funny scraps greetings images for orkut, facebook

2015 ജൂലൈ 18, ശനിയാഴ്‌ച

അജ്ഞാതനായ ദൈവം

ഈ ദൈവം ദൈവം എന്ന് വിളിക്കപ്പെടുന്ന കക്ഷിയുണ്ടല്ലോ. മൂപ്പരുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ എന്നാലോചിച്ചപ്പോൾ പെട്ടെന്ന് തോന്നിയ ചില കാര്യങ്ങൾ (കൂടുതൽ ആലോചിച്ചാൽ തീർച്ചയായും ഇതിലും കൂടുതൽ കാണും):
► ഇത്രയും വലിയ ഒരു പ്രപഞ്ചം ഉണ്ടാക്കിയിട്ടിട്ട്, അതിനകത്ത് കടുകുമണിയുടെ പോലും വലിപ്പമില്ലാത്ത ഒരു ഗോളത്തിൽ ലക്ഷക്കണക്കിന് ജീവികളെ സൃഷ്ടിച്ചുവിട്ടിട്ട്, അതിൽ ഒരു ജീവിവർഗം മാത്രം ചെയ്യുന്നതും പറയുന്നതും നോക്കി പ്രതിഫലോം ശിക്ഷേം വിതരണം ചെയ്തോണ്ടിരിക്കില്ലായിരുന്നു.
► ഞാൻ തന്നെ ഉണ്ടാക്കിവിട്ട കുറേ മനുഷ്യജീവികൾ ദൈവമായ ഞാനിങ്ങനെയാണ് അങ്ങനെയാണ് എന്നുംപറഞ്ഞ് നൂറ്റിക്കണക്കിന് വ്യാഖ്യാനം ഉണ്ടാക്കി നൂറ്റിക്കണക്കിന് മതങ്ങൾ ഉണ്ടാക്കാൻ സമ്മതിക്കില്ലായിരുന്നു. ദൈവമായ ഞാൻ ഒന്നെങ്കിൽ, എന്നെ പൂജിക്കാൻ ഒരു മതം ആവശ്യമാണെങ്കിൽ, അതിന് ഒരൊറ്റ മതം മാത്രം മതിയെന്ന് തീരുമാനിക്കാനും അതങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാനും എനിയ്ക്ക് കഴിയുമായിരുന്നു.
► എല്ലാവരേയും സൃഷ്ടിക്കാൻ എനിയ്ക്ക് കഴിഞ്ഞെങ്കിൽ, അവരെയെല്ലാം എന്റെ വിശ്വാസികളാക്കി തന്നെ സൃഷ്ടിക്കാനും എനിയ്ക്ക് കഴിഞ്ഞേനെ.
► ഞാനുണ്ടാക്കിവിട്ട ജീവികളിൽ കുറേ പേർ എനിക്കെതിരേ തിരിയുകയും ഞാനില്ല എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം വന്നാൽ എന്നെ വിശ്വസിക്കുന്ന മറുസംഘത്തിനെ പണിയേൽപ്പിക്കുന്നതിന് പകരം ഞാൻ തന്നെ ചെന്ന് ആ തെറ്റിദ്ധാരണ തിരുത്തിയേനെ. പക്ഷേ അങ്ങനെ വന്നാൽ, ഞാൻ സ്വയം ഉണ്ടാക്കിയ ജീവികൾക്ക് തന്നെ എന്നിൽ വിശ്വാസമില്ലാതായല്ലോ എന്നതിൽ ഞാൻ ലജ്ജിച്ചേനെ.
► ഞാൻ തീരുമാനിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യാനും, മോശം കാര്യങ്ങൾ ചെയ്യാതിരിക്കാനുമുള്ള നിർദ്ദേശം ഞാൻ തന്നെ സൃഷ്ടിച്ച ജീവികൾക്കായി പുസ്തകത്തിൽ എഴുതി ഇറക്കുന്നതിന് പകരം, അവരെ സൃഷ്ടിക്കുമ്പോൾ തന്നെ അവരെ നല്ലതുമാത്രം ചെയ്യുന്നവരാക്കി ഡിസൈൻ ചെയ്തേനെ.
► എന്റെ സൃഷ്ടികളെല്ലാം എന്നെ പൂജിക്കണമെന്നും പുകഴ്ത്തണമെന്നും ആവശ്യപ്പെടുന്ന അല്പത്തരം കാണിക്കില്ലായിരുന്നു. അഥവാ ഞാനങ്ങനെയൊരു അല്പനാണെങ്കിൽ, അവരത് കൃത്യമായി ചെയ്യുന്ന രീതിയിൽ തന്നെ ഞാനവരെ ഡിസൈൻ ചെയ്തേനെ. (അത് പറ്റിയില്ലെങ്കിൽ പിന്നെ ഞാനിങ്ങനെ സ്രഷ്ടാവെന്നും പറഞ്ഞ് നടക്കുന്നതെന്തിനെഡെയ്!)
► ഇനി അഥവാ ഒരു തമാശയ്ക്ക് പുസ്തകം എഴുതി ഇറക്കിയാൽ തന്നെ, അത് എല്ലാവർക്കും ഒരേ പോലെ മനസിലാകുന്ന ഭാഷയിൽ നേരെ ചൊവ്വേ അങ്ങോട്ട് എഴുതിയേനെ. പുസ്തകവും ഭാഷയും അത് വായിക്കുന്നവരും എന്റെ തന്നെ സൃഷ്ടികളാണെങ്കിൽ, അതിൽ ഓരോരുത്തരും ഓരോന്നാണ് വായിച്ചെടുക്കുന്നത് എന്ന കാര്യം എനിക്ക് നാണക്കേടായി തോന്നിയേനെ.
► ഇനി അഥവാ എന്റെ പുസ്തകം തെറ്റായി വായിച്ചിട്ട് എന്റെ തന്നെ സൃഷ്ടികളിൽ കുറേ പേർ മറ്റ് സൃഷ്ടികളെ കൊല്ലാനിറങ്ങിയാൽ നോക്കിയിരുന്ന് ഇളിക്കുന്നതിന് പകരം ആ നിമിഷം അവിടെ ഇടപെട്ട്, “നിർത്തെടാ മലരേ, ഞാൻ ഇതല്ല അവിടെ എഴുതിയേക്കുന്നത്” എന്ന് വ്യക്തമായി പറഞ്ഞേനെ.
►ജീവികളെ സൃഷ്ടിക്കുമ്പോൾ, ഒരിടത്ത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുന്നവരേയും മറ്റൊരിടത്ത് തിന്നാൻ കിട്ടാതെ എല്ല് മാത്രം ആയവരേയും ഉണ്ടാക്കി വിടില്ലായിരുന്നു.
►ഞാൻ തന്നെ ഉണ്ടാക്കിവിട്ട ജീവികളെ ‘പരീക്ഷിക്കേണ്ട’ ആവശ്യം എനിക്കുണ്ടാകുമായിരുന്നില്ല. പരീക്ഷിച്ച് നോക്കിയാലേ അവരെക്കുറിച്ച് എന്തെങ്കിലും എനിക്ക് മനസിലാകൂ എങ്കിൽ പിന്നെ സർവജ്ഞനെന്നും പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ എനിക്ക് ഉളുപ്പ് തോന്നിയേനെ.
പിന്നെ,
►ഞാനായിരുന്നു ദൈവമെങ്കിൽ എന്നെ ഇങ്ങനെ ദൈവദോഷം പറയുന്ന പോസ്റ്റിടാൻ സമ്മതിക്കത്തുമില്ലായിരുന്നു!
By
വൈശാഖൻ തമ്പി

