാല്‍ നിയമനടപടി നേരിടുമെന്ന പേടിയൊന്നും ഇവര്‍ക്കില്ല. പകരം ഇതെങ്ങനെയെങ്കിലും സര്‍ക്കാറിനെ കൊണ്ട് എഴുതിതള്ളിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി ഇവര്‍ രംഗത്ത് സജീവവുമാണ്.
 kerala kerala kerala journalist colony scam kshb 1

തിരുവനന്തപുരം ജേര്‍ണലിസ്റ്റ് കോളനിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുമായി ദ സണ്‍ഡേ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള നല്ലൊരു ഉദാഹരണം കൂടിയാണ്. കേരളഹൗസിങ്‌ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റുമായാണ് ഞായാറാഴ്ച എക്‌സ്പ്രസ് പുറത്തിറങ്ങിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മലയാള മനോരമയില്‍ നിന്ന് 11 പേരും രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയില്‍ നിന്ന് അഞ്ചു പേരും ലിസ്റ്റിലുണ്ട്.
ഡെക്കാന്‍ ക്രോണിക്കിള്‍ കേരള റസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി പി ജെയിംസ്, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, വീക്ഷണം റസിഡന്റ് എഡിറ്റര്‍ ജെ അജിത് കുമാര്‍ എന്നിവരാണ് ലിസ്റ്റിലെ പ്രബലന്മാര്‍. വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്കെതിരേ ഹൗസിങ് ബോര്‍ഡ് കാലാകാലങ്ങളില്‍ നടപടികള്‍ക്ക് മുതിരാറുണ്ടെങ്കില്‍ ഭരിയ്ക്കുന്നവര്‍ അതിന് അനുവദിക്കാറില്ലെന്നതാണ് സത്യം. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാറിന്റെ രാഷ്ട്രീയ നേതൃത്വത്തിനും മാധ്യമപ്രവര്‍ത്തകരുടെ ലോണ്‍ എഴുതിതള്ളണമെന്ന നിലപാടാണ് ഉള്ളത്.
പൊതുഖജനാവിലേക്കുള്ള പണം ചില മിടുക്കന്മാര്‍ ഇത്തരത്തില്‍ അടിച്ചുമാറ്റുന്നതിനെതിരേ പൊതുവികാരം ഉയരേണ്ടതുണ്ട്. വണ്‍ ടൈം സെറ്റില്‍മെന്റിന്റെ ഭാഗമായി പലിശയെല്ലാം ഇളവ് ചെയ്തുകൊടുത്ത് കൊണ്ട് സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന നീക്കവും ഈ മാധ്യമ ധാഷ്ട്യത്തിനു മുന്നില്‍ തോല്‍ക്കുകയായിരുന്നു.
ജാലകം

2012 ജൂലൈ 14, ശനിയാഴ്‌ച

തിലകന്‍ കുടുംബത്തെ 'ഷവര്‍മ' കുടുക്കി







വഴുതക്കാട്ടെ ഹോട്ടലില്‍ നിന്ന് കഴിച്ച ഷവര്‍മ നടന്‍  തിലകന്റെ മകന്‍ ഷോബി തിലകനേയും കുടുംബത്തേയും ആശുപത്രി കിടക്കയിലെത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ വഴുതക്കാട്ടെ ഹോട്ടല്‍ സാല്‍വയില്‍ നിന്നാണ് ഷോബിയും കുടുംബവും ഷവര്‍മ വാങ്ങിയത്.
ഇത് ഇവര്‍ വീട്ടില്‍ വച്ച് കഴിച്ചു. കഴിച്ചവര്‍ക്കെല്ലാം നിര്‍ത്താതെ ശര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഇവര്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. ഷോബി തിലകന്‍, ഭാര്യ ശ്രീലേഖ, മക്കളായ ദേവയാനി, ദേവനന്ദന്‍ എന്നിവര്‍ ഇപ്പോഴും ഇവിടെ ചികിത്സയില്‍ കഴിയുകയാണ്.
പഴകിയ ഭക്ഷണം നല്‍കിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഷോബി തിലകന്‍ പറയുന്നു. ഷോബി നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ കട തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ കടയില്‍ നിന്നും ചൊവ്വാഴ്ച ഷവര്‍മ വാങ്ങിയ മറ്റൊരാളും ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷിബുവിന്റെ പരാതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ഡി ശ്രീകുമാര്‍ പറഞ്ഞു.
ജാലകം

ജനപ്രതിനിധികളില്‍ 31 ശതമാനം പേരും ക്രിമിനലുകള്‍



ജനപ്രതിനിധികളില്‍ 31 ശതമാനം പേരും ക്രിമിനലുകള്‍

                                                                     