ജാലകം

2015 ഏപ്രിൽ 28, ചൊവ്വാഴ്ച

കേടുള്ളപല്ല് കൊണ്ടുവരു... നല്ല പല്ല് എടുത്തുനല്‍കും

കേടായ പല്ലിനു പകരം മറ്റൊരു പല്ല് പറിച്ചു മാറ്റിയ ഡോക്ടര്‍ക്കെതിരേ യുവതിയുടെ പരാതി. പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മുഹമ്മദ്ഷാന്റെ ഭാര്യ ഹസീന (27)യാണ് പരാതിക്കാരി. അസഹ്യമായ പല്ലുേവദനയെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ 22ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ദന്ത വിഭാഗത്തിലെത്തു കയും തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം പിന്നീട് 25നു  പല്ലുകള്‍ എടുത്തു മാറ്റുന്നതിന് ദന്തല്‍ വിഭാഗത്തിലെത്തണമെന്നും ഡോക്ടര്‍ ഹസീനയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് 25നു എത്തിയ ഇവരുടെ  കേടായ പല്ലിനു പകരം മറ്റൊരു പല്ല്് എടുക്കുകയായിരുന്നത്രേ.

   പല്ലെടുക്കുന്ന വേദന അറിയാതിരിക്കാന്‍ മോണകള്‍ കുത്തിവയ്പിലൂടെ മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നുരാത്രി മരവിപ്പ് മാറിയപ്പോള്‍ വീണ്ടും കേടായ ഇടതുവശം താഴത്തെ പല്ലിനു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി. എന്നാല്‍ തിങ്കളാഴ്ച ഒപി യില്‍ കാണിക്കാന്‍ അത്യാഹിതത്തിലുള്ളവര്‍ പറഞ്ഞു.

എന്നാല്‍, ഇന്നലെ ഇവര്‍ വീണ്ടും സഹോദരന്‍ സുഹൈലുമായി ദന്തല്‍ വിഭാഗത്തില്‍ എത്തിയെങ്കിലും മാറ്റിയെടുത്ത പല്ല് പിന്നീടായാലും എടുത്തു മാറ്റേണ്ടതാണെന്നാണ് ദന്തല്‍വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ക്ഷുഭിത ഭാവത്തോടെ ഇവരെ അറിയിച്ചതത്രേ. തുടര്‍ന്ന് ഇവര്‍ ആശുപത്രി സൂപ്രണ്ടിനും,  അമ്പലപ്പുഴ പോലീസിനും പരാതി നല്കുകയായിരുന്നു.