രാജ്യത്തെ 31 ശതമാനം എംഎല്‍എമാരും എംപിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രേഖകളിലാണ് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്ന സംഘടനയാണ് ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് പുറത്തുവിട്ടത്.
രാജ്യത്തെ 4835 എം പിമാരിലും എം എല്‍ എമാരിലും 1448 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനിര്‍ക്കുന്നു. ഇവരില്‍ 641പേര്‍ ബലാല്‍സംഘം, കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, കളവ്, കൊള്ള എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്. വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന വോട്ടുകളില്‍ 31 ശതമാനവും കളങ്കിതമാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതല്‍ കളങ്കിത വോട്ടുകള്‍ ജാര്‍ഖണ്ഡില്‍ നിന്നായിരിക്കും. 74 ശതമാനം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ജാര്‍ഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ കേരളം നാലാമതാണ്. കേരളത്തില്‍ 48 ശതമാനം സാമാജികരും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ ക്രിമിനലുകളായ നേതാക്കള്‍ ഗുണ്ടായിസം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ കേരളത്തിലെ ഭൂരിഭാഗം പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് സമരത്തിന്റെ പേരിലാണ്.
ലോക്‌സഭയില്‍ 51 ശതമാനവും രാജ്യസഭയില്‍ 65 ശതമാനം എം പിമാരും കോടിപതികളാണ്. ഗോവയാണ് കോടിപതികളായ എം എല്‍ എമാരുടെ പട്ടികയില്‍ ഒന്നാമത്. 92 ശതമാനം. കേരളത്തില്‍ ഇത് 72 ശതമാനം. ഏറ്റവും കൂടുതലും ഏറ്റവും കുറവുമുള്ള ജനപ്രതിനിധികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഇടംപിടിച്ചിട്ടില്ല.
ജാലകം

2012 ജൂലൈ 13, വെള്ളിയാഴ്‌ച

പരേതന്‍ വിറകുകൊള്ളി തട്ടിമാറ്റി എഴുന്നേറ്റു

സഹോദരി വിളിച്ചു; പരേതന്‍ എഴുന്നേറ്റു

 

 

 

കരൂര്‍(കോട്ടയം): ശവസംസ്‌കാരച്ചടങ്ങിന് എത്തിയ സഹോദരിയുടെ വിളി കേട്ട 'പരേതന്‍' വിറകുകൊള്ളി തട്ടിമാറ്റി എഴുന്നേറ്റു. കൃഷ്ണരായപുരത്തെ കട്ടലൈ ഗ്രാമത്തിലായിരുന്നു സംഭവം. ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ മുത്തുസ്വാമി(50) ആണ് 'പുനര്‍ജനിച്ചത്'.
ശാരീരികാസ്വസ്ഥതകള്‍ മൂലം കുറച്ചു ദിവസം മുന്‍പ് മുത്തുസ്വാമിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മകള്‍ സരികയുടെ വിവാഹത്തിന്റെ പിറ്റേന്ന് മുത്തുസ്വാമി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആചാരപ്രകാരം വിവാഹവീട്ടില്‍ കൊണ്ടുപോകാതെ നേരെ ശ്മശാനത്തിലെത്തിക്കുകയായിരുന്നു.
അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം ചിതയിലേയ്‌ക്കെടുത്തു. അപ്പോഴാണ് സഹോദരി പാപ്പാത്തി മുത്തുസ്വാമിയെ കാണാനെത്തിയത്. സഹോദരി അന്ത്യചുംബനം നല്‍കിയ ശേഷം വിലപിക്കുന്നതിനിടെയാണ് 'പരേതന്‍' വിറകുകള്‍ തട്ടിമാറ്റി എഴുന്നേറ്റു വന്നത്. തുടര്‍ന്ന് പേരു വിളിച്ചപ്പോള്‍ വിളി കേള്‍ക്കുകയും ചെയ്തു. ഇതോടെ മുത്തുസ്വാമിയെ പുളിയൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് മന്ദഗതിയിലായപ്പോള്‍ മുത്തുസ്വാമി അബോധാവസ്ഥയിലായതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നെഞ്ചില്‍ ശക്തിയായി അമര്‍ത്തിയപ്പോള്‍ ഹൃദയമിടിപ്പ് പൂര്‍വ്വസ്ഥിതിയിലായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജാലകം

2012 ജൂലൈ 12, വ്യാഴാഴ്‌ച

ഒരു മീറ്ററോളം ഉയരത്തില്‍ അപൂര്‍വ്വയിനം പൂച്ചെടി

അപൂര്‍വ്വയിനം പൂച്ചെടി


വാഴക്കുളത്ത്‌ പൂത്തുലഞ്ഞ അപൂര്‍വ്വയിനം പൂച്ചെടി വിസ്മയമാകുന്നു. വാഴക്കുളം പറമുണ്ടയില്‍ ജോര്‍ജ്ജ്‌ - മേരിക്കുഞ്ഞ്‌ ദമ്പതികള്‍ നട്ടുവളര്‍ത്തിയ അപൂര്‍വ്വയിനം പൂച്ചെടിയാണ്‌ കാണികള്‍ക്ക്‌ വിസ്മയമാകുന്നത്‌. കാഴ്ചയില്‍ കന്നാരയോട്‌ സാദൃശ്യം തോന്നുന്ന ചെടിയില്‍ ഒരു മീറ്ററോളം ഉയരത്തില്‍ മുട്ടപോലെ തോന്നിക്കുന്ന വെളുത്ത പൂക്കളാണ്‌ ആരിലും കൗതുകമുണര്‍ത്തുന്നത്‌. മുകളിലേക്ക്‌ ചെല്ലുംതോറും പുതിയ പൂക്കള്‍ക്കായി മൊട്ടുകള്‍ വളര്‍ന്നിട്ടുണ്ട്‌. വൈകുന്നേരത്തോടെ വിടരുന്ന പൂക്കള്‍ താഴേക്ക്‌ തൂങ്ങിയ രീതിയിലാണ്‌. പൂക്കള്‍ക്ക്‌ സുഗന്ധമില്ലെങ്കിലും തേനീച്ചകള്‍ കൂട്ടമായെത്തുന്നുണ്ടെന്ന്‌ ജോര്‍ജ്ജ്‌ - മേരിക്കുഞ്ഞ്‌ ദമ്പതികള്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും രണ്ടുവര്‍ഷം മുന്‍പ്‌ കൊണ്ടുവന്ന പേരറിയാത്ത ഇനം ചെടി നട്ട്‌ ജൈവവളപ്രയോഗം നടത്തിയാണ്‌ പരിപാലിച്ചിരുന്നതെന്ന്‌ മേരിക്കുഞ്ഞ്‌ പറഞ്ഞു. ഒന്നരവര്‍ഷത്തെ വളര്‍ച്ച ശേഷമാണ്‌ പേരറിയാത്ത ഈ പൂച്ചെടി പുഷ്പിച്ചത്‌. അടുത്ത പ്രദേശത്തൊന്നും കാണാന്‍ കഴിയാത്ത ഈ പൂച്ചെടി കാണാന്‍ വാഴക്കുളം ടൗണില്‍ പോലീസ്‌ സ്റ്റേഷന്റെ മുന്‍വശത്തെ പറമുണ്ടയില്‍ വീട്ടില്‍ അനവധി ആളുകളാണ്‌ എത്തുന്നത്‌.
ജാലകം

കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനെതിരെ 'സ്വമൂത്ര ചികിത്സ

മൂത്രംകുടിപ്പിക്കലിനെ അനുകൂലിച്ച് സ്വാമി അഗ്നിവേശ്

  Agnivesh Defends Hostel Warden

ദില്ലി: ബംഗാളില്‍ അഞ്ചാം ക്ലാസുകാരിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ച സംഭവം വിവാദമാക്കേണ്ടതില്ല എന്ന് സ്വാമി അഗ്‌നിവേശ്. വാര്‍ഡന്‍ കുട്ടിക്ക് ചികിത്സയാണ് നല്‍കിയത്. കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനെതിരെ 'സ്വമൂത്ര' ചികിത്സ നല്ലതാണെന്നും താനുമിത് പരീക്ഷിച്ചിട്ടുണ്ടെന്ന് അഗ്നിവേശ് വെളിപ്പെടുത്തി.
മൂത്രം കുടിപ്പിയ്ക്കലിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധമുയരുമ്പോഴാണ് ഹോസ്റ്റല്‍ വാര്‍ഡനെ അനുകൂലിച്ച് അഗ്നിവേശ് രംഗത്തെത്തിയിരിക്കുന്നത്. അവിവേകികളുടെ കൂട്ടമാണ് സംഭവം വിവാദമാക്കിയത്. കുട്ടിയുടെ മാതാപിതാക്കളും മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കൂട്ടത്തില്‍പ്പെടും.
തനിക്ക് പ്രായപൂര്‍ത്തിയാവുന്നത് വരെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. പല പുസ്തകങ്ങളിലും വിവരിച്ചിരിക്കുന്ന നാട്ടുവൈദ്യമായ സ്വമൂത്ര ചികിത്സ അടിയന്തരാവസ്ഥക്കാലത്ത് ജയിലായപ്പോള്‍ താന്‍ പരീക്ഷിച്ചു എന്നും അതിന് പ്രയോജനമുണ്ടായി എന്നും അഗ്‌നിവേശ് പറഞ്ഞു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചികിത്സയ്ക്ക് വിധേയമായതെന്നാണ് എനിയ്ക്ക് അറിവ് ലഭിച്ചിരിയ്ക്കുന്നത്. ഇതില്‍ യാതൊരു വിധ പ്രേരണയും ചുമത്തിയിട്ടില്ല. വാര്‍ഡന്റെ ഉപദേശപ്രകാരം നടന്ന ചികിത്സയെ കുട്ടിയുടെ മാതാപിതാക്കളും മാധ്യമങ്ങളും ചേര്‍ന്ന് വിവാദമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, ഹരിയാന മുന്‍ മുഖ്യമന്ത്രി ദേവി ലാല്‍ തുടങ്ങിയവര്‍ സ്വമൂത്ര ചികിത്സ നടത്തിയിട്ടുളളവരാണെന്നും അഗ്‌നിവേശ് ചൂണ്ടിക്കാണിക്കുന്നു.