ജാലകം

2015 ഏപ്രിൽ 27, തിങ്കളാഴ്‌ച

ഒന്നാം ക്ലാസിലെ പയ്യനെകൊണ്ട് ടീച്ചര് പൊറുതി മുട്ടി

ഒന്നാം ക്ലാസിലെ പയ്യനെകൊണ്ട് ടീച്ചര് പൊറുതി മുട്ടി. ഇങ്ങനെയും ഉണ്ടോ ഒരു വികൃതി ? സഹികെട്ട് അവനെയും കൂട്ടി പ്രിന്സിപ്പലിന്റെ അടുത്തു ചെന്നു.
പ്രിന്സിപ്പല് : എന്താ പ്രശ്നം ?
കുട്ടി : എന്റെ ചേച്ചി മൂന്നാം ക്ലാസില് ആണ്. ഞാന് ചെച്ചിയെക്കാള് മിടുക്കന് ആയതു കൊണ്ട് എന്നെ നാലാം ക്ലാസില് ഇരുത്തണം
ഇവനെ ഒന്ന് ഇരുത്തണം എന്ന് കരുതി പ്രിന്സിപ്പല് നാലാം ക്ലാസിലെ കുട്ടികള് അറിയേണ്ട കാര്യങ്ങള് ചോദിക്കാന് തുടങ്ങി. എല്ലാത്തിനും മണി മണിപോലെ ഉത്തരം. പ്രിന്സിപ്പലിന് മതിയായി.
"എന്നാപ്പിന്നെ ഇവനെ നാലാം ക്ലാസിലേക്ക് മാറ്റിയാലോ ?"ടീച്ചര് "ഞാനും കുറച്ചു ചോദ്യങ്ങള് ചോദിക്കാം. മറുപടി പറയുമോ എന്ന് നോക്കട്ടെ"
പ്രിന്സിപ്പല് സമ്മതിച്ചു.
ടീച്ചര് "പശുവിനു നാലും എനിക്ക് രണ്ടും ഉള്ളത് ഏതു അവയവം ?"
കുട്ടി :"കാലുകള്"
ടീച്ചര് : നിന്റെ നിക്കറിനുള്ളില് ഉള്ളത് എന്നാല് എനിക്ക് ഇല്ലാത്തത് എന്താ ?"
പ്രിന്സിപ്പലിന്റെ മുഖം ചുവന്നു. എന്തുവാടെ ഇതൊക്കെ എന്ന മട്ടില്.
കുട്ടി " പോക്കറ്റ്"
ടീച്ചര് : C വച്ചു തുടങ്ങുന്ന വാക്ക്. T യില് അവസാനിക്കും. പുറത്തു രോമം. അകത്തു മധുരമുള്ള വെള്ളം"
കുട്ടി : COCONUT
ടീച്ചര് : കട്ടിയുള്ളത്.. പിങ്ക നിറത്തില് അകത്തേക്ക് പോകും. വെളുത്തു മൃദുവായി പുറത്തു വരും . അത് എന്താ ?"
പ്രിന്സിപ്പലിന് ആകെ പരവേശം..
കുട്ടി : ബബിള് ഗം
ടീച്ചര് : ഒരു മനുഷ്യന് നിന്ന് കൊണ്ട് ചെയ്യുന്നത്. സ്ത്രീ ഇരുന്നു കൊണ്ട് ചെയ്യുന്നത്. പട്ടി മൂന്നുകാലില് നിന്ന് കൊണ്ട് ചെയ്യുന്നത് എന്താ ?
പ്രിന്സിപ്പലിന് മൂത്ര ശങ്ക.. കുട്ടിയ്ക്ക് സംശയം ഇല്ല.
കുട്ടി : ഷേക്ക് ഹാന്ഡ്
ടീച്ചര് : നീ ഒരു നീണ്ട കോല് എന്റെ ഉള്ളില് കയറ്റും. എന്നെ താഴെ കെട്ടിയിട്ടിട്ടു പൊക്കും. നീ നനയുന്നതിനു മുന്പ് ഞാന് നനയും.. എന്താ ?
പ്രിന്സിപ്പലിന് തല കറങ്ങുന്നത് പോലെ.
കുട്ടി : കൂടാരം.
ടീച്ചര് :നീ ഒരു വിരല് എന്റെയുള്ളില് കയറ്റും. നിനക്ക് ബോറടിക്കുമ്പോള് എന്റെ ചുറ്റും പരതും. വിരലിട്ടു കറക്കും. ഏറ്റവും മിടുക്കന് എന്നെ ആദ്യം സ്വന്തമാക്കും.
പ്രിന്സ്സിപ്പല് ഒരു ഗ്ലാസ് വെള്ളം കുടിച്ചു.. ദാഹം അടങ്ങുന്നില്ല. ഒരു ഗ്ലാസ് കൂടി. ഈശ്വരാ ഇതെന്തു പരീക്ഷണം ?
കുട്ടിയുടെ ഉത്തരം : മോതിരം
ടീച്ചര് : ഞാന് പല വലുപ്പത്തില് ഉണ്ട്. സുഖമില്ലാത്തപ്പോള് ഞാന് ഒലിക്കും.. വലിക്കുമ്പോഴും ചീറ്റുംപോഴും നല്ല സുഖം തോന്നും.
കുട്ടി : മൂക്ക്
ടീച്ചര് : ഷാഫ്റ്റ് കമ്പി പോലെ. അറ്റം കൂര്ത്തത്.
കുട്ടി : അമ്പ്
ടീച്ചര് : F ഇല് തുടങ്ങി K യില് അവസാനിക്കുന്ന വാക്ക്. മൊത്തം ചൂടും ബഹളവും
കുട്ടി : FIRETRUCK
ടീച്ചര് : F ഇല് തുടങ്ങി K യില് അവസാനിക്കുന്ന വേറൊരു വാക്ക്. ഇത് ഇല്ലെങ്കില് പിന്നെ വിരല് തന്നെ വേണ്ടിവരും..
കുട്ടി : FORK
ടീച്ചര് : ആണുങ്ങള്ക്കെല്ലാം ഉള്ളത്. ചിലത് കൂടുതല് നീണ്ടത്. പോപ്പ് ഇത് ഉപയോഗിക്കില്ല. കല്യാണം കഴിഞ്ഞാല് ആണുങ്ങള് ഇത് ഭാര്യമാര്ക്ക് കൊടുക്കും. എന്താ ?
പ്രിന്സിപ്പല് ടീച്ചറിനെ ദയനീയമായി നോക്കി..
കുട്ടി : കുടുംബപ്പേര്.
ടീച്ചര് പ്രിന്സിപ്പലിനെ നോക്കി പറഞ്ഞു. ഒരു ചോദ്യം കൂടി മാത്രം സാര്..
ടീച്ചര് : ആണുങ്ങളുടെ ഒരു അവയവം. എല്ല് ഇല്ല. മൊത്തം മസിലുകള്. ധാരാളം ഞരമ്പുകള്. പമ്പ് ചെയ്യുന്നതിനു ഇഷ്ടപ്പെടുന്നു. പ്രേമിക്കുന്നത് ഇതിലൂടെയാണ്. എന്താ?
കുട്ടി : ഹൃദയം
ടീച്ചര് : ഇവനെ നാലാം ക്ലാസില് അല്ല IIT എന്ട്രന്സ് നു ഇരുത്തണ്ട മുതലാ..

പ്രിന്സിപ്പല് : ഞാന് ഒന്നാം ക്ലാസില് പോണോ ടീച്ചര് ? എന്റെ ഉത്തരങ്ങള് എല്ലാം തെറ്റി.



ജാലകം

2015 ഏപ്രിൽ 24, വെള്ളിയാഴ്‌ച

ചട്ടൻ പൊട്ടൻ മുടന്തൻ പൊട്ട കണ്ണൻ എന്നൊക്കെ വിളിക്കാൻ ഇയാൾക്കാരാണു അധികാരം കൊടുത്തിട്ടുള്ളതു.......അവരും ഈ ലോകത്ത് ജീവികേണ്ടതല്ലേ


സൌജന്യം പ്രഖ്യാപിചാല്‍ ആ സീറ്റിനു കിട്ടേണ്ട ബാക്കി തുക സര്‍ക്കാര്‍ കൊടുക്കണം ...അത് കൊടുക്കുന്നുണ്ടോ ............. ഈ വകയില്‍ സര്‍ക്കാര്‍ എത്ര രൂപ കൊടുക്കാനുണ്ട് കെ എസ് ആര്‍ ടി സി ക്ക് അറിയോ ? .... സമരം ചെയ്യുന്നവരെ അറെസ്റ്റ്‌ ചെയ്തു കൊണ്ടുപോകുവാനും പോലീസിനു കെ എസ് ആര്‍ ടി സി വേണം ..... ഇതിന്റെ പൈസ സര്‍ക്കാര്‍ കൊടുക്കുന്നുണ്ടോ ? ഈ സര്‍ക്കാര്‍ എന്ത് കണ്ടിട്ടാണ് സൌജന്യം പ്രഘ്യാപിക്കുന്നത് ? ........... ഇങ്ങനെയാണ് എളമരം കരീം പ്രസങ്ങിച്ചത് ......
ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്നാ നിലയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷ ആയിരുന്നു "ഒരുത്തന്‍ കണ്ണ് പൊട്ടന്" അപ്പൊ മറ്റവന്‍ "ചെവി കേള്‍ക്കാത്തവനു"..... അടുത്ത മന്ത്രി "കാലു മുടന്തന്"................
അല്ലാതെ അവശത അനുഭവിക്കുന്ന ഇത്തരക്കാര്‍ക്ക് സൌജന്യ യാത്ര അനുവദിച്ചത് കൊണ്ടാണ് കെ എസ് ആര്‍ ടി സി ക്ക് നഷ്ടം വന്നത് എന്ന് കരീം എവിടെയും പറഞ്ഞിട്ടില്ല ......... ഒരു സൌജന്യം പ്രഖ്യാപിച്ചാല്‍ ആ യാത്ര ചെയ്യുന്ന സീറ്റിനു ബാക്കി കിട്ടേണ്ടുന്ന തുക സര്‍ക്കാര്‍ കൊടുക്കണം ................ എന്നാണു കരീം പറഞ്ഞത് .....
പ്രസംഗത്തിനിടയില്‍ സംഭവിച്ച തെറ്റിന് അദ്ദേഹം ഖേതപ്രകടനം നടത്തിയിട്ടുമുണ്ട് ............. തെറ്റ് പറ്റിയാല്‍ അതില്‍ ദുഖിക്കാനും ഇങ്ങനെ പരസ്യമായി ഖേതപ്രകടനം നടത്താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് മാത്രമേ കഴിയൂ .......ലാല്‍ സലാം സഖാവേ ലാല്‍ സലാം
<ജാലകം