 

ജാലകം

2012 ജൂലൈ 11, ബുധനാഴ്‌ച

കൃഷ്ണനും രാധയും അവാര്‍ഡിന് പരിഗണിക്കുന്നു

അവാര്‍ഡിന് പരിഗണിക്കുന്നു State Film Award Screening Begins

ജൂറിയ്ക്ക് കൃഷ്ണനും രാധയും കാണേണ്ടി വരും



കൃഷ്ണനും രാധയും കാണേണ്ടി വന്നത് ഒരു ശിക്ഷയായി കരുതേണ്ടി വന്നവരാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും. കണ്ടവരില്‍ പലരും തെറിവിളിച്ചാണ് തിയറ്റര്‍ വിട്ടതും. ഈ സിനിമ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ കണ്ട് തിയറ്റര്‍ തല്ലിതകര്‍ക്കരുതെന്ന് ബോര്‍ഡ് നിരന്നതും മറക്കാറായിട്ടില്ല.
എന്നാലിപ്പോള്‍ കൃഷ്ണനും രാധയും അതീവ ശ്രദ്ധയോടെ കാണേണ്ട ഗതികേട് വന്നിരിയ്ക്കുകയാണ് ഒരു കൂട്ടമാളുകള്‍ക്ക്. വേറെയാര്‍ക്കുമല്ല ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയ്ക്കാണ് സന്തോഷ് പണ്ഡിറ്റിന്റെ 'സൂപ്പര്‍ഹിറ്റ് ചിത്രം' കണ്ട് മാര്‍ക്കിടേണ്ടി വരിക. ഫീച്ചര്‍ വിഭാഗത്തിലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈ ഏഴ് മുതല്‍ക്കാണ് കമ്മിറ്റിയ്ക്ക് മുമ്പാകെ സ്‌ക്രീനിംഗ് ആരംഭിച്ചത്.പ്രണയം, മൗനം, നായിക, ചാപ്പ കുരിശ്, ആദിമധ്യാന്തം, ദി ട്രയിന്‍, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങള്‍ ജൂറി കണ്ടുകഴിഞ്ഞു. തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ കാണുന്നത്. ഈ മാസം 19നോ 20നോ പുരസ്‌കാരപ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃഷ്ണനും രാധയ്ക്കും എന്തെങ്കിലും പുരസ്‌കാരം കിട്ടുമെന്ന് പണ്ഡിറ്റ് പോലും പ്രതീക്ഷിയ്ക്കുന്നുണ്ടാവില്ല. ഇനിയിപ്പോള്‍ മികച്ച പരീക്ഷണ സിനിമയെന്നോ ക്ഷമ പരീക്ഷിച്ച ചിത്രമെന്നോ വല്ല വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവാര്‍ഡ് കൊടുക്കുമോയെന്നാണ് അറിയേണ്ടത്

2012 ജൂലൈ 10, ചൊവ്വാഴ്ച

ആട് ആന്റണിക്ക് 17 ഭാര്യമാര്‍

ആട് ആന്റണിക്ക് 17 ഭാര്യമാര്‍ 






പാരിപ്പള്ളിയില്‍ പോലീസ് ഡ്രൈവറെ കുത്തി കൊന്ന കേസിലെ പ്രതി കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിക്ക് 17 ഭാര്യമാര്‍. ആന്റണിയെ തിരക്കിപ്പോയ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം കണ്ടെത്തിയത്.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി പ്രതിയ്ക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സത്യമാണെന്ന് തെളിഞ്ഞത്. കേസന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ ഭാര്യമാരുടെ എണ്ണം കൂടാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
മൂന്നു സ്ത്രീകളിലായി ആന്റണിക്ക് മൂന്നു മക്കളുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. തമിഴ്‌നാട്ടിലാണ് ഇയാള്‍ക്ക് കൂടുതല്‍ ഭാര്യമാരുള്ളത്. അപ്പാര്‍ട്ട്‌മെന്റും വീടും വാടകയ്‌ക്കെടുത്താണ് ഇയാള്‍ ഇവരെ താമസിപ്പിച്ച് വരുന്നത്. ഒരു സ്ത്രീയ്‌ക്കൊപ്പം ഇയാള്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ താമസിക്കില്ല.