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

പാസ്സ്പോർട്ടിന്റെ ആദ്യ പേജ് ഇന്റർ നെറ്റിൽ ലഭ്യമാണെന്ന കാര്യം നിങ്ങളിൽ എത്ര പേർക്കറിയാം? ഈ ലിങ്കിൽ പോയി ഒന്ന് ട്രൈ ചെയ്ത് നോക്കൂ

നിങ്ങളുടെ പേരിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും നിങ്ങളുടെ നാഷനാലിറ്റിയും മാത്രം കൊടുത്താൽ പാസ്സ്പോർട്ടിന്റെ ആദ്യ പേജ് ഇന്റർ നെറ്റിൽ ലഭ്യമാണെന്ന കാര്യം നിങ്ങളിൽ എത്ര പേർക്കറിയാം?
ഈ ലിങ്കിൽ പോയി ഒന്ന് ട്രൈ ചെയ്ത് നോക്കൂ

http://diplomes.free.fr/index.php?lang=en
ജാലകം
http://diplomes.free.fr/?lang=en

2014 ജൂലൈ 29, ചൊവ്വാഴ്ച

2013 ജൂലൈ 21, ഞായറാഴ്‌ച

https://blogger.googleusercontent.com/img/proxy/AVvXsEj1r0J-66XbvMIbB09oLiYxMfJhHIzSYDbV2tS4kW9Pu_WPJDyyBjsh8JJ-3r973xkP83Ut6-Kphfx-XgTEjaOqhXALLasPBGh4wNqAvBTQQlpkqcM3LSHoBXBwro5edctvYl2P6lSp_0cBVwyPbVQY6JknyJXBRiGVdUuIYn6qqjD5gkP9awFndU7WMEO0Y90Djo1DrtiHqbK0kg=

പണി ചോദിച്ചു വാങ്ങുന്ന ചിലരുടെ വീഡിയോ



 പണി ചോദിച്ചു വാങ്ങുന്ന ചിലരുടെ  വീഡിയോ

















ജാലകം

സ്വന്തം ചെയ്തികള്‍ കാരണം പണി ചോദിച്ചു വാങ്ങുന്ന ചിലരുടെ ജിഫ് ചിത്രങ്ങള്‍



2013 മാർച്ച് 2, ശനിയാഴ്‌ച

മന്ത്രിക്കു കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനം

mangalam malayalam online newspaperവിവാഹേതര ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ സംസ്‌ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ്‌ ഔദ്യോഗികവസതിയില്‍ കയറി മര്‍ദിച്ചു. മന്ത്രി ചികിത്സയിലാണെന്നാണു വിവരം. മന്ത്രിയുടെ അഭാവത്തില്‍ പല സുപ്രധാന വിഷയങ്ങളിലും തീരുമാനമാനമെടുക്കാനാകാത്ത അവസ്‌ഥയിലാണ്‌ അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍.