ജാലകം

പാല്‍ക്കുപ്പി ഭര്‍ത്താവിന്റെ വായിലായാല്‍

പാല്‍ക്കുപ്പി ഭര്‍ത്താവിന്റെ വായിലായാല്‍




രാത്രിയില്‍ കുട്ടി വലിയ കരച്ചിലായി. കറണ്ടുമില്ല. ഒരു കണക്കിന് മുലക്കുപ്പിയെടുത്ത് അമ്മ കുട്ടിയുടെ വായില്‍ വച്ചുകൊടുത്തു. പക്ഷേ, കുട്ടി കരച്ചില്‍ നിറുത്തുന്നില്ല. നേരം വെളുക്കുമ്പോഴാണ് മനസിലായത്, മുലക്കുപ്പി ഭര്‍ത്താവിന്റെ വായിലായിരുന്നു.

അമ്മയൊന്ന് നാലുകാലില്‍ നടന്നേ

കുട്ടി 'അമ്മയൊന്നു നാലു കാലില്‍ നടന്നേ'
അമ്മ ' അതെന്തിനാ'

കുട്ടി ' നാളെ ടീച്ചര്‍ ഒരാനേടെ പടം വരച്ചുകൊണ്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്, അമ്മെ  നോക്കി വരക്കാനാ' 


                                                               
ജാലകം

2012 ജൂലൈ 9, തിങ്കളാഴ്‌ച

ഐസ്‌ക്രീം കേസ്, തെളിയാത്ത കേസുകളുടെ പട്ടികയിലേക്ക്

പണവും അധികാരവും ഉണ്ടെങ്കില്‍ എന്തുമാകാമെന്നതിന്റെ തെളിവുകളില്‍ ഒന്നാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്.





Icecream Case Pk Kunjalikutty Cbi


പണവും അധികാരവും ഉണ്ടെങ്കില്‍ എന്തുമാകാമെന്നതിന്റെ തെളിവുകളില്‍ ഒന്നാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. മുസ്ലീംലീഗിന്റെ കരുത്തനായ നേതാവും ഇപ്പോള്‍ സംസ്ഥാന വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി 'മുഖ്യപ്രതി'സ്ഥാനത്തുള്ള പെണ്‍വാണിഭക്കേസ് സംസ്ഥാന പൊലീസിന്റെ വിവിധ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഇപ്പോള്‍ കേസ് സി ബി ഐ ഏറ്റെടുക്കണമെന്നാണ് കേസില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ വെളിപ്പടുത്തിയ കെ എ റൗഫിന്റെ ആവശ്യം. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് നടക്കുമ്പോഴും കേസ് അട്ടിമറിക്കപ്പെടുമ്പോഴും പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്ന, അദ്ദേഹത്തിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവും ബിസിനസ് പങ്കാളിയുമായിരുന്ന കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.
കേസ് അട്ടിമറിക്കാന്‍ എഫ് ഐ ആര്‍ തിരുത്തിയതും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ചതും പീഡനം നടന്ന കെട്ടിടം തന്നെ തെളിവ് നശിപ്പിക്കാന്‍ ഇടിച്ചുനിരത്തി കൃഷിയിടമാക്കിയതും കേസൊതുക്കാന്‍ കോടികള്‍ ചെലവഴിച്ചതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നടത്തിയ ഇടപെടലുമൊക്കെ റൗഫ് വെളിപ്പെടുത്തിയിട്ടും കേസിന്റെ സ്ഥിതി പഴയതു തന്നെ. ഇനി സി ബി ഐ അന്വേഷിച്ച് ഐസ്‌ക്രീം കേസിലെ പ്രതികളെ ജയിലിലടയ്ക്കുമെന്ന് വിശ്വസിക്കാനാകുമോ?
കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ചില കേസുകള്‍ സി ബി ഐ അന്വേഷിച്ച് എങ്ങുമെത്താതെ കിടക്കുന്നുണ്ടെന്ന വസ്തുത കണക്കിലെടുത്താല്‍ ഐസ്‌ക്രീം കേസിനും ഇതുതന്നെയല്ലേ ഗതിയെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? ചേകന്നൂര്‍ മൗലവി കേസ്, സിസ്റ്റര്‍ അഭയ കേസ്, കിളിരൂര്‍-കവിയൂര്‍, സൂര്യനെല്ലി പെണ്‍വാണിഭക്കേസുകള്‍, പാലക്കാട് സമ്പത്തിന്റെ കസ്റ്റഡിമരണം തുടങ്ങി സി ബി ഐ അന്വേഷണം ഉണ്ടായിട്ടും അതിലെ ഇരകള്‍ക്ക് നീതി നല്‍കാന്‍ ഇന്ത്യയിലെ ഈ പരമോന്നത അന്വേഷണ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മുന്‍പറഞ്ഞ കേസില്‍ പ്രതികള്‍ ആരൊക്കെയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടും വ്യക്തമായ തെളിവുകളുടെ അഭാവം മുഖ്യപ്രതികളുടെ അറസ്റ്റിന് വിഘാതമായി. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ എല്ലാ തെളിവുകളും തേഞ്ഞുമാഞ്ഞുപോയ ശേഷമായിരിക്കും പലപ്പോഴും ഇത്തരം കേസുകള്‍ അവസാനം സി ബി ഐയുടെ പക്കലെത്തുക. പിന്നീട് അന്വേഷണം മതിയാക്കി തടിയൂരാനായിരിക്കും സി ബി ഐയുടെയും ശ്രമം. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവും പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന സ്ഥിരീകരണവും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ചിലരുടെ അറസ്റ്റുമൊക്കെ നടന്നെങ്കിലും ഈ കേസിന് പിന്നിലുള്ള ഗൂഢാലോചനയും അതിന് നേതൃത്വം നല്‍കിയതും ആരെന്ന് വ്യക്തമാണെങ്കിലും അവരെ തൊടാന്‍ അന്വേഷണസംവിധാനത്തിന് ശേഷിയില്ല.
ഇതുതന്നെയാണ് സിസ്റ്റര്‍ അഭയ കേസിലും സംഭവിച്ചത്. പ്രധാന പ്രതികളെ അഴിക്കുള്ളില്‍ വരെയെത്തിച്ചിട്ടും അവരെ അന്തിമമായ ശിക്ഷാനടപടിയിലേക്കെത്തിക്കാന്‍ ഇതുവരെ സി ബി ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രതികളുടെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന സാമുദായിക താല്‍പര്യങ്ങള്‍ നീതിയുടെ കരുത്തിനും അപ്പുറത്തായി നില്‍ക്കുകയാണ് ഇപ്പോഴും.
കിളിരൂര്‍-കവിയൂര്‍ പെണ്‍വാണിഭക്കേസില്‍ വിചിത്രമായ ചില കണ്ടെത്തലുകള്‍ നടത്തി സി ബി ഐ അപഹാസ്യരായതും നാം കണ്ടു. അനഘയെ പീഡിപ്പിച്ചവരില്‍ കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടും അനഘയെ സ്വന്തം പിതാവ് പീഡിപ്പിച്ചിരിക്കാം എന്ന സാധ്യതയിലേക്കാണ് അന്വേഷണം അവസാനം എത്തിയത്. സൂര്യനെല്ലിക്കേസിലെ സ്വാധീനമുള്ള പ്രതികളെല്ലാം രക്ഷപ്പെട്ടപ്പോള്‍ ചില ചെറുമീനുകള്‍ മാത്രം അന്വേഷണസംഘത്തിന്റെ വലയില്‍ കുടുങ്ങി. പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിലെ പ്രധാനപ്രതികള്‍ സംസ്ഥാന പൊലീസിലെ ഉന്നതരായ ഐ പി എസുകാരാണെന്ന് വെളിപ്പെട്ടിട്ടും അവരെ അറസ്റ്റ് ചെയ്യാനും നീതിപീഠത്തിന് മുന്നിലെത്തിക്കാനും സി ബി ഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതുപോലെ ഐസ്‌ക്രീം കേസില്‍ വിവിധ അന്വേഷണസംഘങ്ങള്‍ ഇടപെട്ടു. വിവിധ കോടതികളില്‍ വിചാരണ ചെയ്യപ്പെട്ടു. ശക്തമായ തെളിവുകളും സാക്ഷികളും സാഹചര്യത്തെളിവുകളും എല്ലാമുണ്ടായി. എന്നിട്ടും ആ കേസ് അട്ടിമറിക്കപ്പെടുന്ന കാഴ്ച നമ്മുടെ ഭരണനിര്‍വ്വഹണ സംവിധാനത്തെയും നീതിന്യായ രംഗത്തെയും കുറിച്ച് അവിശ്വാസവും സംശയങ്ങളും അവശേഷിപ്പിക്കുക തന്നെയാണ്. വ്യക്തമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ, ഇനി ഉണ്ടെങ്കില്‍ തന്നെ കോടികളുടെ പിന്‍ബലത്തില്‍ അവയെല്ലാം അപ്രത്യക്ഷമാക്കാന്‍ കഴിവുള്ളവര്‍ അധികാരസ്ഥാനത്തിരിക്കുമ്പോള്‍ സി ബി ഐക്ക് എന്തുചെയ്യാനാകും? ആരന്വേഷിച്ചാലും തെളിയിക്കാനാകാത്ത കേസുകളുടെ പട്ടികയിലേക്ക് പോവുകയാണ് ഐസ്‌ക്രീം കേസും.


ജാലകം

വരുന്നു, സേവനാവകാശനിയമമെന്ന പുലി!