ആറുമാസമായി മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധം മന്ത്രിയുടെ ഭാര്യ തന്നെയാണു കണ്ടുപിടിച്ച്‌ പ്രശ്‌നമാക്കിയതെന്നാണ്‌ അറിയുന്നത്‌. മന്ത്രിക്കെതിരേ തെളിവുകളടക്കമുള്ള വിവരങ്ങള്‍ രഹസ്യപോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ ഉടന്‍ സമര്‍പ്പിക്കുമെന്നാണു സൂചന.
മന്ത്രിമന്ദിരങ്ങള്‍ക്കു സമീപത്തു യുവതിയുടെ ആഡംബര ഫ്‌ളാറ്റില്‍ മന്ത്രി നടത്തിയ രഹസ്യസന്ദര്‍ശനം ഭാര്യ കണ്ടുപിടിക്കുകയായിരുന്നു. മന്ത്രിയും കാമുകിയും സ്‌ഥിരമായി െകെമാറിയ മൊെബെല്‍ സന്ദേശങ്ങള്‍ കണ്ടുപിടിച്ച ഭാര്യ അതെല്ലാം പകര്‍ത്തി കാമുകിയുടെ വിദേശത്തുള്ള ഭര്‍ത്താവിന്‌ അയച്ചുകൊടുക്കുകയായിരുന്നത്രേ.
ഇതേത്തുടര്‍ന്നു കാമുകിയുടെ ഭര്‍ത്താവ്‌ നാട്ടിലെത്തി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്നു. അവിടെ വച്ച്‌ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും കാമുകിയുടെ ഭര്‍ത്താവ്‌ മന്ത്രിയെ മര്‍ദിക്കുകയുമായിരുന്നു.
വഴിവിട്ട ബന്ധം കാമുകിയുടെ ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രി ഭാര്യയുമായി വഴക്കിട്ടു. ഇതും െകെയാങ്കളിയില്‍ കലാശിച്ചതായാണ്‌ അറിയുന്നത്‌.
ജാലകം

തങ്കപ്പനല്ല്ലെടാ ... പോന്നപ്പനടാ....

തങ്കപ്പനല്ല്ലെടാ ... 

പോന്നപ്പനടാ....  


ജാലകം

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

മദ്ധ്യതിരുവിതാംകൂറീ - ലെ പ്രവാസികളോടും അവരുടെ കുടുംബത്തിനോടും ഇത്രയും വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?

 മദ്ധ്യതിരുവിതാംകൂറീ   - ലെ  പ്രവാസികളോടും അവരുടെ  കുടുംബത്തിനോടും ഇത്രയും
വാശിയും, വൈരാഗ്യ യം വരാന്‍ മംഗളത്തിന് എന്താ കാര്യം?

കെ.ജി.എസ്‌. ദല്ലാള്‍ മാത്രം; ആറന്മുള വിമാനത്താവളം റിലയന്‍സിനുവേണ്ടി

സജിത്ത്‌ പരമേശ്വരന്‍

mangalam malayalam online newspaperപത്തനംതിട്ട: ആറന്മുളയില്‍ 500 ഏക്കര്‍ നിലംനികത്തി നിര്‍മ്മിക്കാന്‍പോകുന്ന ഗ്രീന്‍ഫീല്‍ഡ്‌ വിമാനത്താവളത്തിന്റെ ഉടമസ്‌ഥാവകാശം ഏറ്റെടുക്കാന്‍ റിലയന്‍സ്‌ രംഗത്ത്‌. പദ്ധതിക്കാവശ്യമായ സ്‌ഥലം ഏറ്റെടുത്തു നല്‍കുക, നിയമപരമായ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്നിവ മാത്രമാകും കെ.ജി.എസിന്റെ ജോലി. ദല്ലാള്‍ പണിയിലൂടെ 1000 കോടിയിലധികം രൂപയുടെ ലാഭമാണ്‌ ഇവര്‍ പ്രതീക്ഷിക്കുന്നത്‌. കെ.ജി.എസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തിയതാണ്‌ ഈ വിവരം ഒന്നും വ്യക്ത്മല്ല . 
ജാലകംപദ്ധതിയില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും റിയല്‍എസ്‌റ്റേറ്റ്‌ ബിസിനസുകാരനുമായ റോബര്‍ട്ട്‌ ബധേരയും പങ്കാളിയാണെന്ന ആരോപണം ശക്‌തമാണ്‌. എന്നാല്‍ ഇത്‌ സംബന്ധിച്ചുളള തെളിവുകള്‍ വ്യക്‌തമല്ല. ഒന്നിനും തെളിവില്ല ഒന്നിനും വ്യക്തതയില്ല ........................ 