ജാലകം
 service assurance act kerala goverment july2012


വരുന്നു, സേവനാവകാശനിയമമെന്ന പുലി!





തിങ്കള്‍, ജൂലൈ 9, 2012, 11:15 [IST]
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂക്കുകയറിടാന്‍ സേവനാവകാശ നിയമം വരുന്നു. ബില്‍ 23ന് നിയമസഭയില്‍ അവതരിപ്പിക്കും. ആറുമാസത്തിനകം എല്ലാ വകുപ്പുകളും സേവനങ്ങളും അവ നല്‍കുന്നതിനുള്ള സമയപരിധിയും വിജ്ഞാപനം ചെയ്യണം. സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടും. സേവനത്തിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ അതിന് കൈപ്പറ്റിയതിന്റെ രസീത് നല്‍കണം.
 
നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമായില്ലെങ്കില്‍ പിഴ നല്‍കണ്ടിവരും. സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതി ഇല്ലാതാക്കാനും സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് സേവനാവകാശ നിയമം വരുന്നത്. യു ഡി എഫ് സര്‍ക്കാര്‍ വന്‍ പ്രചരണം നല്‍കിയാണ് സേവനാവകാശ നിയമം നടപ്പാക്കുന്നത്.
വിവരാവകാശ നിയമത്തിന്റെ മാതൃകയില്‍ സേവനം പൗരന്റെ അവകാശമാക്കുന്ന നിയമമാണ് സേവനാവകാശ നിയമം. നിലവില്‍ നാല് സംസ്ഥാനങ്ങളില്‍ സേവനാവകാശ നിയമം നിലവില്‍ വരികയോ നടപ്പാക്കുന്ന ഘട്ടങ്ങളിലോ ആണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും നിയമം നിലവില്‍ വന്നു കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീഹാറില്‍ ആഗസ്റ്റ് 15ന് സേവനാവകാശ നിയമം നിലവില്‍ വരും. സേവനം നല്‍കുന്നതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പല സംസ്ഥാനത്തും പല നിരക്കിലാണ് പിഴ. 500 മുതല്‍ 5000 വരെയാണ് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ശിക്ഷ.
സംസ്ഥാനത്ത്് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബില്ലിന് സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. ബില്‍ ജൂലൈ 23നാണ് നിയമസഭയില്‍ അവതരിപ്പിക്കുക. അപ്പീല്‍ അധികാരികള്‍ ഏതൊക്കെയാണെന്നും സേവനങ്ങളും സമയപരിധിയും വിജ്ഞാപനം ചെയ്യുന്നതോടൊപ്പം പ്രസിദ്ധപ്പെടുത്തും. സേവനം സമയത്തിന് ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഒന്നാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം.
അപ്പീല്‍ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലാവധിക്കുള്ളില്‍ സേവനം നല്‍കാന്‍ നിര്‍ദേശിക്കുകയോ അപ്പീല്‍ നിരസിക്കുകയോ ചെയ്യാം. അപ്പീലിലെ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ 60 ദിവസത്തിനകം രണ്ടാം അപ്പീല്‍ അധികാരിക്ക് അപേക്ഷ നല്‍കാം. ഈ അധികാരിക്കും സേവനം നല്‍കാന്‍ നിര്‍ദേശിക്കുകയോ, അപ്പീല്‍ നിരസിക്കുകയോ ചെയ്യാം. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥന് താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ പ്രകാരം പിഴ ഈടാക്കാം. പിഴയുടെ ആകെ തുക 5000ല്‍ കവിയരുതെന്നാണ് കരടിലുള്ളത്.
അപ്പീലില്‍ തീരുമാനമെടുക്കുന്നതിന് വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാല്‍ ഒന്നാം അപ്പീല്‍ അധികാരിയുടെ മേലും 500 മുതല്‍ 5000 രൂപ വരെ പിഴശിക്ഷ വിധിക്കാന്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് അധികാരമുണ്ട്. ശിക്ഷ വിധിക്കുംമുമ്പ് അതിന് വിധേയരാകുന്നവരുടെ ഭാഗം കേള്‍ക്കേണ്ടതാണ്. അപ്പീല്‍ വിചാരണ ചെയ്യുമ്പോള്‍ ഈ അധികാരിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടാകും. അപ്പീല്‍ അധികാരിയുടെ തീരുമാനം സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനും ആകില്ല.
സേവനാവകാശ നിയമപ്രകാരം ജനന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, വാസസ്ഥല സര്‍ട്ടിഫിക്കറ്റുകള്‍, മരണസര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി, വാട്ടര്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയ പൊതുസേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് വിജ്ഞാപനം ചെയ്യും.
വിവരാവകാശ നിയമം സര്‍ക്കാരിന്റെ നടപടികള്‍ ഏറിയപങ്കും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ചെങ്കില്‍ സേവനനിയമം പൗരന്മാര്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ സഹായിക്കും. വിവരാവകാശ നിയമമാണെങ്കിലും സേവനാവകാശ നിയമമാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇവ രണ്ടിനോടും തൃപ്തികരമായി നിലപാടല്ല ഉള്ളത്. എങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിമാനനടപടികളായി മാറുകയാണ് ഈ രണ്ട് നിയമങ്ങളും

2012 ജൂലൈ 8, ഞായറാഴ്‌ച

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ചെരുപ്പേറും തോക്ക് ചൂണ്ടലും


ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ചെരുപ്പേറും തോക്ക് ചൂണ്ടലും




 ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ചെരുപ്പേറും തോക്ക് ചൂണ്ടലും. ജോര്‍ദാനിലെ ഒരു ചാനല്‍ചര്‍ച്ചയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എം പിയും മുന്‍ എം പിയുമാണ് സിറിയന്‍ പ്രശ്‌നത്തിനു മേല്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടിയത്.
മുഹമ്മദ് ഷബാബക്കും മന്‍സൂര്‍ സെയ്ഫ് മൊറാദുമാണ് ചാനല്‍ സ്റ്റുഡിയോയില്‍ ഏറ്റുമുട്ടിയത്. സിറിയന്‍ സൈന്യത്തിന്റെ ചാരനാണ്, വഞ്ചകനാണ്, മൊസാദ് ചാരനാണ് എന്നിങ്ങനെ പരസ്പരം ഉന്നയിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
മൊറാദിനു നേരെ ചെരുപ്പെറിഞ്ഞ് ഷബാബക്കാണ് കയ്യാങ്കളിക്ക് തുടക്കമിട്ടത്. കലിയടങ്ങാതെ തോക്ക് ചൂണ്ടാനും ഷബാബക്ക് മുതിര്‍ന്നു.
ജാലകം
ഇരുവരെയും ശാന്തരാക്കി പറഞ്ഞുവിടാന്‍ വാര്‍ത്താവതാരകന് ശരിക്കും കഷ്ടപ്പെടേണ്ടി വന്നു.

നിധി വാഗ്ദാനം ചെയ്ത് 100 പവനോളം തട്ടിയ സ്ത്രീകള്‍ പിടിയില്‍

ജാലകം


നിധി വാഗ്ദാനം ചെയ്ത് 100 പവനോളം തട്ടിയ സ്ത്രീകള്‍ പിടിയില്‍




ചാവക്കാട്: നിധി വാഗ്ദാനം ചെയ്ത് തീരദേശത്തെ വീടുകളില്‍നിന്ന് 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത രണ്ട് സ്ത്രീകളെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി പൊന്നാക്കാരന്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (44), കടപ്പുറം മുനക്കകടവ് പണ്ടാരി ഹംസയുടെ ഭാര്യ പാത്തുമ്മു (65) എന്നിവരെയാണ് ചാവക്കാട് സി.ഐ കെ. സുദര്‍ശന്‍, എസ്.ഐ കെ. മാധവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പാത്തുമ്മുവിന്റെ മകള്‍ ബുഷറയെ പൊലീസ് അന്വേഷിച്ച് വരുന്നു. ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള സ്ത്രീകളെയാണ് ഇവര്‍ കൂടുതലും കബളിപ്പിച്ചത്. തിളങ്ങുന്ന മത്സ്യരൂപങ്ങളെ മുറിയില്‍ കെട്ടിത്തൂക്കി ഇവക്ക് അമാനുഷിക കഴിവുകളുണ്ടെന്നും ഇതില്‍ വിശ്വാസമര്‍പ്പിച്ചാല്‍ നിധി ലഭ്യമാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ആഭരണങ്ങള്‍ ഊരിവാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
താലിമാലകളടക്കം രണ്ട് പവന്‍ മുതല്‍ 18 പവന്‍വരെ ഊരിക്കൊടുത്ത സ്ത്രീകളുണ്ട്. ചാവക്കാട്ടെ വിവിധ സ്ഥാപനങ്ങളില്‍ ഇവര്‍ ആഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ട്. ഒരുമനയൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാത്രം എട്ട് ലക്ഷം രൂപയുടെ ഇടപാട് നടത്തി. പാത്തുമ്മുവിന്റെ മകള്‍ ബുഷറയാണ് കൂടുതല്‍ സ്വര്‍ണം പണയം വെച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഫാത്തിമയുടെ പേരില്‍ രണ്ടും, പാത്തുമ്മുവിന്റെ പേരില്‍ അഞ്ചും പരാതികളാണ് എത്തിയിരുന്നത്. മന്ത്രവാദത്തിനും മറ്റുമാണ് ഇവര്‍ കൂടുതല്‍ സംഖ്യ ചെലവഴിച്ചിരുന്നതത്രേ.
>

IndiBlogger - The Largest Indian Blogger Community

ലേബലുകള്‍