2013 ഫെബ്രുവരി 11, തിങ്കളാഴ്‌ച

സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍


സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് ധര്‍മരാജന്‍

ക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെ പി.ജെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ഏകപ്രതി ധര്‍മരാജന്‍. തനിക്കൊപ്പം തന്റെ അംബാസഡര്‍ കാറിലാണ് കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയത്. അരമണിക്കൂര്‍ കുര്യന്‍ പെണ്‍കുട്ടിക്കൊപ്പം ചെലവഴിച്ചു. വണ്ടിപ്പെരിയാര്‍ വഴിയാണ് കുര്യനെ കൊണ്ടുവന്നത്. ജേക്കബ് സ്റ്റീഫന്‍ വഴിയാണ് കുര്യന്‍ പെണ്‍കുട്ടിയെക്കുറിച്ച് അറിഞ്ഞ് സമീപിക്കുന്നതെന്നും ധര്‍മരാജന്‍ പറഞ്ഞു. പെണ്‍കുട്ടി പറയുന്ന ബാജി കുര്യനല്ലെന്നും എലിക്കുളം സ്വദേശിയായ ഒരു പയ്യനാണെന്നും ധര്‍മരാജന്‍ പറയുന്നു.
കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ധര്‍മരാജന്‍ നിലവില്‍ മൈസൂരില്‍ കാപ്പിത്തോട്ടം വാങ്ങി താമസിച്ചുവരികയാണ്. ധര്‍മരാജനെ ഒളിവിലാണെന്നും കണ്ടെത്താന്‍ കഴിയില്ലെന്നും പോലീസ് പറയുമ്പോഴാണ് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട് ധര്‍മരാജന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ മൂന്നാംപ്രതിയാണ് ധര്‍മരാജന്‍.
കുര്യനെ രക്ഷിക്കാന്‍ സിബി മാത്യുസ് പരിശ്രമിച്ചു. സിബി മാത്യുസിനോട് താന്‍ കുര്യന്റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ അത് പുറത്തുപറയരുതെന്നാണ് സിബി മാത്യുസ് തന്നോട് നിര്‍ദേശിച്ചത്. കുര്യന്റെ പേര് പറയണമെന്ന് കെ.കെ ജോഷ്വാ ആവശ്യപ്പെട്ടിരുന്നു. പീഡനം നടന്ന ഫെബ്രുവരി 19ന് കുര്യന്‍ പെരുന്നയില്‍ ഉണ്ടായിരുന്നുവെന്ന സുകുമാരന്‍ നായരുടെ മൊഴി കള്ളമാണ്. കുര്യനെ രക്ഷിക്കാനും തങ്ങളെ കുടുക്കാനുമായിരുന്നു കള്ളമൊഴി. കേസില്‍ കുര്യനെ മാത്രം തിരിച്ചറിയല്‍ പരേഡില്‍ നിന്നു ഒഴിവാക്കി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നില്‍. കുര്യനെ പെണ്‍കുട്ടിയുടെ മുന്നിലെത്തിച്ചാല്‍ ഇപ്പോഴും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും. കേസില്‍ ഉള്‍പ്പെട്ട മറ്റെല്ലാവരും രക്ഷപ്പെട്ടു. താന്‍ മാത്രം അധോഗതിയിലായി. തങ്ങളെന്താ പൊട്ടന്മാരാണോയെന്നും ധര്‍മരാജന്‍ ചോദിക്കുന്നു.
രാജു, ഉഷ എന്നിവര്‍ വഴിയാണ് കോട്ടയത്തുവച്ച് പെണ്‍കുട്ടിയെ തനിക്കു ലഭിച്ചത്. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നും ധര്‍മരാജന്‍ വ്യക്തമാക്കി.
നിയമബന്ധമുള്ള കുടുംബത്തിലെ അംഗമാണ് താന്‍. തന്റെ അച്ഛനും സഹോദരനും നിയമരംഗത്തെ പ്രമുഖരാണ്. കേസില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ താനിപ്പോള്‍ ഒരു മജിസ്‌ട്രേറ്റ് ആകുമായിരുന്നു. പെണ്‍കുട്ടിയെ നേരിട്ടു കണ്ടാല്‍ മാപ്പുചോദിക്കുമെന്നും ധര്‍മരാജന്‍ പറഞ്ഞു.
ജാലകം

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടി പറ്റിച്ചെന്ന് ഇരകള്‍

എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ചതായി കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും.
മൊഴി മാറ്റിപ്പറഞ്ഞ ശേഷം വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെ തുടര്‍ന്നാണ് വെളിപ്പെടുത്തുന്നതെന്നും ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട എല്ലാവരെയും സംഘടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ വഴിയില്‍ തടയുക, മന്ത്രിയുടെ പരിപാടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രക്ഷോഭവുമായി മുന്നോട്ടുപോവും. റാഫി എന്ന മുസ്ലിംലീഗ്് പ്രാദേശിക നേതാവാണ് ഇടനിലക്കാരന്‍. റൗഫ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായി മൊഴി മാറ്റിയതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞാല്‍ പണവും വീടും തരാമെന്നായിരുന്നു വാഗ്ദാനം.
പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ മൊഴിമാറ്റിപ്പറഞ്ഞാല്‍ വീടു വയ്ക്കാനും മറ്റും പണം നല്‍കാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അതു ലംഘിച്ചെന്നും ഇരുവരും ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെറീഫാണു തങ്ങളെ സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടു വച്ചുനല്‍കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
അതു വിശ്വസിച്ച് അന്വേഷണ സംഘത്തിനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടി വാഗ്ദാനം പാലിച്ചില്ല. ഇതേത്തുടര്‍ന്നു കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഖേന കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നേരിട്ടു പണം നല്‍കാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന വീടു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല.
ഇനി കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കില്ല. പല തവണ കേസില്‍ തങ്ങളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയാതിരിക്കാന്‍ റൗഫും ഹംസയും ഷരീഫും തങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കി. ഗള്‍ഫിലും കൊണ്ടുപോയിരുന്നു. പീഡനവും വാര്‍ത്തകളും കേസുമൊക്കെയായി തങ്ങളുടെ ജീവിതവും കുടുംബവും തകര്‍ന്നു.
കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തോളം പേര്‍ ഭയംമൂലമോ പണം വാങ്ങിയതിനാലോ ആണ് പുറത്ത് പറയാതിരിക്കുന്നത്. ഐസ്‌ക്രീം അട്ടിമറി കേസ് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിയമപരമായി നീങ്ങുന്നതിന് തടസ്സങ്ങളുണ്ടെന്നും ഇവര്‍ പറയ്യുന്നു ...............
ജാലകം

2012 ഓഗസ്റ്റ് 19, ഞായറാഴ്‌ച

കാബേജ് അച്ചാര്‍ കഴിച്ച് ഏഴ് മരണം



ജപ്പാനിലെ ഹൊക്കെയ്‌ഡൊ ദ്വീപില്‍ കാബേജ് അച്ചാര്‍ കഴിച്ചു ഏഴ് പേര്‍ മരണമടഞ്ഞു. നൂറ്റിമൂന്നുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇകോളി ബാക്ടീരിയ ബാധയാണ് ഭക്ഷ്യബാധയുണ്ടാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭക്ഷ്യവിഷബാധ ദുരന്തമാണിത്.
സ്ത്രീകളും കുട്ടികളുമാണ് ഭക്ഷ്യവിഷബാധയ്ക്കു ഇരയായവരില്‍ അധികവും. സപ്പോര നഗരത്തിലെ ഒരു നഴ്‌സിങ് ഹോമില്‍ ഭക്ഷണത്തിനൊപ്പം നല്‍കിയ അച്ചാര്‍ കഴിച്ചാണ് ആറ് മുതിര്‍ന്ന സ്ത്രീകള്‍ മരിച്ചത്.



ചൈനീസ് കാബേജ് ഉപയോഗിച്ച് പ്രാദേശിക കമ്പനി നിര്‍മിച്ച അച്ചറിലാണ് വിഷാംശം കണ്‌ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സാധാരണ മാംസാഹാരത്തില്‍ നിന്നും കടല്‍വിഭവങ്ങളില്‍ നിന്നുമാണ് ഭക്ഷ്യബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
ജാലകം

2012 ജൂലൈ 31, ചൊവ്വാഴ്ച

ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു

 Shawarma Food Poison One More Dead

വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു. കോട്ടയം സ്വദേശി പ്രൊഫസര്‍ വര്‍ഗ്ഗീസാണ് മരിച്ചത്. സാല്‍വെ കഫെയില്‍ നിന്ന് കഴിച്ച ഷവര്‍മ യില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വര്‍ഗ്ഗീസ്. ഇദ്ദേഹത്തിന്റെ മകനും ചികിത്സയില്‍ കഴിയുകയാണ്.
സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മയില്‍ നിന്ന് വാങ്ങിക്കഴിച്ച ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി നേരത്തെ ബാംഗ്ലൂരില്‍ മരിച്ചിരുന്നു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ളൂരില്‍ മരിയ്ക്കുകയായിരുന്നു.
ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണമാവും വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം. ഭക്ഷണത്തില്‍ മായംചേര്‍ത്തി വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ജാലകം

2012 ജൂലൈ 27, വെള്ളിയാഴ്‌ച

സിപിഎം -ന് ഒരു ഭാവി വാഗ്ദാനം !!!!!!!!!!!!


 



പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരേ കേസെടുക്കണമെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കണം. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുക്കാന്‍ തയ്യാറാവണം- ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.
കണ്ണൂരിലെ ഒരു സിപിഎം നേതാവിന്റെ മകന്‍ പാര്‍ട്ടി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അശ്ലീല ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയതായും നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം നേതാവിന്റെ മകന് നേരിട്ടു ബന്ധമുള്ള കേസായിട്ടും അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനു പകരം കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണവും സജീവമായിരുന്നു.
കണ്ണൂരിലെ കൊളത്തൂരിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂറിലെ പ്ലസ് ടുവിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വീഡിയോ പുറത്തായതോടെ പരാതി നല്‍കുന്നതില്‍ നിന്നും കുട്ടിയുടെ പിതാവിനെ സിപിഎം വിലക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് നേതാവിന്റെ മകന്റെ കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിന് സൂചനകളുണ്ട്. മഹിള കോണ്‍ഗ്രസ് നേരിട്ടിറങ്ങിയതിനാല്‍ പ്രശ്‌നം രാഷ്ട്രീയമായ ഏറ്റുമുട്ടലാകാനുള്ള സാധ്യതയുണ്ട്. ഇതോടെ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ നിര്‍ബന്ധിതരാകും.
ജാലകം
>

IndiBlogger - The Largest Indian Blogger Community

ലേബലുകള്‍